അപ്പോഴാണ് ആദ്യത്തെ ബെൽ
മുഴങ്ങിയത്.
ക്ലാസിലെ സംസാരം പതുക്കെ കുറഞ്ഞു. പലരും സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങി. അതുൽ സമയം നോക്കി.
അസൈൻമെന്റ് ഇനിയും തീർന്നിട്ടില്ല.
“മൈര്… ഇനിയും രണ്ട് പേജുണ്ട്.”
“ഇനി ബ്രേക്കിന് എഴുതാം,” ജെറിൻ പറഞ്ഞു.
“അല്ലാതെ വേറെ വഴിയില്ലല്ലോ.”
അതുലും ബുക്ക് അടച്ചു.
അപ്പോഴേക്കും വരാന്തയിലൂടെ പദ്മപ്രിയ മിസ് ക്ലാസിലേക്ക് നടന്നുവരുന്നത് കണ്ടു.
മിസ് ക്ലാസിലേക്ക് കയറിയതും എല്ലാവരും എഴുന്നേറ്റു.
“ഗുഡ് മോർണിംഗ് മിസ്…”
“ഗുഡ് മോർണിംഗ്. ഇരുന്നോളൂ.”
മിസ് കൈയിലുണ്ടായിരുന്ന ബുക്കുകൾ മേശപ്പുറത്ത് വച്ചു. പിന്നെ ക്ലാസിലാകെ ഒന്ന് കണ്ണോടിച്ചു.
“കുറേ പേർ രാവിലെ തന്നെ വലിയ എഴുത്തിൽ ആയിരുന്നല്ലോ..?”
ആരും ഒന്നും മിണ്ടിയില്ല.
“എന്താ അസൈൻമെന്റ് വല്ലതുമാണോ?”
“അതെ മിസ്,” മുന്നിലിരുന്ന ആരോ പറഞ്ഞു.
“ഏത് സബ്ജക്ടാ?”
“ഡാറ്റാ സ്ട്രക്ചേഴ്സ്.”
“ഇന്നായിരിക്കും ലെ സബ്മിഷൻ ഡേറ്റ്?”
“അതെ മിസ്.”
“അപ്പൊ മൂന്ന് ദിവസം അവധി കിട്ടിയിട്ടും ഇന്ന് രാവിലെ ആണല്ലേ സമയം കിട്ടിയത്..?”
മിസ് ചിരിച്ചുകൊണ്ട് ചോദിച്ചു.
ചിലർ തലകുനിച്ചിരുന്നു. ബാക്കിയുള്ളവർ ചെറിയൊരു ചിരിയോടെ പരസ്പരം നോക്കി.
“എത്ര പറഞ്ഞാലും ഒരു കാര്യവും ഇല്ല.. ഹാ സബ്മിറ്റ് ചെയ്യുന്നത് തന്നെ വലിയ കാര്യം..”
പദ്മപ്രിയ മിസ് ക്ലാസ് ട്യൂട്ടറാണ്. അത്യാവശ്യം സ്ട്രിക്ട് ആണ്. പക്ഷേ കുട്ടികളോട് നല്ല സ്നേഹവുമുണ്ട്. കുട്ടികൾക്ക് വലിയ കാര്യം ആണ്..
മിസ് അറ്റൻഡൻസ് രജിസ്റ്റർ തുറന്നു.
“അജ്മൽ…”
“പ്രസന്റ് മിസ്.”
“അഖിൽ…”
“പ്രസന്റ് മിസ്.”
ഓരോരുത്തരുടെയും പേര് വിളിച്ചുകൊണ്ട് അറ്റൻഡൻസ് എടുത്തുതുടങ്ങി.
“സിജോ…”
മറുപടിയില്ല.
“സിജോ!”
സിജോ അപ്പോഴും ബെഞ്ചിൽ തലവച്ച് കിടക്കുകയാണ്.
“ടാ, എണീക്ക്, അറ്റന്റൻസ്” ജെറിൻ അവനെ തട്ടി
വിളിച്ചു.
“ആ… പ്രസന്റ് മിസ്!”
സിജോ ചാടിയെഴുന്നേറ്റു.
“എന്താ സിജോ, രാവിലെ തന്നെ ഉറക്കമാണോ?”
“അല്ല മിസ്.”
“പിന്നെന്താ വിളിച്ചിട്ട് കേൾക്കാത്തത്?”
“കേട്ടില്ല മിസ്.”
“അത് മനസ്സിലായി. ഞാൻ രണ്ടുതവണ വിളിച്ചു.”
ക്ലാസിൽ ചെറിയൊരു ചിരി ഉയർന്നു.
“ഇന്നലെ രാത്രി ഉറങ്ങിയില്ലേ?”
“കുറച്ച് ലേറ്റായി മിസ്.”
“എന്തായിരുന്നു ഇത്ര വലിയ പണി?”
“വീട്ടിൽ കുറച്ച് ഗസ്റ്റ് ഉണ്ടായിരുന്നു മിസ്.”
“ശരി ശരി..ഇരിക്ക്”
അറ്റൻഡൻസ് കഴിഞ്ഞപ്പോൾ മിസ് രജിസ്റ്റർ അടച്ചുവച്ചു.
“ടീന, ഉച്ചയ്ക്കുശേഷമുള്ള ക്ലീനിങ്ങിന്റെ കാര്യം എല്ലാവരോടും പറഞ്ഞോ?”
“പറഞ്ഞു മിസ്.”
“ഗ്രൂപ്പ് ലിസ്റ്റും പറഞ്ഞോ?”
“ആ, പറഞ്ഞു.”
“എല്ലാവരുടെയും പേരുണ്ടല്ലോ അല്ലേ?”
“ഉണ്ട് മിസ്. പക്ഷേ ഒരു ഗ്രൂപ്പിൽ രണ്ടുപേരുടെ കുറവുണ്ട്.”
“ഏതാ?”
“ലാബിന്റെ പരിസരം ക്ലീൻ ചെയ്യുന്ന ഗ്രൂപ്പിൽ.”
“ആ, അതിൽ ഫസ്റ്റ് ഇയറിൽനിന്ന് രണ്ടുപേരെക്കൂടി ചേർക്കാൻ പറയാം.. അത് ഞാൻ നോക്കിക്കോളാം.”
“ശരി മിസ്.”
“അപ്പൊ എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ.”
“ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നിങ്ങളുടെ ഗ്രൂപ്പിന്റെ ചാർജുള്ള ടീച്ചറുടെ അടുത്ത് റിപ്പോർട്ട് ചെയ്യണം. ഓരോ ഗ്രൂപ്പിനും പറഞ്ഞിട്ടുള്ള ജോലി തീർത്തിട്ടേ പോകാൻ പറ്റൂ. എല്ലാവരും പങ്കെടുക്കണം.”
“മിസ്, എത്ര മണിവരെയാ?” മുന്നിൽനിന്ന് ഒരാൾ ചോദിച്ചു.
“സാധാരണ കോളേജ് സമയം 4 മണി വരെ അല്ലെ.. അപ്പോ അത് വരെ തന്നെ..”
“മിസ്, മഴ പെയ്താലോ, അപ്പോ പുറത്തുള്ള പണി എങ്ങനെ ചെയ്യും..?” ദീപക് ചോദിച്ചു.
“മഴ പെയ്താൽ നിനക്കു അകത്തു വേറെ പണി തരാം.. പോരെ..??”
ക്ലാസിൽ ചിരി ഉയർന്നു.
“ലൈബ്രറിയിൽ പോകുന്നവർ. അവിടെ പഴയ പ്രോജക്ട് റിപ്പോർട്ടുകളും റെക്കോർഡുകളുമൊക്കെ ഉണ്ട്. എല്ലാം
നോക്കീം കണ്ടും വേണം ചെയ്യാൻ.. ആവശ്യം ഇല്ലാത്ത ബുക്ക്സ് ആണെന്ന് കരുതി ചുമ്മാ എടുത്തൊന്നും കളഞ്ഞേക്കരുത്…”
“അമല മിസ്സാണ് ലൈബ്രറിയുടെ ചാർജ്. മിസ്സിനോട് ചോദിച്ചു കൺഫേം ആകിയിട്ടേ ഒക്കെ ചെയ്യാവൂ..”
“ശരി, നമുക്ക് ക്ലാസ് തുടങ്ങാം.”
മിസ് ബോർഡിനടുത്തേക്ക് നടന്നു.
