അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ പാടില്ലത്രേ.
‘അപ്പൊ അതുകൊണ്ടായിരിക്കുമോ?’
അവൻ സ്വയം ചോദിച്ചു.
‘എന്ത് മണ്ടത്തരമാ ഞാൻ ആലോചിക്കുന്നേ…’
പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഓരോ കാര്യത്തിനും
അതിൽത്തന്നെ ഒരു വിശദീകരണമുണ്ട്. പക്ഷേ അതുകൊണ്ട് എല്ലാം സത്യമാകണമെന്നില്ല.
അതുലിന് അതായിരുന്നു ഏറ്റവും വലിയ ആശയക്കുഴപ്പം.
ഇതെല്ലാം കെട്ടുകഥയാണെന്ന് കരുതിയാൽ താൻ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾക്ക് എന്ത് വിശദീകരണം നൽകും?
അതേസമയം പുസ്തകത്തിലെ കാര്യങ്ങൾ സത്യമാണെന്ന് വിശ്വസിക്കാനും മനസ്സ് സമ്മതിക്കുന്നില്ല.
പുസ്തകത്തിന്റെ പുറംചട്ടയിൽ അവൻ വിരലോടിച്ചു.
ഇപ്പോഴത് വെറുമൊരു സാധാരണ പുസ്തകംപോലെയാണ് ഇരിക്കുന്നത്.
അവൻ മേശപ്പുറത്തിരുന്ന ഫോണെടുത്തു.
സമയം നോക്കിയതും ഞെട്ടിപ്പോയി.
പതിനൊന്നര കഴിഞ്ഞിരിക്കുന്നു!
‘അയ്യോ… സമയം പോയതറിഞ്ഞില്ല..!’
ഒമ്പതരയ്ക്കാണ് പുസ്തകം വായിക്കാൻ തുടങ്ങിയത്.
‘മൈര്… നാളെ മാത്ത്സ് ടെസ്റ്റാണല്ലോ!’
അവൻ മേശപ്പുറത്തിരുന്ന മാത്ത്സ് ബുക്കിലേക്ക് നോക്കി.
മൂന്നാമത്തെ യൂണിറ്റുപോലും മുഴുവനായി പഠിച്ചിട്ടില്ല. നാലാമത്തേതിൽ കാര്യമായി ഒന്നും നോക്കിയിട്ടുമില്ല.
‘നാളെ എന്താകുമോ എന്തോ…’
സാധാരണ ഗതിയിൽ കുറച്ചുകൂടി നേരമിരുന്ന് പഠിക്കാൻ ശ്രമിക്കുമായിരുന്നു.
പക്ഷേ ഇന്ന് അവന് അതിനുള്ള മനസ്സില്ലായിരുന്നു.
തല നിറയെ ആ പുസ്തകത്തിലെ കാര്യങ്ങളാണ്.
‘ഇനി എങ്ങനെ ഇരുന്ന് കണക്ക് ചെയ്യാനാ…’
അവൻ മാത്ത്സ് ബുക്ക് അടച്ചുവച്ചു.
പിന്നെ കറുത്ത പുസ്തകം വീണ്ടും കയ്യിലെടുത്തു.
‘ഞാൻ എന്തെങ്കിലും സ്വപ്നം കണ്ടതാണോ?’
സംശയങ്ങൾ അവനെ വീണ്ടും അലട്ടാൻ തുടങ്ങി.
അവൻ പുസ്തകം അടച്ചു.
കുറച്ചുനേരം കഴിഞ്ഞ് വീണ്ടും തുറന്നു.
അധികാരി : അതുൽ
പേര് അതേപടിയുണ്ട്.
അടുത്ത പേജ് മറിച്ചു.
നിശാവരതന്ത്രം
അതിനുതാഴെ നേരത്തെ വായിച്ച ആമുഖവും നിയമങ്ങളും.
അവൻ പിന്നെയും കുറച്ച് പേജുകൾ മറിച്ചുനോക്കി.
എല്ലാം അതേപടി തന്നെയുണ്ട്.
‘അപ്പൊ പേര് എഴുതിയതോടെ ഈ ബുക്ക് മാറിയെന്നുള്ളത് ഉറപ്പാ.’
പക്ഷേ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അവന് അറിയില്ലായിരുന്നു.
‘ഇനി എന്റെ പേരിന് പകരം വേറെ
ആരുടെയെങ്കിലും പേര് എഴുതിയിരുന്നെങ്കിലോ?’
ആ സംശയവും അവന്റെ മനസ്സിലൂടെ കടന്നുപോയി.
ഇത്രയും നേരം വായിച്ചിട്ടും പകുതിയിലധികം കാര്യങ്ങൾ മനസ്സിലായിട്ടില്ല. ഇനിയും എന്തൊക്കെയോ നിയമങ്ങളുണ്ട്.
‘എന്തായാലും നാളെ ഒന്നുകൂടി സമാധാനമായി വായിച്ചുനോക്കാം.’
അവൻ പുസ്തകം അടച്ചു.
പിന്നെ മേശയുടെ ഡ്രോയർ തുറന്ന് അകത്തുവച്ചു.
ഒരു നിമിഷം ആലോചിച്ചശേഷം ഡ്രോയർ അടച്ചു താക്കോൽ ഇട്ടു പൂട്ടി, താക്കോൽ ബാഗിലേക്ക് വച്ചു..
കസേരയിൽനിന്ന് എഴുന്നേറ്റു, മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു.
പിന്നെ കട്ടിലിൽ കയറി കിടന്നു.
പുറത്ത് ചെറിയ ചാറ്റൽമഴയുടെ ശബ്ദം കേൾക്കുന്നുണ്ട്. മുറിയിൽ നല്ല തണുപ്പായിരുന്നു.
അവൻ കണ്ണുകളടച്ചു.
പക്ഷേ ഉറക്കം വരുന്നില്ല.
വായിച്ച കാര്യങ്ങൾ ഓരോന്നായി മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു.
‘അർധരാത്രി മുതൽ മൂന്നുമണി വരെ…’
അവൻ ആലോചിച്ചു.
‘അതായത് രാത്രി 12 മുതൽ.. പന്ത്രണ്ട് ആകാൻ ഇനി പത്തു മിനുട്ടേ ഉള്ളു’
ഒരു നിമിഷം അവന്റെ മനസ്സിൽ എന്തോ ഒരു കൗതുകം തോന്നി.
‘ഇനി അതിൽ പറഞ്ഞതൊക്കെ ശരിക്കും നടക്കുമോ?’
പക്ഷേ അതെങ്ങനെ പരീക്ഷിക്കണമെന്നുപോലും അവന് ശരിയായി മനസ്സിലായിട്ടില്ലായിരുന്നു… വേണ്ട ചാടി കേറി ഒന്നും ചെയ്യണ്ട.. വായിച്ചത് അനുസരിച്ചു എന്തൊക്കെയോ അപകടം ഒളിഞ്ഞിരുപ്പുണ്ട്..’
അവൻ മറുവശത്തേക്ക് തിരിഞ്ഞുകിടന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ശരണ്യയുടെ മുഖം മനസ്സിലൂടെ കടന്നുപോയി.
പിന്നെ കോളേജിലെ ലൈബ്രറിയും, അവിടെനിന്ന് കിട്ടിയ കറുത്ത പുസ്തകവും, അതിൽ സ്വന്തം പേര് എഴുതിയപ്പോൾ വന്ന നീലപ്രകാശവും…
‘ഇതൊക്കെ സത്യമാണെങ്കിൽ…’
ആ ചിന്തയിൽ അവൻ കുറച്ചുനേരം കിടന്നു.
‘പരിചയം ഉള്ള ഏതു സ്ത്രീയെയും വിളിച്ചു വരുത്താം.. പക്ഷെ വിളിച്ചു വരുത്തിയത് കൊണ്ട് മാത്രം കാര്യം നടക്കില്ലല്ലോ..’
