“ആരും ഇല്ലേ?”
മിസ് ക്ലാസിലാകെ കണ്ണോടിച്ചു.
“ശരണ്യ, പറയൂ.”
ശരണ്യ എഴുന്നേറ്റു.
“മിസ്, ആദ്യം ഡിനോമിനേറ്റർ ഫാക്ടറൈസ് ചെയ്യണം.”
“ശരി. എന്നിട്ട്?”
ശരണ്യ അടുത്ത സ്റ്റെപ്പ് പറഞ്ഞു.
“കറക്ട്. ഇരിക്ക്.”
മിസ് ബോർഡിൽ അത് എഴുതിയശേഷം തുടർന്നു.
“ഇനി ഇത് എങ്ങനെ സോൾവ് ചെയ്യും?”
ഇത്തവണ മിസ് അതുലിനെ നോക്കി.
“അതുൽ.”
‘പണ്ടാരം’
അവൻ എഴുന്നേറ്റു.
“പാർഷ്യൽ ഫ്രാക്ഷൻ എടുക്കണം മിസ്.”
“ആ.. ബോർഡിൽ വന്ന് എഴുതൂ…”
അതുൽ മുന്നിലേക്ക് ചെന്നു. ചോക്കെടുത്ത് കണക്ക് ചെയ്തുതുടങ്ങി.
രണ്ടുമൂന്നു സ്റ്റെപ്പുകൾ കഴിഞ്ഞപ്പോൾ ഒരു ചെറിയ സംശയം തോന്നി. അവൻ ബോർഡിൽ എഴുതിയത് ഒന്നുകൂടി നോക്കി.
“എന്താ അതുൽ, എവിടെയെങ്കിലും സംശയമുണ്ടോ?”
“ഇല്ല മിസ്.”
അവൻ ഒരു വരി തിരുത്തിയിട്ട് ബാക്കി ചെയ്തു.
ഉത്തരം ശരിയായി.
“ആ, കറക്ട്. പക്ഷേ പരീക്ഷയ്ക്ക് എഴുതുമ്പോൾ ഇതുപോലെ ഇടയ്ക്കുള്ള സ്റ്റെപ്പുകൾ വിട്ടുകളയരുത്.”
“ശരി മിസ്.”
“നിനക്ക് കണക്ക് ചെയ്യാൻ അറിയാം. പക്ഷേ പേപ്പറിൽ എഴുതുമ്പോഴാ പ്രശ്നം. എല്ലാ സ്റ്റെപ്പുകളും
കൃത്യമായി എഴുതണം.”
അതുലും തലയാട്ടി.
ഈ ഉപദേശം ആദ്യമായിട്ടൊന്നുമല്ല കേൾക്കുന്നത്. കണക്ക് മനസ്സിലായാൽ പിന്നെ ഇടയ്ക്കുള്ള ചില സ്റ്റെപ്പുകൾ എഴുതാതെ നേരെ ഉത്തരത്തിലേക്ക് പോകുന്നത് അവന്റെ പതിവാണ്. പരീക്ഷയ്ക്കും അതുതന്നെ ചെയ്യും.
അവൻ സീറ്റിലേക്ക് മടങ്ങി.
മിസ് അടുത്ത കണക്കിലേക്ക് കടന്നു.
ബാക്കി സമയം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോയി.
ബെല്ലടിച്ചപ്പോൾ എല്ലാവരും ബുക്കടച്ചു. ഇനി ഇന്റർവെൽ ആണ്..
“ശരി, നാളെ ടെസ്റ്റിന് എല്ലാവരും പഠിച്ചുവരണം”
“ശരി മിസ്.”
മിസ് പോയതും ക്ലാസിലെ സംസാരം വീണ്ടും തുടങ്ങി.
“ടാ, ആ കണക്ക് ഒന്നുകൂടി പറഞ്ഞുതന്നേ,” മിഥുൻ അതുലിനോട് പറഞ്ഞു.
“ഇപ്പഴോ?”
“ആ.”
“വാ, ആദ്യം ക്യാന്റീനിൽ പോയി ഒരു ചായ കുടിക്കാം. ”
“നല്ല തീരുമാനം…” സിജോ പറഞ്ഞു..
അവർ എഴുന്നേറ്റു.
“ജെറിനേ, വരുന്നുണ്ടോ?” അതുൽ ചോദിച്ചു.
