നിശാവരതന്ത്രം – 2 1അടിപൊളി  

“എന്റെയും..”

അപ്പോഴേക്കും അമല മിസ് അവരുടെ അടുത്തെത്തി.

“എന്താ പണി കഴിഞ്ഞോ?”

“കഴിഞ്ഞു മിസ്,” അതുൽ പറഞ്ഞു.

“നോക്കട്ടെ.”

മിസ് റാക്കുകൾ തുറന്ന് പരിശോധിച്ചു. പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്നതും താഴത്തെ തട്ടിലെ സാധനങ്ങൾ മാറ്റിയിരിക്കുന്നതും നോക്കി.

“ആ, കൊള്ളാം. വൃത്തിയായിട്ടുണ്ട്..”

“താങ്ക്സ് മിസ്.”

“ശരി. എന്നാ നിങ്ങൾ ഈ മേശയും കസേരകളും പഴയപോലെ ഒന്ന് അടുക്കിവയ്ക്ക്.”

അതുലും മിഥുനും പരസ്പരം നോക്കി.

‘ദേ അടുത്ത പണി.’

അതുലിന് ചിരിവന്നു.

“ശരി മിസ്.”

മിസ് അടുത്തേക്ക് പോയി.

“നിന്റെ നാക്ക് പൊന്നാക്കട്ടെ,” മിഥുൻ പതുക്കെ പറഞ്ഞു.

“എന്താ?”

“പണി തീർന്നെന്ന് പറഞ്ഞാൽ അടുത്ത പണി കിട്ടുമെന്ന് നീ പറഞ്ഞില്ലേ.”

“ആ, ഇനി എന്റെ നാക്കിനെ കുറ്റം പറ…”

രണ്ടുപേരും എഴുന്നേറ്റ് മേശകൾ പഴയ സ്ഥാനങ്ങളിലേക്ക് നീക്കാൻ തുടങ്ങി.

അപ്പോഴേക്കും അജ്മലും ആന്റണിയും അവരുടെ അടുത്തെത്തി.

“എടാ, പിടിക്കണോ?” അജ്മൽ ചോദിച്ചു.

“ആ, ഈ

മേശ ഒന്ന് അങ്ങോട്ട് മാറ്റണം.”

നാലുപേരും ചേർന്ന് മേശകളും കസേരകളും അടുക്കിവച്ചു.

കുറച്ചപ്പുറത്ത് ശരണ്യയും മേഘ്നയും പുസ്തകങ്ങൾ അവസാനമായി ഒന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. മറീനയും സംഗീതയും അവർ വേർതിരിച്ച ഫയലുകൾ അമല മിസ്സിനെ കാണിച്ചു.

“മിസ്, ഇതൊക്കെ ഇവിടെ വച്ചാൽ മതിയോ?” മറീന ചോദിച്ചു.

“ആ, മതി. ആ പഴയ കവറുകൾ മാത്രം വേസ്റ്റ് പെട്ടിയിലേക്ക് ഇട്ടേക്ക്.”

“ശരി മിസ്.”

അതുൽ കസേരകൾ അടുക്കിവച്ചശേഷം ബാഗ് എടുക്കാനായി പോയി..

അപ്പോഴാണ് മേശപ്പുറത്ത് മാറ്റിവച്ചിരുന്ന കറുത്ത പുസ്തകം കണ്ടത്.

‘ഓ, ഇത് എടുത്തില്ലല്ലോ.’

അവൻ പുസ്തകമെടുത്ത് ഒന്നുകൂടി മറിച്ചുനോക്കി.

ഫുൾ ബ്ലാങ്ക്.. ആ ഇതെങ്കി ഇത്.. ക്ലീൻ ചെയ്തതിനു എനിക്ക് എന്തേലും ഉപകാരം വേണ്ടേ..

അവൻ ബാഗിന്റെ സിപ് തുറന്ന് പുസ്തകം അകത്തുവച്ചു.

“ടാ, മിസ്സിനോട് ചോദിച്ചു പോകാൻ നോക്കിയാലോ..” മിഥുൻ ചോദിച്ചു.

“ആ”

അതുലും മിഥുനും അമല മിസ്സിന്റെ അടുത്തേക്ക് ചെന്നു.

