അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 5അടിപൊളി  

അകത്തേക്ക് കയറിയതും സ്റ്റെല്ല കിച്ചണിൽ എന്തോ തയ്യാറാക്കുകയാണ്,

“ആൽബി ഞാൻ

വിളിച്ചിട്ട് എന്താ എടുക്കാതിരുന്നത്…?? ”

” എടീ ഞാൻ കുളിക്കുകയായിരുന്നു നീ എന്താ പറയാതെ പോന്നത്…???”

” ഞാൻ മെസ്സേജ് അയച്ചിട്ട് ഉണ്ടായിരുന്നല്ലോ വർക്കിൽ ആയിരിക്കുമെന്ന് കരുതിയ വിളിക്കാതിരുന്നത്…”

” ഓ ഞാൻ നോക്കിയില്ല..!! പിന്നെ എന്താ പെട്ടെന്ന് ഇങ്ങോട്ട് പോരാൻ തോന്നിയത്…??” ആൽബിൻ പുറകിൽ നിന്നും അവളുടെ വയറിൽ കൂടി കയ്യിട്ടു കെട്ടിപ്പിടിച്ചു,

“ഒന്നുമില്ല ആൽബി, കഴിഞ്ഞ സൺഡേ ആന്റിയോട് സംസാരിച്ചത് വളരെ മോശം ആയതുപോലെ എനിക്ക് തോന്നി, കിടന്നിട്ട് ഒരു സമാധാനം കിട്ടുന്നില്ല, മനസ്സിൽ എന്തോ കെട്ടി നിൽക്കുന്നത് പോലെ…

പിന്നെ ഒന്നും നോക്കിയില്ല, ഞാൻ ഒരു ക്യാമ്പ് വിളിച്ച് ഇങ്ങോട്ട് പോന്നു…”

” എന്നിട്ട് എല്ലാം സംസാരിച്ച് സോൾവ് ആയോ..??”

ആൽബി പതിയ അവളുടെ കഴുത്തിലേക്ക് ചുണ്ട് ചേർത്തും പെണ്ണ് ഒന്ന് ചിണുങ്ങി,

” ആം ആന്റിയോട് ഞാൻ കുറെ സോറി ഒക്കെ പറഞ്ഞു, പിന്നെ ഞങ്ങൾ തമ്മിൽ സംസാരിച്ച് അത് അങ്ങ് തീർത്തു, അതല്ലേ നല്ലത്…?? ”

” തീർച്ചയായും വളരെ നല്ല കാര്യമാണ് പെണ്ണേ…”

” ആൻറി നമുക്ക് വേണ്ടി ഒരു സ്പെഷ്യൽ സാധനം വാങ്ങിയിട്ടുണ്ടായിരുന്നു, ആൽബി അവിടെ പോയി ഇരുന്നോ ഞാൻ കൊണ്ട് വരാം…”

സ്റ്റെല്ലയുടെ നല്ല നിമിഷങ്ങളിൽ ആൽബിൻ ഒരുപാട് ഹാപ്പി ആയിരുന്നു,

ഹാളിൽ എത്തിയപ്പോഴേക്കും കുട്ടികൾ ലിസി ആന്റിയുടെ കൂടെ തന്നെയായിരുന്നു,

“ഹലോ ആൽബിൻ കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട്…”

ആൽബിൻ തിരിഞ്ഞു നോക്കിയതും രണ്ട് കൈകളിലും മദ്യം നിറച്ച ഗ്ലാസുമായി

ആൻറിയുടെ ഹസ്ബൻഡ് പോൾസൺ,

ആൾ ഇവിടത്തെ ലോക്കൽ LAPD യിലാണ് വർക്ക് ചെയ്യുന്നത്,

“ഹലോ അങ്കിൾ….”

