നിശാവരതന്ത്രം – 2 1അടിപൊളി  

അതുൽ അവ ഓരോന്നായി മാറ്റാൻ തുടങ്ങി.

അപ്പോഴാണ് ഒരു കട്ടിയുള്ള ഫയലിന്റെ അടിയിൽ കറുത്ത നിറത്തിലുള്ള എന്തോ കണ്ടത്.

അവൻ മുകളിലുണ്ടായിരുന്ന ഫയൽ മാറ്റി.

ഒരു പുസ്തകം.

അതുൽ അത് പുറത്തെടുത്തു.

സാധാരണ നോട്ട്‌ബുക്കിനെക്കാൾ അല്പം വലുപ്പവും കട്ടിയുമുണ്ട്. നല്ല കറുത്ത ഹാർഡ് കവറാണ്. പുറംചട്ടയിൽ പേരോ ചിത്രമോ ഒന്നുമില്ല.

“ഇത് കൊള്ളാല്ലോ,” അതുൽ പറഞ്ഞു.

“എന്താടാ?” മിഥുൻ ചോദിച്ചു..

“ഒരു ബുക്ക്”..

മിഥുൻ അതുലിന്റെ കയ്യിലെ ബുക്കിലേക്ക് എത്തിച്ചു നോക്കി..

അതുൽ പുസ്തകത്തിന്റെ പുറത്തുപറ്റിയിരുന്ന പൊടി കൈകൊണ്ട് തട്ടിക്കളഞ്ഞു.

മറ്റു പുസ്തകങ്ങളെയും ഫയലുകളെയും അപേക്ഷിച്ച് ഇതിന് വലിയ പഴക്കമൊന്നും തോന്നുന്നില്ല. പുറംചട്ടയും കാര്യമായ കേടുപാടുകളില്ലാതെ ഇരിപ്പുണ്ട്.

“എന്തിന്റെ ബുക്കാ?” മിഥുൻ ചോദിച്ചു.

“അറിയില്ല”

അതുൽ ബുക്ക് തുറന്നു.

ആദ്യ പേജിൽ ഒരു വാക്ക് മാത്രം എഴുതിയിരുന്നു.

അധികാരി : __________________

“ഇതെന്താ അധികാരി എന്നൊക്കെ എഴുതിവച്ചേക്കുന്നേ?” മിഥുൻ ചോദിച്ചു.

“ആർക്കറിയാം. വല്ല ജാമ്പവാന്റെ കാലത്തെ ബുക്ക് ആയിരിക്കും…”

അതുൽ പേജുകൾ മറിച്ചു നോക്കി…

അതിൽ ഒന്നും എഴുതിയിട്ടില്ല.

“എടാ, ഇത് ബ്ലാങ്ക് ബുക്കാണല്ലോ,” അതുൽ പറഞ്ഞു.

“മൊത്തം?”

“ആ..”

“അല്ലാ.. എന്തായി പണി? രണ്ടാളും കൂടെ കഥ പറഞ്ഞിരിക്കുവാണോ..ഇത് തീർത്തിട്ട് വേണം

പോകാൻ..” അമല മിസ് ചിരിച്ചു കൊണ്ട് വീണ്ടും അവരുടെ അടുത്തേക്കെത്തി..

“മിസ്, ഇത് ഈ പെട്ടിയിൽനിന്ന് കിട്ടിയതാ. മുഴുവൻ ബ്ലാങ്കാ.. ”

അമല മിസ് പുസ്തകം തുറന്ന് നോക്കി.

“മിസ്, അത് ഞാൻ എടുത്തോട്ടെ? റഫ് ആയിട്ട് ഉപയോഗിക്കാം.” അതുൽ ചോദിച്ചു..

“ആ, എടുത്തോ..”

“താങ്ക്സ് മിസ്.”

അതുൽ ബുക്ക് സൈഡിലോട്ട് മാറ്റി വച്ചു.. അമല മിസ് ഫസ്റ്റ് ഇയർ പിള്ളേരുടെ അടുത്തേക്ക് പോയി..

മിഥുൻ അപ്പോഴേക്കും അടുത്ത പെട്ടി പുറത്തേക്ക് വലിച്ചിട്ടിരുന്നു.

“ടാ, ഇതിലും കുറേ സാധനങ്ങളുണ്ട്.”

“ആ, വരുവാ.”

അതുൽ അവിടേക്കു ചെന്നു..

“ടാ, സമയം എത്രയായി?” മിഥുൻ ചോദിച്ചു.

അതുൽ വാച്ചിൽ നോക്കി.

“മൂന്ന് കഴിഞ്ഞു.”

“ഇനിയും ഒരു മണിക്കൂറുണ്ട്.”

“ആ.”

“ഈ പെട്ടിയിലെ സാധനങ്ങൾ തരം തിരിച്ചു വച്ച് റാക്ക് തുടച്ചു കഴിഞ്ഞാൽ നമ്മുടെ പണി കഴിഞ്ഞില്ലേ?”

“ആ അമല മിസ് പുതിയ പണി തരാതിരുന്നാൽ മതി…”

“നീ അങ്ങനെയൊന്നും പറയല്ലേ.”

അതുൽ ചിരിച്ചു.

അപ്പുറത്ത് ശരണ്യയും മേഘ്നയും അവരുടെ റാക്കിലെ പുസ്തകങ്ങൾ അടുക്കിത്തീർത്തിരുന്നു. മറീനയും ജസ്നയും പഴയ ഫയലുകൾ വർഷം അനുസരിച്ച് വേർതിരിച്ചുവയ്ക്കുന്നുണ്ട്.

ഇടയ്ക്ക് അമല മിസ് ഓരോ ഗ്രൂപ്പിന്റെയും അടുത്ത് ചെന്ന് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്..

അതുലും മിഥുനും രണ്ടാമത്തെ പെട്ടിയിലെ സാധനങ്ങളും വേർതിരിച്ചു തീർത്തു.

റാക്കിന്റെ താഴത്തെ തട്ട് നനച്ച തുണികൊണ്ട് തുടച്ച് വൃത്തിയാക്കി.

“ഹാവൂ… തീർന്നു,” മിഥുൻ പറഞ്ഞു.

“ആ. ഇനി ഈ ബുക്കുകളൊക്കെ അടുക്കിവച്ചാൽ മതി.”

രണ്ടുപേരും മേശപ്പുറത്തിരുന്ന പുസ്തകങ്ങൾ റാക്കിലേക്ക് തിരികെ വയ്ക്കാൻ തുടങ്ങി.

അപ്പോഴേക്കും ലൈബ്രറിയിലെ മറ്റു ഭാഗങ്ങളിലും ജോലി ഏതാണ്ട് അവസാനിക്കാറായിരുന്നു.

അവസാനത്തെ കുറച്ച് പുസ്തകങ്ങൾ കൂടി റാക്കിൽ അടുക്കിവച്ചതോടെ അതുലിന്റെയും മിഥുന്റെയും ജോലി ഏതാണ്ട് കഴിഞ്ഞു.

“ടാ, ആ തുണിയൊക്കെ എടുത്ത് ബക്കറ്റിൽ ഇട്ടേക്ക്,” അതുൽ പറഞ്ഞു.

“ആ, നീ ഈ റാക്കിന്റെ ഗ്ലാസ് ഒക്കെ ഒന്ന് അടച്ചേ..”

മിഥുൻ തുണിയും ഡസ്റ്ററും എടുത്തുകൊണ്ടുപോയി. അതുൽ റാക്കിന്റെ ഗ്ലാസ്സുകൾ അടച്ചു..

രണ്ടര മണിക്കൂർ മുമ്പ് കണ്ട അവസ്ഥയല്ല ഇപ്പോൾ. പൊടിയൊക്കെ തുടച്ചുമാറ്റി പുസ്തകങ്ങൾ അടുക്കിവച്ചതോടെ റാക്കുകൾ കാണാൻ തന്നെ ഒരു വൃത്തിയുണ്ട്.

രണ്ടുപേരും അടുത്തുള്ള കസേരകളിൽ ഇരുന്നു.

മിഥുൻ മാസ്ക് ഊരി മേശപ്പുറത്തുവച്ചു. പിന്നെ ഷർട്ടിന്റെ കൈകളിൽ പറ്റിയിരുന്ന പൊടി തട്ടിക്കളഞ്ഞു.

“മൈര്, ഷർട്ട് മൊത്തം അഴുക്കായി.”

Leave a Reply

Your email address will not be published. Required fields are marked *