അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 4അടിപൊളി  

ആൽബിന്റെ ചോദ്യത്തിൽ ചെറിയ ആശങ്ക കലർന്നിരുന്നു,

“ലുക്ക് ആൽബിൻ സ്റ്റെല്ല ഇപ്പോഴും ശിവയെ ഓർത്തു കഴിയുന്നു എന്നല്ല ഞാൻ പറഞ്ഞതിനർത്ഥം, ആൽബിൻ പറഞ്ഞതുപോലെ യുഎസിലേക്ക് മൂവ് ചെയ്തതിനുശേഷം ആദ്യത്തെ ഒന്നര വർഷത്തോളം നിങ്ങൾ രണ്ടുപേരും വളരെ ഹാപ്പിയായിരുന്നില്ലേ…?? ”

“അത് ശരിയാണ് ആഞ്ചലോ ഉണ്ടായതിനു ശേഷം ആണ് ഇങ്ങനെ മൂഡ് സ്വിങ്സ് അധികമാവാൻ തുടങ്ങിയത്…”

” യെസ്… സ്റ്റെല്ലയുടെ ഉള്ളിൽ എപ്പോഴോ ഒരു കുറ്റബോധം അല്ലെങ്കിൽ എന്തോ ചെയ്യാൻ ബാക്കിയായിരിക്കുന്നു എന്നുള്ള ഒരു തരം തോന്നൽ വന്നിരിക്കാം, ടൂ ബി വെരി ഹോണസ്റ്റ് ഞാൻ പറഞ്ഞതുപോലെ… മിസ്സിംഗ് ആയിരിക്കുന്ന ഒരു പസിൽ അത് ശിവയുമായി കണക്ട് ആയിരിക്കാൻ ആണ് സാധ്യത കൂടുതൽ..

അത് ഫിക്സ് ചെയ്യണമെങ്കിൽ സ്റ്റെല്ല തന്നെ വിചാരിക്കണം അല്ലാതെ ഞാൻ അവളെ ഒരുപാട് തവണ കൗൺസിൽ ചെയ്തതുകൊണ്ട് മാത്രം ഒരു മാറ്റവും വരാൻ പോകുന്നില്ല..”

അവർ പറഞ്ഞു നിർത്തി, തൻറെ കോഫി കുടിച്ചു പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആൽബിന് കുറച്ച് സമയം എന്തോ ആലോചിച്ചു തല പുകഞ്ഞു കൊണ്ടിരുന്നു, അവന്റെ ഉള്ളിൽ ഒരുപാട് ചിന്തകൾ ഒരേ സമയം ഓടുന്നുണ്ടായിരുന്നു,

“മാഡം എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്..??”

“ആൽബിൻ സ്റ്റെല്ല ഈ നിമിഷം വരെ നിങ്ങളെ മനസ്സുകൊണ്ട്

പോലും ചതിച്ചിട്ടില്ല പക്ഷേ എല്ലാത്തിലും ഉപരി അവൾ ചോരയും നീരും വികാരവും വിചാരവും ഉള്ള ഒരു പെണ്ണ് കൂടിയാണ്, ഞാൻ പറയുകയാണെങ്കിൽ ആൽബിൻ സ്റ്റെല്ലയുമായി തുറന്നു സംസാരിക്കണം, അമേരിക്കയിലേക്ക് വന്നതിനുശേഷം ഒരിക്കൽ പോലും പഴയ കാര്യങ്ങൾ നിങ്ങള് സംസാരിച്ചിട്ടില്ലേ..?? ”

“ഇല്ല മാഡം…”

” സീരിയസ്ലി…?? സംസാരിക്കാതിരുന്നാൽ ഒരു വിഷയം മനസ്സിൽ നിന്ന് തനിയെ പോവും എന്നുള്ളത് പുരുഷന്മാരുടെ മണ്ടത്തരം ആയ ഒരു ചിന്താഗതിയാണ്…”

അതിനു മറുപടിയായി ആൽബിൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,

” ആൽബിൻ ട്രൈ ടൂ കമ്മ്യൂണിക്കേറ്റ്, നിങ്ങൾ രണ്ടുപേരും പരസ്പരം തുറന്നു സംസാരിക്കുക പിന്നെ ആൽബിനെ കൊണ്ട് പറ്റുമെങ്കിൽ കുറച്ച് കാലം സ്റ്റെല്ലാ നാട്ടിൽ പോയി കുടുംബത്തിന് ഒപ്പം നിൽക്കട്ടെ, എല്ലാം മറക്കാനും വീണ്ടും പഴയ സ്റ്റെല്ല ആവാനും അവൾക്ക് അടുത്ത ബന്ധുക്കാരും കൂട്ടുകാരും ചുറ്റും ഉണ്ടാകുന്നത് വളരെ നല്ലതായിരിക്കും.. എത്രയൊക്കെ തിരക്കുള്ള നഗരം ആണെങ്കിലും… അറിയാമല്ലോ അമേരിക്കയിൽ എപ്പോഴും ഒരുതരം ഒറ്റപ്പെട്ട ജീവിതം തന്നെയാണ്, ഏകാന്തത മനുഷ്യനെ പ്രാന്തൻ ആക്കും….”

Part 3 ❤️

” ഞാൻ നോക്കാം മാഡം എന്നെ കൊണ്ട് പറ്റുമെങ്കിൽ ഞാൻ ആ രീതിയിൽ കാര്യങ്ങൾ കൊണ്ടുപോകാൻ നോക്കാം…”

” ഒക്കെ ആൽബിൻ.. എനിക്ക് ഇത്രയും കാര്യങ്ങൾ മാത്രമേ സംസാരിക്കാൻ ഉണ്ടായിരുനുള്ളു, എന്നോട് തുറന്നു സംസാരിച്ചതിന് നന്ദി…”

” മാഡം എന്നെ കളിയാക്കിയതാണോ..?? ” ചെറിയ ചിരിയോടുള്ള ആൽബിൻ്റെ ചോദ്യത്തിന് അവർ ഒരു പുഞ്ചിരി മാത്രമാണ് മറുപടി നൽകിയത്,

അവൻ പോകാനായി എഴുന്നേറ്റു നിന്നു, കൈ നീട്ടിയതും അവർ തിരികെ ഹാൻഡ് ഷേക്ക് നൽകി,

കുറച്ചു

മുന്നോട്ട് നടന്ന ശേഷം ആൽബിൻ എന്തോ ആലോചിച്ചു തിരിഞ്ഞു നിന്നു, പതിയെ തിരികെ വന്ന് അവർക്ക് അഭിമുഖമായി നിന്നു,

” ഞാനൊരു കാര്യം ചോദിച്ചാൽ മാഡം എന്നോട് സത്യം പറയുമോ…??”

” എന്താണ് ആൽബിൻ..??”

” എപ്പോഴെങ്കിലും ഞാൻ ചെയ്തത് ഒരു തെറ്റാണ് എന്ന് മാഡത്തിന് തോന്നുന്നുണ്ടോ..?? ഈയൊരു ലൈഫ് സ്റ്റൈലിൽ കഴിഞ്ഞത്..?? ”

” ആൽബിൻ നീ സ്റ്റെല്ലയെ സ്നേഹിക്കുന്നുണ്ടോ..?? ”

” എന്തിനേക്കാളും ഏറെ ഞാൻ അവളെ സ്നേഹിക്കുന്നു..”

” പഴയതെല്ലാം ഒരു തരി പോലും നിന്നെ ബാധിക്കാതെ ഇപ്പോഴും അവളെ നിൻറെ പെണ്ണായി നിനക്ക് കാണാൻ പറ്റുന്നില്ലേ..??”

” ഉണ്ട് മാഡം …”

“എങ്കിൽ നീ ഒന്നിനെപ്പറ്റിയും ഭയപ്പെടേണ്ട അവൾക്ക് കുറച്ച് സമയം കൊടുക്ക്, അവൾ നിന്റേതു മാത്രമായി തിരികെ വരും…”

തിരികെ വാഹനം ഓടിക്കുമ്പോൾ ആൽബിന്റെ മനസ്സിൽ നൂറുകൂട്ടം ചിന്തകൾ ആയിരുന്നു, എല്ലാം തുറന്നു പറഞ്ഞപ്പോൾ എന്തൊരാശ്വാസം….!!

Leave a Reply

Your email address will not be published. Required fields are marked *