നിശാവരതന്ത്രം – 2 1അടിപൊളി  

“എന്താ അങ്ങനെ അല്ലെ..?” നിഖില പരിഭവം നടിച്ചു..

“ഒരു പെൺകുട്ടി വേണം എന്ന് എനിക്ക് വലിയ ആഗ്രഹം ആയിരുന്നു… അത് നടന്നില്ല.. പക്ഷെ അതിനു പകരം നിന്നെ തന്നു.. നീ എന്റെ മകൾ തന്നെയാ..”

നിഖിലക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.. അരുന്ധതി പറഞ്ഞത് സത്യമായിരുന്നു.. സ്വന്തം അമ്മ സ്നേഹിക്കുന്ന പോലെ ആണ് അരുന്ധതി നിഖിലയെ സ്നേഹിച്ചിരുന്നത്..

“അതെ, കല്യാണം കഴിഞ്ഞു അമ്മായി അമ്മയുമായി വഴക്കൊക്കെ ഇട്ട് അങ് ജോളി ആയി പോകാം എന്ന വച്ച് വന്നപ്പോ ഉണ്ട് ഇവിടെ ദാണ്ടെ നിൽക്കുന്നു ഒരു പൊന്നും കുടം പോലത്തെ അമ്മായി അമ്മ.. ” നിഖില ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഓ ഒരു

മാതൃകാ അമ്മായി അമ്മയും മരുമകളും..” അമൽ കളിയാക്കി ചിരിച്ചു..

“ആ ഞങ്ങൾ മാതൃകാ അമ്മായി അമ്മയും മരുമകളും തന്നെയാ..” അരുന്ധതി നിഖിലയുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

“അല്ല, അമ്മക്ക് ഒരു പെൺകുട്ടി മതിയോ, ഒരെണ്ണം കൂടെ വേണ്ടേ.. ആരെങ്കിലും സെറ്റ് ആയിട്ടുണ്ടോടാ?” അതുലിനെ നോക്കി ഒളികണ്ണിട്ട് കൊണ്ട് നിഖില ചോദിച്ചു..

അതുൽ കൈയിലെ സ്പൂൺ മേശയിൽ വച്ചു. “ചേച്ചീ, എന്നെ വിട്ടേക്ക്..എനിക്ക് തത്ക്കാലം ആരുമില്ല..”

“അതെന്താടാ നിനക്കും വേണ്ടേ ഒരെണ്ണം…” അമൽ ചോദിച്ചു…

“നീയോ ഒരു പെൺകുട്ടിയെ മകന് വേണ്ടി കണ്ടെത്താനുള്ള അവസരം ഞങ്ങൾക്ക് തന്നില്ല.. ഇനി ഇവനേം പറഞ്ഞ വഴി തെറ്റിക്കാതെടാ ചെക്കാ..” അരുന്ധതി അമലിനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു..

“ആ അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മെ..” അതുൽ ചിരിച്ചു..

പക്ഷേ ‘ആരുമില്ല’ എന്നു പറഞ്ഞപ്പോൾ ശരണ്യയുടെ മുഖം ഒരു നിമിഷം മനസ്സിൽ വന്നത് അതുൽ മാത്രം അറിഞ്ഞു.

“നാളെ നിനക്ക് എന്തോ ക്ലാസ് ടെസ്റ്റ് ഇല്ലേ?” പ്രകാശ് ചോദിച്ചു.

അതോടെ സംസാരത്തിന്റെ വഴി മാറി. അതുലിന് ആശ്വാസമായി.

“ആ ഉണ്ട്.. മാത്‍സ്.”

“3 ദിവസം കിട്ടിയിട്ട് പഠിച്ചോ വല്ലതും നീ ?”

“കുറച്ചൊക്കെ നോക്കി, ബാക്കി ഇന്ന് വന്നിട്ട് നോക്കാം..”

“എങ്കിൽ മതി,” പ്രകാശ് പറഞ്ഞു. വീണ്ടും പത്രമെടുത്തു.

അതുൽ നല്ല ഇന്റലിജന്റ് ആയിരുന്നു.. പക്ഷെ പഠനത്തിൽ വലിയ മിടുക്കൻ ആയിരുന്നില്ല.. അല്ലെങ്കി, പഠിക്കാൻ വലിയ താല്പര്യം ഉണ്ടായിരുന്നില്ല എന്നു പറയുന്നതാണ് ശെരി. ഒരു ആവറേജ് സ്റ്റുഡന്റ്. അത്യാവശ്യം മാർക്ക് വാങ്ങി പാസ് ആയി അങ് പോകും..

അത് കൊണ്ട് തന്നെ അവന്റെ പഠന കാര്യത്തിൽ പ്രകാശിനോ അരുന്ധതിക്കോ വലിയ ആശങ്കകൾ ഒന്നും ഉണ്ടായില്ല.. എങ്ങനേലും പാസ് ആയി സർട്ടിഫിക്കറ്റ് വാങ്ങി വരും എന്ന് അവർക്കുറപ്പുണ്ടായിരുന്നു..

അതുൽ സമയം നോക്കി. ഏഴു പത്ത്.

“അമ്മേ, ഞാൻ പോട്ടെ. ബസ് മിസ്സാകും.”

“ആ പുട്ട് മുഴുവൻ കഴിക്ക്.”

“കഴിഞ്ഞു. ഇനി സമയം ഇല്ല.”

“ലഞ്ച് ബോക്സ് എടുത്തോ?”

അരുന്ധതി പാത്രം പൊതിഞ്ഞ് നീട്ടിക്കൊടുത്തു. കൂടെ നിറച്ച വെള്ളക്കുപ്പിയും.

“ബാങ്കിൽ ഇന്ന് കുറച്ചു പണിയുണ്ട്. വൈകിട്ട് ഞാൻ കുറച്ച് താമസിക്കും.. വീട്ടിലെത്തിയാൽ ഒരു മെസേജ് അയയ്ക്കണം.”

“ശരി.”

“ഞാനും കുറച്ചു വൈകും.., വൈകിട്ട് കമ്പനി ഓഡിറ്റർ വരുന്നുണ്ട്,” പ്രകാശ് പറഞ്ഞു.

ഷൂ ഇട്ട് ബാഗ് എടുത്ത് അതുൽ വാതിലിലേക്കു നടന്നപ്പോൾ അമൽ പിന്നിൽനിന്ന് വിളിച്ചു.

“ഡാ, അപ്പൊ പറഞ്ഞത് മറക്കണ്ട.. ഒരെണ്ണം അങ് സെറ്റ് ആക്കു.. ഈ ചേട്ടൻ നടത്തി തരും നിന്റെ കല്യാണം..”

“സ്വന്തം കല്യാണം നടത്താൻ ഇവിടെ കിടന്നു മോങ്ങിയതൊന്നും ഞാൻ മറന്നിട്ടില്ല.. എന്നിട്ടാണ് എന്റെ.. ഒന്ന് പോയെടാ..” അവൻ പറഞ്ഞിട്ട് ഓടി.

പിന്നിൽ അരുന്ധതിയുടെയും നിഖിലയുടെയും ചിരി കേട്ടു. അമൽ തനിക്കിതെന്തിനെ കേടായിരുന്നു എന്നോർത്തു നേരെ റൂമിലേക്ക് നടന്നു..

വീട്ടിൽ നിന്നിറങ്ങി ഗേറ്റ് അടച്ചതും അതുൽ സമയം നോക്കി. ഏഴു പതിനഞ്ച്.

“കോപ്പ്.. ഇന്നും ഓടേണ്ടി വരുമല്ലോ..”

അവൻ നടത്തത്തിന് അല്പം വേഗം കൂട്ടി.

രാത്രിയിൽ നല്ല മഴ പെയ്തിട്ടുണ്ട്. റോഡിൽ പലയിടത്തും വെള്ളം കെട്ടിക്കിടപ്പുണ്ട്. വഴിയരികിലെ മരങ്ങളിൽനിന്ന് ഇപ്പോഴും വെള്ളം ഇറ്റുവീഴുന്നു. മഴ പെയ്തതുകൊണ്ടാവണം, രാവിലെ നല്ല തണുപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *