നിശാവരതന്ത്രം – 2 1അടിപൊളി  

മിഥുൻ ആണ് ആദ്യവർഷം മുതൽ അവന്റെ ബെസ്റ്റ് ഫ്രണ്ട്. അതുലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വേണമെങ്കിൽ പറയാം. മിഥുൻ അറിയാത്ത കുറച്ചു രഹസ്യങ്ങളും ഉണ്ട് കേട്ടോ. അതിൽ ഒന്നാണ് ശരണ്യയോടുള്ള അതുലിന്റെ ക്രഷ്. മിഥുൻ ആരോടും പെട്ടെന്ന് കൂട്ടുകൂടുന്ന സ്വഭാവമാണ്. അതുലിന്റെ നേരെ വിപരീതം. കോളേജിൽ എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ മിഥുൻ അതിന്റെ മുന്നിലുണ്ടാകും.

അതേസമയം, രണ്ടുപേരുടെയും ചില സ്വഭാവങ്ങൾ ഒരുപോലെയുമാണ്. പ്രത്യേകിച്ച് പഠിത്തത്തിന്റെ കാര്യത്തിൽ. രണ്ടു പേരും പരീക്ഷ അടുത്തെത്തുമ്പോഴാണ് പുസ്തകം തുറക്കുക, എന്നാലും തട്ടിയും മുട്ടിയും ഒക്കെ വലിയ തരക്കേടില്ലാതെ പാസ് ആയി പോകും.. ക്ലാസ്സിൽ വലിയ കുരുത്തക്കേടുകൾക്കൊന്നും പോകാറില്ല.. അത് കൊണ്ട് തന്നെ ടീച്ചേഴ്സിന്റെ നോട്ടപ്പുള്ളികളുടെ കൂട്ടത്തിൽ ഒന്നും രണ്ടാളുടെയും പേരില്ല..

അതുൽ ബാഗ് ബെഞ്ചിൽ വച്ച് അവന്റെ സ്ഥിരം സീറ്റ് ആയ രണ്ടാം സ്ഥാനത്തു ഇരുന്നു. അതുലിനെ കണ്ടതും ജെറിൻ തലയുയർത്തി നോക്കി. അവൻ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

“ടാ, നീ ഡാറ്റാ സ്ട്രക്ചേഴ്സിന്റെ അസൈൻമെന്റ് എഴുതിയോ?”

അതുലിന്റെ മുഖത്തെ ചിരി മാഞ്ഞു.

“അത് എന്നാണോ വക്കേണ്ടത്?”

“പിന്നല്ലാതെ! കഴിഞ്ഞ ക്ലാസിൽ സാർ പറഞ്ഞതല്ലേ?”

“മൈര്! ഞാൻ അത് മറന്നെടാ..”

“അടിപൊളി…വേഗം എഴുതാൻ നോക്ക്..”

അതും പറഞ്ഞു ജെറിൻ വീണ്ടും എഴുതാൻ

തുടങ്ങി.

“നിന്റെ തീരാറായോ?”

“എന്റെ കഴിഞ്ഞു. ഇത് ലാബ് റെക്കോർഡാ എഴുതുന്നത്.”

“ഓ ഇനി അതും എഴുതാൻ ഉണ്ടല്ലേ.. അഹ് അത് ഉച്ചക്ക് എഴുതാം.. നീ ആ അസൈൻമെന്റ് ഒന്ന് തന്നെ..”

ജെറിൻ അസൈൻമെന്റ് എടുത്തു കൊടുത്തു..

“എത്ര പേജുണ്ട്?”

“ആറെണ്ണം.”

“ആറോ!”

“അതെ. എന്താ?”

“ഒന്നുമില്ല.”

മിഥുൻ അതുവരെ അവരുടെ സംസാരം കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു.

“എടാ, നീ ടെൻഷനടിക്കണ്ട. ഞാനും എഴുതിയിട്ടില്ല..”

“അത് പിന്നെ എനിക്ക് അറിഞ്ഞൂടെ.. നീ എന്റെ ചങ്കല്ലേ?”

അതുലിന് ചിരിവന്നു.

“എന്നെ നോക്കി നിൽക്കാതെ വേറെ ആരുടെയെങ്കിലും വാങ്ങി എഴുതാൻ നോക്കെടാ..”

“എടി.. നീ അസൈൻമെന്റ് എഴുതിയോടി??..” മിഥുൻ ലക്ഷ്മിയുടെ അടുത്തേക്ക് നീങ്ങി..

അതുലും ജെറിനും ചിരിച്ചു.

ജെറിൻ പഠിത്തത്തിന്റെ കാര്യത്തിൽ കുറച്ച് ശ്രദ്ധയുള്ള കൂട്ടത്തിലാണ്. അസൈൻമെന്റും റെക്കോർഡുമൊക്കെ സമയത്തിന് എഴുതിത്തീർക്കും. ജെറിൻ ആണ് അതുലിന്റെ കൂട്ടത്തിലെ പഠിപ്പി..

“ടാ, നാളെ അല്ലെ മാത്‍സ് ടെസ്റ്റ്..എത്ര യൂണിറ്റ് ഉണ്ട്..?” അതുൽ ചോദിച്ചു.

“മൂന്നാമത്തെ യൂണിറ്റ് മുഴുവനും. നാലാമത്തേതിൽ ഇൻവേഴ്സ് ലാപ്ലാസ് വരെ.”

“മൂന്നാമത്തെ യൂണിറ്റ് മുഴുവനുമോ?”

“അതെ.”

“ഞാൻ വിചാരിച്ചത് പകുതിയേ ഉള്ളൂന്നാ.”

“നീ ഗ്രൂപ്പിലെ മെസേജ് വായിച്ചില്ലേ?”

“വായിച്ചു. പക്ഷേ ഇത്രേം ഉണ്ടെന്ന് ഓർത്തില്ല.”

“ആ, എന്തായാലും ഇന്ന് നോക്കണം.”

“നോക്കിക്കോ. നാളെ രാവിലെ എന്നോട് വന്ന് ഡൌട്ട് ചോദിക്കരുത്..”

“ശരി സാറേ..”

അതുൽ ചിരിച്ചുകൊണ്ട് ബാഗിൽനിന്ന് ഒരു പുസ്തകമെടുത്തു.

അപ്പോഴാണ് തൊട്ടടുത്ത ബെഞ്ചിൽ തലവച്ച് കിടക്കുന്ന സിജോയെ ശ്രദ്ധിച്ചത്.

“ഏഹ്.. ഇവാൻ എന്താ ആ ബെഞ്ചിൽ പോയി കിടക്കുന്നെ.. ഉറങ്ങാണോ?”

“ആർക്കറിയാം. ഞാൻ വന്നപ്പോഴേ ഇങ്ങനെ കിടക്കുവാ,” ജെറിൻ

പറഞ്ഞു.

അതുലിന് ഒരു സംശയം തോന്നി.

“ടാ സിജോ.”

അനക്കമില്ല.

“എടാ…”

ഇത്തവണ സിജോ തലപൊക്കി.

“എന്താടാ?”

“ഉറങ്ങാണോ നീ.. രാത്രി ഉറങ്ങിയില്ലേ?”

“ഇല്ലടാ, ഇന്നലെ വീട്ടിൽ കുറച്ച് പരിപാടിയുണ്ടായിരുന്നു.”

“എന്ത് പരിപാടി?”

“ചേട്ടന്റെ കൂട്ടുകാരൊക്കെ വന്നിരുന്നു. കുറേ നേരം ഇരുന്ന് സംസാരിച്ചോണ്ടിരുന്നു.”

“എത്ര മണിക്കാ കിടന്നത്?”

“ഒരു രണ്ടരയായി കാണും.”

“അതുകൊള്ളാം. എന്നിട്ട് രാവിലെ എപ്പോ എണീറ്റു?”

“ആറര.”

“അപ്പൊ നീ ചാച്ചിക്കോ… മിസ് വരുമ്പോ ഞങ്ങൾ വിളിക്കാം.”

“ആ, താങ്ക്സ് മുത്തേ”

സിജോ വീണ്ടും തല താഴ്ത്തി.

സിജോ ആണ് ഇവരുടെ കൂട്ടത്തിലെ ഉഴപ്പൻ.. പഠിത്തത്തിലായാലും മറ്റെന്തു കാര്യത്തിലായാലും അവസാന നിമിഷംവരെ ഒന്നും ചെയ്യില്ല…

Leave a Reply

Your email address will not be published. Required fields are marked *