നിശാവരതന്ത്രം – 2 1അടിപൊളി  

“കഴിഞ്ഞ ക്ലാസിൽ എവിടെയാ നിർത്തിയത്?”

മുന്നിലിരുന്ന ടീന ബുക്ക് തുറന്നു.

“മിസ്, കഴിഞ്ഞ ദിവസം മൊഡ്യൂൾ 2 ജസ്റ്റ് തുടങ്ങി..”

“ആ, ശരി.”

പദ്മപ്രിയ മിസ് ബോർഡിൽ എഴുതിത്തുടങ്ങി.

അതുലും നോട്ട് തുറന്നു. മിസ് എഴുതുന്ന കാര്യങ്ങൾ എഴുതി എടുക്കുന്നതിന്റെ ഇടയിൽ അവന്റെ ശ്രദ്ധ ഇടയ്ക്കൊക്കെ ജനലിലൂടെ പുറത്തേക്ക് പോയി..

ആകാശം വീണ്ടും മൂടിക്കെട്ടിത്തുടങ്ങിയിരുന്നു. രാവിലെ പെയ്ത മഴയുടെ ബാക്കി എപ്പോ വേണമെങ്കിലും പെയ്തേക്കാം.

പദ്മപ്രിയ മിസ് ബോർഡിൽ ഒരു ഡയഗ്രം വരച്ചുകൊണ്ട് ക്ലാസ് തുടങ്ങി..

അതുലും അതിലേക്ക് ശ്രദ്ധ തിരിച്ചു.

അങ്ങനെ ആദ്യത്തെ പീരിയഡ് കടന്നുപോയി.

ബെല്ലടിച്ചപ്പോൾ മിസ് ബുക്ക് അടച്ചു.

“ശരി, ബാക്കി അടുത്ത ക്ലാസിൽ എടുക്കാം. പിന്നെ ഉച്ചയ്ക്ക് ആരും മുങ്ങാൻ നോക്കണ്ട കേട്ടോ.” മിസ് എല്ലാരേം നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

“ശരി മിസ്!”

മിസ് ക്ലാസിൽനിന്ന് പുറത്തേക്ക് പോയി.

അവർ പോയതും അതുൽ നേരെ അസൈൻമെന്റ് ബുക്ക് തുറന്നു വീണ്ടും എഴുതിത്തുടങ്ങി.

“ടാ, ഒന്ന് വേഗം എഴുതെടാ. അടുത്തത് സനൂഷ മിസ്സാ,” ജെറിൻ പറഞ്ഞു.

“ആ, എഴുതുവല്ലേ..”

“മിസ് വന്നാൽ പിന്നെ ബുക്ക് തുറക്കാൻ പോലും പറ്റില്ല.”

അതുലിന് അതറിയാമായിരുന്നു. സനൂഷ മിസ്സിന്റെ ക്ലാസിൽ മറ്റൊരു സബ്ജക്ടിന്റെ ബുക്ക് തുറന്നുവയ്ക്കുന്നത് പോയിട്ട് അടുത്തിരിക്കുന്നവനോട് മിണ്ടാൻ പോലും പറ്റില്ല. എങ്ങാനും

മിസ്സിന്റെ കണ്ണിൽപ്പെട്ടാൽ പിന്നെ അന്നത്തെ കാര്യം പോക്കാണ്.

അപ്പോഴേക്കും മിഥുൻ ലക്ഷ്മിയുടെ അടുത്തുനിന്ന് തിരികെയെത്തി. കൈയിൽ അസൈൻമെന്റ് ഉണ്ട്.

“എന്റെ തീർന്നു! നിന്റെ ഇതുവരെ തീർന്നില്ലേ?”

“ഇല്ലെടാ, അരപ്പേജ് കൂടിയുണ്ട്.”

“എന്നാ വേഗം എഴുതിക്കോ.”

മിഥുൻ തന്റെ അസൈൻമെന്റ് തുറന്ന് നോക്കി.

“ടാ, ലച്ചു… അല്ല ലക്ഷ്മി.. നല്ല വൃത്തിയായി എഴുതിയിട്ടുണ്ട് അല്ലേ?”

“ആ, സാറിന് ഒറ്റനോട്ടത്തിൽ മനസ്സിലാകും ഇത് നീ എഴുതിയതല്ലെന്ന്.”

“പോ മൈരേ, മനുഷ്യനെ പേടിപ്പിക്കാതെ…”

അതുൽ ചിരിച്ചു…

അതുൽ അവസാനത്തെ വരിയും എഴുതിത്തീർത്ത് പേന താഴെവച്ചു.

“ഹാവൂ… കഴിഞ്ഞു.”

“ഇനി ലാബ് റെക്കോർഡ് ബാക്കിയുണ്ട്,” ജെറിൻ ഓർമിപ്പിച്ചു.

“നീ ഒന്ന് മിണ്ടാതിരിക്കെടാ. ഒരെണ്ണം കഴിഞ്ഞേ ഉള്ളു..”

ജെറിൻ ചിരിച്ചു.

അപ്പോഴേക്കും സനൂഷ മിസ് ക്ലാസിലേക്ക് വന്നു.

“ഗുഡ് മോർണിംഗ് മിസ്.”

“ഗുഡ് മോർണിംഗ്. ഇരിക്ക്.. ഇരിക്ക്…”

മിസ് ബുക്ക് മേശപ്പുറത്ത് വച്ചിട്ട് ബോർഡിലേക്ക് തിരിഞ്ഞു.

“നാളെ ടെസ്റ്റാണെന്ന് എല്ലാവർക്കും ഓർമയുണ്ടല്ലോ?”

“ഉണ്ട് മിസ്.”

“പഠിച്ചോ?”

കാര്യമായ മറുപടിയൊന്നും ഉണ്ടായില്ല.

“എന്താ? എല്ലാവരും പഠിച്ചുതീർത്തോ, അതോ ആരും തുടങ്ങിയില്ലേ?”

“കുറച്ചൊക്കെ നോക്കി മിസ്.. ബാക്കി ഇന്ന് നോക്കണം.,” മുന്നിലിരുന്ന ഒരാൾ പറഞ്ഞു.

“മൂന്നു ദിവസം കിട്ടിയിട്ടും ഒന്നും നോക്കി കാണില്ല.. എനിക്കറിഞ്ഞൂടെ നിങ്ങളെ..”

അറിയാമെങ്കി പിന്നെ എന്തിനാ ചോദിക്കുന്നത്.. അതുൽ മനസ്സിൽ കരുതി..

“പഠിച്ചാൽ നിങ്ങൾക്ക് കൊള്ളാം.. ഞാൻ ഇൻറെനൽ മാർക്ക് ഈ ടെസ്റ്റിന്റെ മാർക്ക് നോക്കി ആണ് ഇടാൻ പോകുന്നത്.. അവസാനം മാർക്ക് കുറഞ്ഞിട്ട് അവസാനം എന്റെ അടുത്ത വന്നു കരഞ്ഞിട്ട് കാര്യമില്ല..”

“പണി പാളി..” മിഥുൻ പതിയെ പറഞ്ഞു..

“ശരി. ഇന്നത്തെ

ക്ലാസിൽ കുറച്ച് പ്രോബ്ലംസ് ചെയ്യാം. നാളത്തെ ടെസ്റ്റിന് ഉപകാരപ്പെടും.”

“മിസ്സ് ഫോർമുല ഷീറ്റ് തരാം എന്ന് പറഞ്ഞിരുന്നു..” ടീന ഓർമിപ്പിച്ചു..

“ആഹ് അത് ഞാൻ ഗ്രൂപ്പിൽ ഇട്ടേക്കാം.. അത് കിട്ടാൻ കാത്തു നിൽക്കണ്ട.. എല്ലാം നിങ്ങൾക് ആൾറെഡി അറിയുന്നതല്ലേ..”

സനൂഷ മിസ് ബോർഡിൽ ഒരു കണക്ക് എഴുതിത്തുടങ്ങി.

ഇൻവേഴ്സ് ലാപ്ലാസ് ട്രാൻസ്ഫോമിലെ ഒരു കണക്കായിരുന്നു.

“ഇതിന്റെ ആദ്യത്തെ സ്റ്റെപ്പ് എന്താണെന്ന് ആർക്കെങ്കിലും പറയാമോ?”

ക്ലാസിൽ നിശ്ശബ്ദത.

അതുലും ബോർഡിലേക്ക് നോക്കി. കണക്ക് കണ്ടപ്പോൾ ചെയ്യേണ്ട രീതി ഏകദേശം മനസ്സിലായിരുന്നു. പക്ഷേ കൈപൊക്കാനൊന്നും പോയില്ല.

Leave a Reply

Your email address will not be published. Required fields are marked *