നിശാവരതന്ത്രം – 2 1അടിപൊളി  

അടുത്തുള്ള പലചരക്കുകട തുറന്നിട്ടുണ്ട്.

ചായക്കടയുടെ മുന്നിൽ പതിവുപോലെ രണ്ടുമൂന്നുപേർ നിന്ന് ചായ കുടിക്കുന്നു. സ്കൂളിൽ പോകുന്ന പിള്ളേർ ബാഗും തൂക്കി ഓടുന്നു. അതിനിടയിൽ ഒരു ഓട്ടോ വെള്ളം കെട്ടിക്കിടന്ന ഭാഗത്തുകൂടി പാഞ്ഞുവന്നു. വെള്ളം തെറിക്കാതിരിക്കാൻ അതുൽ പെട്ടെന്ന് വഴിയരികിലേക്ക് മാറി.

“ഇവനൊക്കെ ഒന്ന് പതുക്കെ ഓടിച്ചാലെന്താ..”

അവൻ പിറുപിറുത്തു.

വീട്ടിൽനിന്ന് ബസ് സ്റ്റോപ്പിലേക്ക് അഞ്ചാറു മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ. പക്ഷേ എന്നും വീട്ടിൽനിന്നിറങ്ങുമ്പോൾ സമയം വൈകിയിട്ടുണ്ടാകും. അതുകൊണ്ട് ആ അഞ്ചുമിനിറ്റിന്റെ പകുതിയും ഓടിയാണ് തീർക്കാറ്.

എറണാകുളം ജില്ലയിലെ അത്യാവശ്യം പേരുള്ള ഒരു എൻജിനീയറിങ് കോളേജിലാണ് അതുൽ പഠിക്കുന്നത്. ക്രിസ്ത്യൻ മാനേജ്‌മെന്റിന്റെ കീഴിലുള്ള കോളേജ്. വലിയ ക്യാമ്പസും നല്ല ലാബുകളും ലൈബ്രറിയുമൊക്കെയുണ്ട്. പഠിക്കാനുള്ള സൗകര്യത്തിന് ഒരു കുറവുമില്ല. പക്ഷേ കോളേജ് സ്ഥിതി ചെയ്യുന്നത് ഒരു ഉൾപ്രദേശത്തു ആണ്. അതുകൊണ്ട് തന്നെ അങ്ങോട്ടുള്ള ബസ് സർവീസും കണക്കാണ്.

കോളേജ് ബസ് ഉണ്ട്. പക്ഷേ അതിന് കൊടുക്കുന്ന കാശ് ലാഭിക്കാമല്ലോ എന്ന് വിചാരിച്ചാണ് അതുൽ കെ സ് ർ ടി സി ബസിൽ പോകാൻ തീരുമാനിച്ചത്. കെ സ് ർ ടി സി ആയത് കൊണ്ട് പ്രൈവറ്റ് ബസിലെ പോലെ കണ്ടക്ടർമാരുടെ തെറിയും കേൾക്കണ്ട.. സീറ്റ് ഉണ്ടേൽ ഇരുന്ന് പോകുകയും ചെയ്യാം.. പക്ഷെ ഒരു പ്രശ്നമുണ്ട്. രാവിലെ ഏഴേ ഇരുപതിനുള്ള ബസ് കിട്ടിയില്ലെങ്കിൽ പിന്നെ കോളേജിൽ സമയത്ത് എത്തുന്ന കാര്യം സംശയമാണ്. അടുത്ത ബസ് എപ്പോ വരുമെന്ന് ദൈവത്തിന് പോലും അറിയില്ല.

അതുകൊണ്ട് തന്നെ മിക്ക ദിവസവും രാവിലെ ബസ് സ്റ്റോപ്പിലേക്കുള്ള അവസാനത്തെ നൂറുമീറ്റർ അതുലിന് നൂറുമീറ്റർ ഓട്ടമത്സരമാണ്.

ഇന്നും അതിന് വലിയ മാറ്റമൊന്നുമുണ്ടായില്ല.

സ്റ്റോപ്പിന്

അടുത്തെത്താറായപ്പോഴാണ് ദൂരെനിന്ന് ബസിന്റെ ഹോൺ കേട്ടത്.

“അയ്യോ.. പണ്ടാരം!”

അതുൽ ഓടാൻ തുടങ്ങി.

സ്റ്റോപ്പിൽ അഞ്ചാറുപേർ നിൽപ്പുണ്ട്. വളവ് തിരിഞ്ഞുവന്ന ബസ് കണ്ടതും അവന്റെ മുഖം ഒന്ന് വാടി. നല്ല തിരക്കുണ്ട്..

“മൈര്.. ഇന്നും തൂങ്ങിപ്പിടിച്ച് പോകേണ്ടി വരുമല്ലോ..”

അവൻ മനസ്സിൽ പറഞ്ഞു.

ഇത്രയും നേരം ഓടിയതിന്റെ കിതപ്പ് മാറിയിട്ടില്ല. അതിനിടയിലാണ് ഈ തിരക്കും. സംഭവം കാശ് ലാഭിക്കാം, ചുമ്മാ എന്തിനാ കാശ് കളയുന്നെ, ഞാൻ കെ സ് ർ ടി സി യിൽ പൊയ്ക്കോളാം ആ പൈസ അച്ഛൻ എനിക്ക് തന്നാ മതി എന്നൊക്കെ പറഞ്ഞു തുടങ്ങിയതാ. ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും, അതുലിനു ബസ് യാത്ര മതിയായി തുടങ്ങിയിരുന്നു.. ഇനി കോളേജ് ബസിൽ പോകാം എന്ന് പറയാൻ അഭിമാനം സമ്മതിക്കാത്തത് കൊണ്ടും, അച്ഛൻ ആ പൈസ പോക്കറ്റ് മണിയായി ആയി ഇടക്കിടക്കു കൊടുക്കുന്നത് കൊണ്ടും ഈ ദുരിതം സഹിച്ചു പോകുന്നു എന്നെ ഉള്ളു..

“കേറ് കേറ്.. പെട്ടെന്ന് കേറ്..”

അതുൽ ബാഗ് ഒന്നുകൂടി തോളിലേക്ക് കയറ്റിയിട്ട് മുന്നിലുള്ളവരുടെ പിന്നാലെ ബസിലേക്ക് കയറാൻ തുടങ്ങി.

കണ്ടക്ടർ ചേച്ചി വാതിൽക്കൽനിന്ന് “മുന്നോട്ട്, മുന്നോട്ട്, അകത്ത് സ്ഥലമുണ്ട്!” എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. എവിടെയാണ് ആ സ്ഥലം എന്നറിയാൻ യാത്രക്കാരെല്ലാം ഒന്നു നോക്കി. കണ്ടക്ടർക്കു മാത്രം കാണാനാവുന്ന എന്തോ പ്രത്യേക സ്ഥലമായിരിക്കണം.

അതുൽ സ്റ്റെപ്പിൽ കയറാൻ നോക്കിയപ്പോൾ അകത്തുനിന്ന് ഇറങ്ങിവന്ന ഒരാൾ ബാഗുകൊണ്ട് അവന്റെ തോളിൽ ഒന്നു തട്ടി. “സോറി, മോനേ” എന്നു പറഞ്ഞ് അയാൾ മാറി. ഇറങ്ങാനുണ്ടായിരുന്ന രണ്ടുപേർ കൂടി ഇറങ്ങി. ആ ഒഴിവിലൂടെ അതുൽ ഉള്ളിലേക്കു കയറി.

അടുത്ത നിമിഷം പുറകിൽനിന്ന് കയറുന്നവരുടെ തള്ളലിൽ അവൻ പകുതിയോളം മുന്നിലെത്തി. ബസിനു മധ്യഭാഗത്തായി നിലയുറപ്പിച്ചു. സ്ഥിരം പോകുന്നത് കൊണ്ട് ബസിലെ കുറെ മുഖങ്ങൾ അതുലിന് പരിചിതമാണ്. അതുലിന്റെ കോളേജിലേക്കുള്ളവർ വിരളം ആണ്.

കണ്ടക്ടർ ചേച്ചി തിരക്കിനിടയിലൂടെ തിങ്ങിഞെരുങ്ങി വരുന്നുണ്ട്. സ്ഥിരം ഈ ബസിൽ കാണുന്ന ചേച്ചി തന്നെയാണ്. ഒരു നാല്പതിനോടടുത്ത് പ്രായം കാണും. കാണാൻ നല്ല സുന്ദരിയാണ്. നല്ല തന്റേടവും ഉണ്ട്. അനാവശ്യമായി ചൊറിയാൻ വരുന്ന യാത്രക്കാർക്കൊക്കെ അപ്പപ്പോൾ തന്നെ കണക്കിന് മറുപടി കൊടുക്കും. അതുകൊണ്ട് തന്നെ സ്ഥിരം യാത്രക്കാർക്കൊക്കെ ചേച്ചിയെ നല്ല പരിചയമാണ്.

Leave a Reply

Your email address will not be published. Required fields are marked *