“മിസ്, ഞങ്ങളുടെ പണി കഴിഞ്ഞു, പൊയ്ക്കോട്ടേ..?”

“എല്ലാവര്ക്കും കൂടെ ഒരുമിച്ച് ഇറങ്ങിയ പോരെ..? ഇപ്പൊ കഴിയും..”

“ആ മിസ്, എന്നാൽ ഞങ്ങൾ പുറത്തു നിൽക്കാം..”

രണ്ടുപേരും വരാന്തയിലേക്ക് ഇറങ്ങി.

പുറത്ത് ചെറിയൊരു ചാറ്റൽമഴ തുടങ്ങിയിരുന്നു. വരാന്തയിലേക്ക് നല്ല തണുത്ത കാറ്റ് വരുന്നുണ്ട്.

അതുലും വാച്ചിൽ നോക്കി.

മൂന്നേമുക്കാൽ.

അവർ വരാന്തയിലെ നീളമുള്ള ബെഞ്ചിൽ ഇരുന്നു.

കുറച്ചുകഴിഞ്ഞപ്പോൾ ശരണ്യയും മേഘ്നയും പുറത്തേക്ക് വന്നു.

“നിങ്ങളുടെ പണി കഴിഞ്ഞോ?” മേഘ്ന ചോദിച്ചു.

“ആ, കഴിഞ്ഞു. നിങ്ങളുടെയോ?” മിഥുൻ ചോദിച്ചു.

“ഞങ്ങളുടെയും കഴിഞ്ഞു. മിസ് ബാക്കിയുള്ളവരെ നോക്കുവാ.”

“നല്ല പണിയായിരുന്നല്ലേ,” മിഥുൻ പറഞ്ഞു.

“അതെ. ആകെ അഴുക്കായി ഡ്രെസ്സിൽ ഒക്കെ”

മേഘ്ന പറഞ്ഞു.

ശരണ്യ അതുലിനെ നോക്കി.

“നിന്റെ ഡ്രെസ്സിലും ആകെ അഴുക്കായല്ലോ..”

“ആ നിറയെ പൊടി അല്ലായിരുന്നോ.. ഈ പൊടി ഒക്കെ വലിച്ചു കേറ്റി വല്ല അസുഖവും വരുമോ എന്ന എന്റെ പേടി.”

“ആടാ , സത്യം, ഞാനും അത് തന്നെ ആലോചിക്കുവായിരുന്നു.. കുറേ ബുക്കുണ്ടായിരുന്നല്ലേ?”

“ആ. പിന്നെ കുറേ പഴയ രജിസ്റ്ററുകളും ഫയലുകളും..”

“ഞങ്ങളുടെ റാക്കിലും കുറേ ഉണ്ടായിരുന്നു. ഒരു വിധത്തിലാ അടുക്കിത്തീർത്തത്.”

“ആ.”

“നാളെ മാത്ത്സിന് പഠിക്കണ്ടേ ഇനി,” ശരണ്യ പറഞ്ഞു.

“ആ, വീട്ടിൽ ചെന്നിട്ട് നോക്കണം. സനൂഷ മിസ് ആയത് കൊണ്ടാ.. അല്ലെങ്കി ഈ ക്ലാസ് ടെസ്റ്റിനൊക്കെ ആര് പഠിക്കുന്നു..”

“ആന്നെ.. ഈ മിസ് മാത്രം ഇന്റെർണൽ മാർക് ഇടുന്നത് ക്ലാസ് ടെസ്റ്റിന്റെ മാർക് വച്ചാ.. എന്ത് കഷ്ട്ടം ആണല്ലേ..”

“ചിലപ്പോ ചുമ്മാ നമ്മളെ പേടിപ്പിക്കാൻ പറയുന്നേ ആവും..”

അപ്പോഴേക്കും മേഘ്ന ശരണ്യയെ വിളിച്ചു.

“ടീ, ഇങ്ങോട്ട് വന്നേ. മറീന വിളിക്കുന്നുണ്ട്.”

“ആ, വരുവാ.”

ശരണ്യ തിരിഞ്ഞുനടന്നു.

അതുലിന് അവളോട് കുറച്ചുകൂടി സംസാരിക്കണമെന്നുണ്ടായിരുന്നു..

അവൻ മഴ പെയ്യുന്നതും നോക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *