നിശാവരതന്ത്രം – 2 1അടിപൊളി  

കുറച്ചുകഴിഞ്ഞപ്പോൾ അമല മിസ് എല്ലാവരെയും വിളിച്ചു.

“ആ, എല്ലാവരും ഇങ്ങോട്ട് വന്നേ.”

എല്ലാവരും ലൈബ്രറിയുടെ മുന്നിൽ കൂടി.

“അപ്പൊ ഗാന്ധി ജയന്തിയുടെ ഭാഗമായുള്ള ക്ലീനിങ് വർക്സ് എല്ലാവരും സഹകരിച്ചത് കൊണ്ട് ഭംഗിയായി കഴിഞ്ഞു.. എല്ലാവര്ക്കും ഡിപ്പാർട്മെന്റിന്റെ പേരിൽ നന്ദി അറിയിക്കുന്നു…” അമല മിസ് പറഞ്ഞു..

എല്ലാവരും കയ്യടിച്ചു..

“സമയം നാലായി.. അപ്പോ നമുക്ക് ഇന്ന് പിരിയാം.. നാളെ കാണാം.. ”

“ഓക് മിസ്.”

“പിന്നെ ബക്കറ്റും തുണിയുമൊക്കെ എടുത്തവർ അവിടെ തിരികെ വച്ചിട്ടുണ്ടല്ലോ?”

“ഉണ്ട് മിസ്.”

“ആ, ശരി.”

മിസ് രജിസ്റ്ററെടുത്ത് അകത്തേക്ക് പോയി.

കുട്ടികൾ ഓരോരുത്തരായി മടങ്ങാൻ തുടങ്ങി.

“ടാ, വാ,” മിഥുൻ അതുലിനെ വിളിച്ചു.

രണ്ടുപേരും പഴയ ബ്ലോക്കിൽനിന്ന് പുറത്തേക്കിറങ്ങി.

മഴ ഏതാണ്ട് നിന്നിരുന്നു. വഴിയിലൊക്കെ ചെറിയ വെള്ളക്കെട്ടുകളുണ്ട്.

“എടാ, നീ കെ സ് ർ ടി സി ബസിൽത്തന്നെയല്ലേ പോകുന്നത്?” മിഥുൻ ചോദിച്ചു.

“ആ.”

“എത്ര മണിക്കാ?”

“നാലേ ഇരുപതിന്‌ ഒരെണ്ണം ഉണ്ട്…”

“അപ്പൊ സമയം ഉണ്ടല്ലോ.”

“ആ, പക്ഷേ സ്റ്റോപ്പിലേക്ക് നടക്കണ്ടേ.”

മിഥുൻ കോളേജ് ബസ്സിൽ ആണ്…”

അവർ നടന്നുകൊണ്ടിരിക്കുമ്പോൾ പിന്നിൽനിന്ന് ശരണ്യയും മേഘ്നയും വന്നു…

“ടാ, നാളെ കാണാം,” മേഘ്ന പറഞ്ഞു.

“ആ, ഓക്കേ.”

ശരണ്യയും അവരെ നോക്കി ചിരിച്ചു ബൈ പറഞ്ഞു പോയി..

എന്ത് രസമാണ് അവളുടെ ചിരി.. അതുൽ മനസ്സിൽ ഓർത്തു.. മുൻപിലൂടെ അവർ നടന്നു പോകുന്നതും നോക്കി അവൻ പുറകിൽ നടന്നു..

കോളേജ് ബസുകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗത്തെത്തി.

മിഥുൻ ബസിലേക്ക് നോക്കി.

“ടാ അപ്പോ ഓക്കേ, നാളെ കാണാം.”

മിഥുൻ ബസിലേക്ക് കയറി…

അതുലും ബസ് സ്റ്റോപ്പിലേക്ക് നടന്നു.

രാവിലത്തെ തിരക്കിനെ അപേക്ഷിച്ച് വൈകുന്നേരം തിരക്ക് അൽപ്പം കുറവായിരിക്കും.. എങ്കിലും ചില ദിവസങ്ങളിൽ ബസ് കിട്ടാൻ കുറച്ചുനേരം കാത്തുനിൽക്കേണ്ടിവരും.

അന്ന് ഭാഗ്യത്തിന് അധികം കാത്തുനിൽക്കേണ്ടിവന്നില്ല. പത്തുമിനിറ്റിനുള്ളിൽ ബസ് വന്നു.

തിരക്കുണ്ടായിരുന്നെങ്കിലും അകത്തേക്ക് കയറാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

അതുൽ ബാഗ് തോളിലിട്ട് ബസിലേക്ക് കയറി.

കുറച്ചു സ്റ്റോപ്പുകൾ കഴിഞ്ഞപ്പോൾ ഒരു സീറ്റ് ഒഴിവായി. അവൻ അവിടെയിരുന്നു.

രാവിലെ മുതലുള്ള ക്ഷീണം അപ്പോഴാണ് ശരിക്കും അനുഭവപ്പെട്ടത്.

‘കോപ്പ്… ഇന്ന് നല്ല പണിയായിരുന്നു.’

അവൻ

ജനലിലൂടെ പുറത്തേക്ക് നോക്കി.

മഴ പെയ്തതുകൊണ്ട് റോഡിലൊക്കെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. വീണ്ടും ചെറിയ ചാറ്റൽമഴ പെയ്യുന്നുണ്ട്.

അവൻ ഫോണെടുത്ത് നോക്കി.

ക്ലാസ് ഗ്രൂപ്പിൽ സനൂഷ മിസ് ഫോർമുല ഷീറ്റ് അയച്ചിട്ടുണ്ട്.

അവൻ ഫയൽ ഡൗൺലോഡ് ചെയ്തു.

ഒന്ന് തുറന്നുനോക്കി.

നാലഞ്ചു പേജുണ്ട്.

‘ഇതൊക്കെ ഇനി പഠിക്കണം.’

അവൻ ഫോൺ പോക്കറ്റിലിട്ടു.

ബസിന്റെ ജനലിലൂടെ വന്ന തണുത്ത കാറ്റ് അവന്റെ മുഖം തലോടി കൊണ്ടിരുന്നു…

അവൻ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു.

വീട്ടിലെത്തുമ്പോഴേക്കും അഞ്ചര കഴിഞ്ഞിരുന്നു.

ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. അമലേട്ടന്റെ ബൈക്ക് ഇരിപ്പുണ്ട്..

‘ചേട്ടൻ നേരത്തെ എത്തിയോ?’

അവൻ വാതിൽ തുറന്ന് അകത്തുകയറി.

ഹാളിൽ ടിവി ഓൺ ആയി കിടപ്പുണ്ട്… അമൽ സോഫയിലിരുന്ന് ഫോണിൽ എന്തോ നോക്കുകയാണ്.

“ആ, നീ എത്തിയോ?”

“ആ.”

“ഇന്നെന്താ ലേറ്റായത്?”

“ആര് ലേറ്റ് ആയി? നീ ആണ് നേരത്തെ എത്തിയത്…”

“എന്താടാ ഷർട്ടിൽ ഒക്കെ ചെളിയാണല്ലോ..”

“ഇന്ന് ഉച്ചയ്ക്കുശേഷം ക്ലീനിങ് ആയിരുന്നു.. സേവന വാരം.”

“എവിടെ?”

“കോളേജിൽ. ലൈബ്രറിയൊക്കെ വൃത്തിയാക്കാൻ.”

“അത് നന്നായി.. അങ്ങനെ എങ്കിലും ദേഹം ഒക്കെ ഒന്ന് അനങ്ങിയല്ലോ..”

“ഓ, വലിയ തമാശ.”

അതുൽ ബാഗ് സോഫയുടെ അടുത്തുവച്ചു.

“അമ്മ വന്നില്ലേ?”

“ഇല്ല. ബാങ്കിൽ കുറച്ച് പണിയുണ്ടെന്ന് പറഞ്ഞു. ഏഴുമണിയൊക്കെയാകും.”

“അച്ഛനോ?”

“അച്ഛനും ലേറ്റാവും. എന്തോ ഓഡിറ്റിങ്ങോ മറ്റോ ഉണ്ടെന്ന്. രാവിലെ പറഞ്ഞില്ലേ?”

“ആ. നിഖിലേച്ചിയോ?”

Leave a Reply

Your email address will not be published. Required fields are marked *