നിശാവരതന്ത്രം – 2 1അടിപൊളി  

സനൂഷ മിസ്സിന് നല്ല വെളുത്ത നിറവും വട്ടമുഖവും നീണ്ട മുടിയുമാണ്. അത്യാവശ്യം ഉയരവും അല്പം തടിച്ച ശരീരപ്രകൃതവുമുണ്ട്. വിടർന്ന കണ്ണുകളും ഭംഗിയായി ഒതുക്കിയ പുരികങ്ങളും മുഖത്തിന് പ്രത്യേക ഭംഗി നൽകിയിരുന്നു. പൊതുവേ ശരീരത്തോട് ചേർന്നുകിടക്കുന്ന ഇറുകിയ ചുരിദാറുകളാണ് ധരിക്കാറുള്ളത്. അത് പലപ്പോഴും മിസ്സിന്റെ മുഴുത്ത മാറിടങ്ങളെയും ഉരുണ്ട നിതംബങ്ങളെയും എടുത്തുകാണിച്ചു. സനൂഷ മിസ്സിനോട് സംസാരിക്കുമ്പോൾ ക്ലാസിലെ അതുൽ അടക്കമുള്ള മിക്ക ആൺകുട്ടികളും തങ്ങളുടെ

നോട്ടം മിസ്സിന്റെ മുഖത്തുതന്നെ നിലനിർത്താൻ കഷ്ട്ടപ്പെട്ടിരുന്നു.

പദ്മപ്രിയ മിസ്സിന് ഇരുനിറവും നല്ല ഐശ്വര്യമുള്ള മുഖവുമാണ്. നല്ല ഉയരവും അത്യാവശ്യം തടിയുമുണ്ട്. വിടർന്ന കണ്ണുകളും നീണ്ട പനംകുല പോലത്തെ മുടിയും എപ്പോഴും മുഖത്തുള്ള പുഞ്ചിരിയും മിസ്സിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടിയിരുന്നു. കൂടുതലും സാരിയാണ് ധരിക്കാറുള്ളത്. സനൂഷ മിസ്സിനെ പോലെ അല്പം തടിച്ച ശരീരപ്രകൃതം തന്നെ ആണ്.. മിസ്സിന്റെ സാരിക്കിടയിലൂടെ കാണുന്ന ആലില പോലത്തെ വയർ നോക്കി ഇരിക്കാത്ത ആൺകുട്ടികൾ ചുരുക്കം ആയിരുന്നു.. ശരണ്യയുടെ ചിരി പോലെ തന്നെ മിസ്സിന്റെയും ചിരി അതുലിനു വളരെ ഇഷ്ട്ടം ആയിരുന്നു..

സനൂഷ മിസ്സിന്റെ സൗന്ദര്യത്തേക്കാൾ പദ്മപ്രിയ മിസ്സിന്റെ ചിരിയും പെരുമാറ്റവുമാണ് അതുലിന് കൂടുതൽ ഇഷ്ടം. പക്ഷേ കാണാൻ ആരാണ് കൂടുതൽ സുന്ദരിയെന്ന് ചോദിച്ചാൽ അവനും അല്പം സംശയമുണ്ടായിരുന്നു.

“ഓ നിന്നെ കൊണ്ട് തോറ്റല്ലോ.. ശരി.. ലുക്ക് ഇച്ചിരി കൂടുതൽ സനൂഷ മിസ്സിന് ആണ്..” അതുൽ പറഞ്ഞു..

“ആ അത് കേട്ടാൽ മതി..” മിഥുൻ സിജോ നെ നോക്കി ചിരിച്ചു..

ഇന്റർവെൽ അവസാനിക്കാറായപ്പോൾ എല്ലാവരും എഴുന്നേറ്റു.

“വാടാ, ഇനി ജോൺ സാറിന്റെ ക്ലാസാ,” ജെറിൻ പറഞ്ഞു.

“അയ്യോ, ഡി എസ് അല്ലേ,” അതുൽ ചോദിച്ചു.

“ആ.”

