ശരണ്യയുടെ ബെസ്റ്റ് ഫ്രണ്ടാണ് മേഘ്ന. ജസ്നയും മറീനയും അതുപോലെതന്നെ, പക്ഷേ മേഘ്ന ഒരു പടി മുന്നിലാണെന്നാണ് അതുലിന്റെ ഒരു നിരീക്ഷണം. ഫസ്റ്റ് ഇയർ മുതൽ നാലുപേരും ഒരുമിച്ചാണ് ഇരിക്കുന്നത്.
മറീന പൊതുവേ നല്ല സംസാരപ്രിയയാണ്. ക്ലാസിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും അവളറിയും. ജസ്നയാകട്ടെ അത്രയധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. ആദ്യമൊക്കെ കാണുന്നവർക്ക് അല്പം ഗൗരവക്കാരിയാണെന്ന് തോന്നും. എന്നാലും ഈ നാൽവർ സംഘത്തിന്റെ കൂടെയിരിക്കുമ്പോൾ അവളും നന്നായി സംസാരിക്കും. മേഘ്നയാണെങ്കിൽ എപ്പോഴും ചിരിയും കളിയുമായി നടക്കുന്ന പ്രകൃതമാണ്. ശരണ്യയുടെ മിക്ക രഹസ്യങ്ങളും അറിയാവുന്നതും അവൾക്കുതന്നെ.
നാലുപേരും കാണാൻ ഒന്നിനൊന്നു മെച്ചമാണ്. ശരണ്യയ്ക്ക് നല്ല ഭംഗിയുള്ള മുഖവും വിടർന്ന കണ്ണുകളും നീളമുള്ള മുടിയുമാണ്. അവളുടെ ചിരിയാണ് അതുലിന് ഏറ്റവും
ഇഷ്ടം. നല്ല വെളുത്തു അൽപ്പം മെലിഞ്ഞ ശരീര പ്രകൃതം.. മേഘ്നയ്ക്ക് ഇരുനിറവും വട്ടമുഖവും നീണ്ട മുടിയുമാണ്. അല്പം തടിച്ച ശരീരപ്രകൃതമാണെങ്കിലും അത് അവളുടെ ഭംഗി കൂട്ടിയിരുന്നതായി അതുലിനു തോന്നി.. ജസ്നയ്ക്ക് അറബിപ്പെൺകുട്ടികളെ ഓർമിപ്പിക്കുന്ന അസാധാരണമായ വെളുത്ത നിറമാണ്. വലിയ കണ്ണുകളും നീണ്ട പുരികങ്ങളും അവളുടെ മുഖത്തിന് പ്രത്യേക ഭംഗി നൽകിയിരുന്നു… എപ്പോഴും മുഖം മാത്രം കാണ തക്ക രീതിയിൽ തട്ടമിട്ടാണ് അവൾ കോളേജിൽ വരാറുള്ളത്. മറീനയാകട്ടെ നല്ല ഉയരവും അത്യാവശ്യം കൊഴുത്ത ശരീരപ്രകൃതവുമുള്ള ഒരു തനി അച്ചായത്തി കുട്ടി.. ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴികളാണ് അവളുടെ പ്രത്യേകത.
നാലുപേരും സുന്ദരികളാണെങ്കിലും എന്തോ അതുലിനു ക്രഷ് തോന്നിയത് ശരണ്യയോട് ആണ്…
അതുലും കൂട്ടുകാരും ഇരിക്കുന്ന ബെഞ്ചിന് രണ്ടുവരി മുന്നിലായാണ് ഇവരുടെ സ്ഥലം.
“അതുലേ…”
ശരണ്യയുടെ വിളികേട്ട് അതുൽ തലയുയർത്തി.
“നീ എന്താ ഈ രാവിലെ തന്നെ ഇരുന്ന് എഴുതുന്നെ..?”
“ഡി എസ് അസൈൻമെന്റ്”
“ബെസ്റ്റ്. മൂന്നു ദിവസം അവധി കിട്ടിയിട്ട് ഇപ്പോഴാണോ നീ എഴുതുന്നെ..”
“ആ. ഞാൻ മറന്നുപോയി.”
“എനിക്കും ഇന്നലെയാ ഓർമ വന്നത്. രാത്രി ഇരുന്ന് എഴുതിത്തീർത്തു. പക്ഷേ ആ മൂന്നാമത്തെ ടോപിക്കിന് ഞാൻ എഴുതിയത് ശരിയാണോന്ന് ഒരു സംശയമുണ്ട്.”
“എന്താ സംശയം?”
“ഞാൻ കുറച്ച് പോയിന്റ്സേ എഴുതിയിട്ടുള്ളൂ. വേറെ എന്തെങ്കിലും എഴുതണോന്ന് അറിയില്ല.”
അതുലിന്റെ മുന്നിൽ ജെറിന്റെ അസൈൻമെന്റ് തുറന്നുകിടക്കുന്നുണ്ടായിരുന്നു.
“ദേ, ഇവൻ എഴുതിയിട്ടുണ്ട്. ഒന്ന് നോക്കിക്കോ.”
അവൻ ബുക്ക് അവളുടെ നേരെ നീക്കി.
ശരണ്യ അടുത്തുവന്ന് അത് വായിച്ചു.
“ഓ, ഇതിൽ കുറേ ഉണ്ടല്ലോ.”
“ആ പത്തു പതിനഞ്ച് എണ്ണം ഉണ്ട്..”
“ഞാൻ ഏഴെണ്ണമേ
എഴുതിയിട്ടുള്ളൂ.”
“അത് മതി. ഇതൊക്കെ ആര് വായിക്കാൻ പോണു.. സർ ചുമ്മാ പേപ്പറിന്റെ കട്ടി നോക്കി മാർക്കിടും..”
“ആണല്ലേ?”
“ആ.”
“എന്നാൽ അത്ര മതി..”
അവൾ ബുക്ക് തിരികെ കൊടുത്തിട്ട് സ്വന്തം ബെഞ്ചിലേക്ക് പോയി.
അതുലിന്റെ മനസ്സിൽ ചെറിയൊരു സന്തോഷം തോന്നി. അവൾതന്നെ ഇങ്ങോട്ട് വന്ന് സംസാരിച്ചിരിക്കുന്നു.
‘ഇതുപോലെ എന്തെങ്കിലും ഒക്കെ ദിവസവും സംസാരിക്കാൻ കിട്ടിയിരുന്നെങ്കി…’
അവൻ മനസ്സിലോർത്തു.
പക്ഷേ ഒരു കാര്യം അവനറിയാമായിരുന്നു. ശരണ്യയ്ക്ക് ഇത് വെറുമൊരു സാധാരണ സംഭാഷണം മാത്രമാണ്. സംശയം ചോദിച്ചു, മറുപടി കിട്ടി, അവൾ പോയി. അത്രതന്നെ.
അതുലിന് മാത്രമാണ് ഇത്തരം ചെറിയ കാര്യങ്ങൾക്കു സന്തോഷം തോന്നുന്നത്.
“നീ വല്ലതും പഠിച്ചോ?” ശരണ്യ ചോദിച്ചു.
“ഇല്ലെടി. ഇന്ന് നോക്കണം.”
“എല്ലാരും ഇത് തന്നെ ആണല്ലോ പറയണേ…”
“നീ പഠിച്ചോ?”
“ഞാൻ മൂന്നാമത്തെ യൂണിറ്റ് നോക്കി. നാലാമത്തേത് ബാക്കിയുണ്ട്.”
നാളത്തെ മാത്സ് ടെസ്റ്റിനെ പറ്റി ആണ് സംസാരം എന്ന് അതുലിനു മനസിലായി.. അസൈൻമെന്റ് എഴുതുന്നതിനിടയിലും അവൻ അവരുടെ സംസാരം ശ്രദ്ധിച്ചിരുന്നു..
അപ്പോഴാണ് മേഘ്ന പുറകിലേക്ക് തിരിഞ്ഞത്.
