നിശാവരതന്ത്രം – 2 1അടിപൊളി  

“പിന്നെന്തിനാ വിളിച്ചത്..”

“അത്.. ഒരു ഏലി..” അതുൽ വായിൽ തോന്നിയ നുണ വിളിച്ചു പറഞ്ഞു..

“എലിയോ കുറേ കാലം ആയി ഇല്ലാത്തതാണല്ലോ.. ഇതെവിടുന്നു വന്നു..?”

“അറിയില്ല, ഹാളിലേക് ഓടി പോയി..”

“ആഹ് നാളെ ട്രാപ് വക്കാൻ പറയാം അച്ഛനോട്, നീ വാതിൽ അടച്ചിട്ടോ ഇന്ന്..”

“ആ ശരി..”

അവൻ വേഗം പോയി വാതിൽ അടച്ചു കുറ്റി ഇട്ടു..

തിരികെ കസേരയിൽ വന്നിരുന്നു..

അതുലിന് ആദ്യം തോന്നിയത് പുസ്തകം അടയ്ക്കാനാണ്. പക്ഷേ എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള ആകാംക്ഷ കാരണം അവൻ

അതിലേക്ക് തന്നെ നോക്കിയിരുന്നു.

പതുക്കെ പ്രകാശം കുറഞ്ഞുവന്നു.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ അത് പൂർണമായും അപ്രത്യക്ഷമായി.

അതുലും കുറച്ചുനേരം അനങ്ങാതെ ഇരുന്നു.

‘ഞാൻ ഇപ്പോ കണ്ടത് ഉള്ളത് തന്നെയാണോ?’

അവൻ കണ്ണുകൾ തിരുമ്മി ഒന്നുകൂടി പുസ്തകത്തിലേക്ക് നോക്കി.

പുസ്തകത്തിന്റെ ആദ്യപേജിൽ അവൻ എഴുതിയ പേര് അപ്പോഴും ഉണ്ടായിരുന്നു.

അധികാരി : അതുൽ

‘ഇതെന്താ സംഭവം?’

അവൻ പുസ്തകം അടച്ചു.

കുറച്ചുനേരം കഴിഞ്ഞ് വീണ്ടും തുറന്നു.

പേര് മാഞ്ഞിട്ടില്ല!

‘അപ്പോ ഇവിടെ എഴുതിയാൽ മായില്ലേ?’

അവൻ വീണ്ടും അടച്ചുതുറന്നു.

മാറ്റം ഒന്നുമില്ല…

മുമ്പ് എഴുതിയതെല്ലാം പുസ്തകം അടച്ചുതുറന്നപ്പോൾ മാഞ്ഞുപോയിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം പേര് എഴുതിയപ്പോൾ മായുന്നില്ല.

അതുലിന്റെ മനസ്സിൽ പല സംശയങ്ങളും ഉയർന്നു.

‘ഇത് എന്റെ പേര് എഴുതിയതുകൊണ്ടാണോ? അതോ ആദ്യത്തെ പേജിൽ എഴുതിയതുകൊണ്ടാണോ?’

അവൻ പേനയെടുത്തു അടുത്ത പേജിൽ എഴുതി നോക്കാം എന്ന് കരുതി പേജ് മറിച്ചു..

അപ്പോഴാണ് ആ പേജിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നത് അവൻ ശ്രദ്ധിച്ചത്.. അവൻ വേഗം ബാക്കി പേജുകൾ കൂടി മറിച്ചു നോക്കി.. എല്ലായിടത്തും മലയാളത്തിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ട്..

‘ഇതെപ്പോ വന്നു?’

അവൻ ആദ്യത്തെ പേജ് വീണ്ടും എടുത്തു.. വായിക്കാൻ തുടങ്ങി..

നിശാവരതന്ത്രം

‘നിശാവരതന്ത്രം?’

അവൻ അത് മനസ്സിൽ വായിച്ചു.

‘ഇതെന്ത് പേരാ?’

ഈ പുസ്തകത്തിന്റെ അധികാരിക്ക് ഒരു വരം ലഭിച്ചിരിക്കുന്നു… പ്രായപൂർത്തിയായ എതിർലിംഗത്തിലുള്ള ഒരാളെ ഒരു മായാ ലോകത്തിലേക്ക് വിളിക്കാം…

അതുൽ പുസ്തകം വായിച്ചു തുടങ്ങി…

അതിലെ ഓരോ വരികൾ വായിക്കും തോറും അവന്റെ നെഞ്ചിടിപ്പ് കൂടി..

അവൻ ഓരോരോ പേജുകളായി വായിക്കാൻ തുടങ്ങി.

ആദ്യത്തെ കുറച്ച് വരികൾ വായിച്ചപ്പോൾ തോന്നിയ

അത്ഭുതം പിന്നീടുള്ള പേജുകളിലേക്ക് കടന്നതോടെ പതുക്കെ അമ്പരപ്പായി മാറി.

‘ഇതെന്തൊക്കെയാ ഈ എഴുതിവച്ചേക്കുന്നേ…’

അവൻ ഒരു പേജ് വായിച്ചുതീർത്ത് അടുത്തതിലേക്ക് കടന്നു.

ചില ഭാഗങ്ങൾ വായിക്കുമ്പോൾ അവന് കൗതുകം തോന്നി. മറ്റു ചിലത് വായിച്ചപ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുമെന്ന സംശയമായിരുന്നു.

‘പ്രായപൂർത്തിയായ ഒരു വ്യക്തിയെ മറ്റൊരു ലോകത്തേക്ക് വിളിക്കാമെന്നോ? അതും അർധരാത്രിക്ക് ശേഷം മാത്രം? വിളിച്ചിട്ടു എന്ത് കാണിക്കാൻ.. ?!’

പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ആ മായാലോകം എന്താണെന്ന് അവന് വ്യക്തമായി മനസ്സിലായില്ല.

‘ഇനി സ്വപ്നം കാണുന്നപോലെ വല്ലതും ആണോ?’

അവൻ വീണ്ടും ആ ഭാഗം വായിച്ചു.

യഥാർത്ഥ ലോകത്തിലെ ഒരു മണിക്കൂർ അവിടെ ഒരു ദിവസമായി അനുഭവപ്പെടുമത്രേ.

‘അപ്പൊ ഇവിടെ മൂന്ന് മണിക്കൂർ കഴിയുമ്പോ അവിടെ മൂന്ന് ദിവസമോ?’

അതുലിന് അതൊന്നും അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

‘എന്തോന്നടെ ഇതൊക്കെ…’

അവൻ അടുത്ത പേജ് മറിച്ചു.

വിളിക്കേണ്ട വ്യക്തിയെ നേരിട്ട് കണ്ടിരിക്കണം, സംസാരിക്കുകയോ സ്പർശിക്കുകയോ ചെയ്തിരിക്കണം, വിളിക്കുന്ന സമയത്ത് ഉറക്കത്തിലായിരിക്കണം… അങ്ങനെ പല നിബന്ധനകളും.

‘ഇതെന്താ വല്ല ഗെയിമും ആണോ? ഓരോന്നിനും ഓരോ റൂൾസ്… ഇതിനി സ്ക്വിഡ് ഗെയിംസ് പോലെ പണ്ടുണ്ടായിരിക്കുന്ന വല്ല സെറ്റപ്പ് ഉം ആണോ ആവോ..’

അവന് ചിരിവന്നു.

പക്ഷേ തൊട്ടടുത്ത നിമിഷംതന്നെ ആ ചിരി മാഞ്ഞു.

‘ഒരു ഗെയിമാണെങ്കിൽ ഈ ബുക്ക് എങ്ങനെ ഇങ്ങനെയായി?’

കുറച്ചുമുമ്പ് തന്റെ കയ്യിൽ അനുഭവപ്പെട്ട വൈദ്യുത പ്രവാഹം അവന് ഇപ്പോഴും ഓർമയുണ്ട്. പുസ്തകത്തിൽനിന്ന് വന്ന നീലപ്രകാശവും.

Leave a Reply

Your email address will not be published. Required fields are marked *