“നിങ്ങൾ പൊയ്ക്കോ. എനിക്ക് റെക്കോർഡിൽ കുറച്ച് എഴുതാനുണ്ട്.”
“നീ ആ ബുക്കും കെട്ടിപ്പിടിച്ച് ഇവിടെ ഇരുന്നോ.”
“ആ, ഇരുന്നോളാം.”
അവർ ക്ലാസിൽനിന്നിറങ്ങി.
കാന്റീനിൽ പതിവുപോലെ നല്ല തിരക്കാണ്. കൗണ്ടറിനുമുന്നിൽ കുട്ടികൾ കൂട്ടംകൂടി നിൽക്കുന്നുണ്ട്. ചായയും പലഹാരങ്ങളും വാങ്ങാനുള്ള ബഹളം.
“ടാ, നിങ്ങൾ ഇവിടെ നിൽക്ക്. ഞാൻ വാങ്ങിയിട്ട് വരാം,” മിഥുൻ പറഞ്ഞു.
“എനിക്കൊരു ചായ മതി.” അതുൽ പറഞ്ഞു..
“പഴംപൊരി വേണ്ടേ?”
“വേണ്ടെടാ. രാവിലെ പുട്ട് കഴിച്ചതാ. വയറ് ഫുള്ളാ.”
“ആ, ശരി.”
“എനിക്കൊരെണ്ണം വാങ്ങിക്കോ..” സിജോ പറഞ്ഞു..
മിഥുൻ കൗണ്ടറിലേക്ക് പോയി.
കുറച്ചുകഴിഞ്ഞപ്പോൾ മിഥുൻ ചായയും ഒരു പ്ലേറ്റിൽ രണ്ടു പഴംപൊരിയുമായി വന്നു.
“ആ സനൂഷ മിസ് എന്ത് ജാഡ ആണല്ലേ.. ആകെ മുപ്പത് മുപ്പത്തഞ്ചു വയസ്സ്
ഉള്ളു.. പെരുമാറ്റം കണ്ടാൽ പ്രിൻസിപ്പൽ ആണെന്നെ തോന്നു.. അവർക്ക് ഇത്തിരി കമ്പനി ആയിക്കൂടേ..” മിഥുൻ പറഞ്ഞു
“അതിനൊക്കെ നമ്മുടെ പദ്മപ്രിയ മിസ്.. അങ്ങനെ വേണം മിസ്സുമാരായാൽ.. ആവശ്യത്തിന് സ്ട്രിക്ട് ആണ്..എന്നാൽ എല്ലാരോടും നല്ല സ്നേഹവും.. ഇതൊരു മാതിരി വീട്ടിൽ വഴക്ക് ഇട്ട് വന്ന നമ്മളോട് തീർക്കുന്ന പോലെ..” സിജോ മിഥുൻ പറഞ്ഞതിനെ അനുകൂലിച്ചു.
“സത്യം..” അതുലും ശരി വച്ചു ..
“പക്ഷെ കാണാൻ ലുക്ക് സനൂഷ മിസ്സിനെ ആണ്..” മിഥുൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു..
“പദ്മപ്രിയ മിസ്സും അത്ര മോശം ഒന്നുമില്ല..” സിജോ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഏയ്, സനൂഷ തന്നെ ആണ് കിടിലൻ.. അല്ലേടാ അതുലേ ?” മിഥുൻ അതുലിനെ നോക്കി..
“ആഹ് രണ്ടു പേരും കുഴപ്പം ഇല്ല..” അതുൽ വലിയ താല്പര്യം കാണിക്കാതെ പറഞ്ഞു..
“ഏയ് അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ഒരാളെ പറയണം..”
“അങ്ങനെ ഇപ്പോ ഒരാളെ പറയണം എങ്കിൽ.. ഇത്തിരി പാട് ആണ്.. അതിപ്പോ ഓരോരുത്തരുടെ ടേസ്റ്റ് അനുസരിച്ചല്ല..” അതുൽ ഒഴിഞ്ഞു മാറാൻ നോക്കി..
“ആ നിന്റെ ടേസ്റ്റ് അനുസരിച്ചു ആർക്കാണ് ലുക്ക്…” മിഥുൻ വിടുന്ന ലക്ഷണം ഇല്ല..