ആൽബിൻ ബഹുമാനപൂർവം ഒന്ന് എഴുന്നേറ്റ് നിന്നു, വല്ലപ്പോഴും കാണുന്ന മുഖം ആണ് പോൾസൺ അങ്കിൾ , ജോലി കാര്യങ്ങളുമായി ബന്ധപ്പെട്ട് ആള് വളരെ തിരക്കാണ്,

അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മട്ടൻ ഗ്രിൽ ചെയ്തതും ഇന്ത്യൻ മെയ്ഡ് ചപ്പാത്തിയും സ്റ്റെല്ല മേശപ്പുറത്തേക്ക് കൊണ്ടു വച്ചതും എല്ലാവരുടെയും നോട്ടം അതിലേക്ക് മാത്രമായി,

കുറച്ച് സമയം എല്ലാവരോടും കൂടെ വളരെ സന്തോഷകരമായ കുറച്ച് നിമിഷങ്ങൾ….

പിന്നെയും കുറച്ചു ദിവസങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ തന്നെ പോയിക്കൊണ്ടിരുന്നു,

അന്നൊരു വെള്ളിയാഴ്ച്ച ദിവസം ഓഫീസിൽ ഇരിക്കുമ്പോഴാണ് ആൽബിന്റെ ഫോൺ തുടർച്ചയായി അടിച്ചു കൊണ്ടിരുന്നത്…

“ഹലോ ആൽബി…?? ”

കോൾ അറ്റൻഡ് ചെയ്തതും സ്റ്റെല്ലയുടെ ശബ്ദം,

” ആം പറ പെണ്ണെ…?? ”

” ആൽബി മാഡത്തിൻ്റെ ക്ലിനിക്കിൽ നിന്നും നിന്നും വിളിച്ചുണ്ടായിരുന്നു നാളെ കൗൺസിലിംഗ് ഉണ്ട് പോലും, ഞാൻ പോകണോ…?? എനിക്ക് വല്ലാത്ത മടി..”

“അതിനെന്താ…പോയി നോക്ക്..”

” വേണോ ആൽബി…??..”

“അതു വലിയ കാര്യമായിട്ട് ഒന്നും എടുക്കണ്ട സ്റ്റെല്ല…ചുമ്മാ പോയിട്ട് പോരെ…”

ആൽബിൻ അവളെ മയത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു,

” എന്നാലും…?? അവരുടെ ഓരോ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എന്നെക്കൊണ്ട് വയ്യ…”

“പെണ്ണേ നീ ഒരു മലയാളിയായതുകൊണ്ട് അവർക്ക് നിന്നോട് ഇപ്പൊൾ ഒരു കാര്യമുണ്ട്… ആളെ വെറുതെ വെറുപ്പിക്കണ്ട ഒന്ന് പോയിട്ട് പോരെ…”

” ആം ശരി, എന്നാൽ ഞാൻ ഉച്ചയ്ക്ക് ഇറങ്ങും , പിന്നെ ഡ്യൂട്ടി കഴിയുമ്പോൾ എന്നെ വന്നു കൂട്ടണം കേട്ടോ….?? ”

“അത് ഓകെ വരാം, നീ പോയിട്ട് വാ…”

ആൽബി ചെറിയ

പുഞ്ചിരിയോടെ ഫോൺ വച്ചതും ഒന്ന് ദീർഘ ശ്വാസം എടുത്തു വിട്ടു.

അന്ന് വൈകുന്നേരം കുറച്ച് നേരത്തെ തന്നെ ആൽബിൻ ഇറങ്ങിയിട്ടുണ്ടായിരുന്നു,

സ്റ്റെല്ലയെ അവിടെ പോയി കൂട്ടുക തന്നെയാണ് ലക്ഷ്യം,

പതിവുപോലെ കൗൺസിലിംഗ് പൂർത്തിയാക്കി സ്റ്റെല്ല പുറത്തിറങ്ങിയപ്പോഴേക്കും ആൽബിൻ ഒരു കോഫി കുടിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു,

” സെക്ഷൻ കഴിഞ്ഞിട്ട് , എന്തു തോന്നുന്നു സ്റ്റെല്ലാ…??? “

Leave a Reply

Your email address will not be published. Required fields are marked *