“അതിനെന്താ? നീ അസൈൻമെന്റ് എഴുതിത്തീർത്തില്ലേ?”

“ആ, അത് തീർന്നു.. ആ കുഴപ്പമില്ല.. നടക്കു വേഗം..”

മൂന്നു പേരും ക്ലാസിലേക്ക് നടന്നു.

പിന്നെയുള്ള പിരിയഡുകൾ പതിവുപോലെ കടന്നുപോയി.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലഞ്ച് ബ്രേക്കായി.

അതുൽ ബാഗിൽനിന്ന് ചോറുപാത്രമെടുത്തു.

“ടാ, ഇന്നെന്താ കറി?”

“തുറന്നുനോക്കട്ടെ.”

അവൻ പാത്രം തുറന്നു.

ചോറും മീൻകറിയും തോരനും.

“ആഹാ, മീൻകറിയാണല്ലോ!”

“ആ.”

“എനിക്ക് വേണം..”

“നീ

ആദ്യം പാത്രം തുറക്ക്..”

മിഥുൻ പാത്രം തുറന്ന് അതുലിന്റെ അടുത്തേക്ക് നീക്കിവച്ചു.

അതുലും കുറച്ച് മീൻകറി അവന്റെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു.

“മതിയോ?”

“ആ, മതി മതി.”

“നിനക്കെന്താ സ്പെഷ്യൽ?”

“ബീഫ് ഫ്രൈ.”

“ആണോ? എന്നാ അതിങ്ങോട്ട് താ.”

“എടുത്തോടാ.”

മിഥുൻ പാത്രം അതുലിന്റെ നേരെ നീക്കി.

ജെറിനും വന്നിരുന്നു. സിജോ കൈ കഴുകാൻ പോയിരിക്കുകയായിരുന്നു.

“ഡാ, ഉച്ചയ്ക്ക് ഒന്നരയ്ക്കല്ലേ ക്ലീനിങ്?” ജെറിൻ ചോദിച്ചു.

“ആ,” അതുൽ പറഞ്ഞു.

“നിങ്ങൾ ലൈബ്രറിയിലല്ലേ?”

“അതെ. നിനക്ക് എവിടെയാ?”

“ലാബിന്റെ പരിസരം.”

“സിജോയ്ക്ക് ഗാർഡനല്ലേ?” മിഥുൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ആ. ഗാർഡൻ കിളച്ചു മറിക്കട്ടെ..” അതുലും ചിരിച്ചു.

അപ്പോഴേക്കും സിജോ തിരിച്ചെത്തി.

“എന്താടാ ചിരിക്കുന്നേ?”

“നിന്റെ ക്ലീനിങ്ങിനെപ്പറ്റി പറഞ്ഞതാ,” മിഥുൻ പറഞ്ഞു.

“എന്താ?”

“നിനക്ക് ഗാർഡനല്ലേ. വലിയ പണി ഒന്നും കാണില്ല എന്ന് പറയുവായിരുന്നു…” മിഥുൻ കളിയാക്കി..

“പോടാ കോപ്പേ..” സിജോ ചിരിച്ചു..

അവൻ പാത്രം തുറന്ന് ഭക്ഷണം കഴിച്ചുതുടങ്ങി.

ക്ലാസിലെ പല ബെഞ്ചുകളിലായി കുട്ടികൾ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്..

രണ്ടുവരി മുന്നിലായി ശരണ്യയും മേഘ്നയും മറീനയും ജസ്നയും ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.

മേഘ്ന എന്തോ പറഞ്ഞതുകേട്ട് മറീന പൊട്ടിച്ചിരിച്ചു. ശരണ്യയും ചിരിക്കുന്നുണ്ട്.

അതുലിന്റെ കണ്ണുകൾ ഒരു നിമിഷം അങ്ങോട്ട് പോയി.

‘ഇന്ന് ഉച്ചയ്ക്ക് അവളും കൂടെ ഉണ്ടല്ലോ.’

Leave a Reply

Your email address will not be published. Required fields are marked *