“ആൽബി നിനക്ക് ശരിക്കും ഓക്കെയാണോ…??”
ഒരുപാട് പ്രതീക്ഷകളോടെ ഉള്ള അവളുടെ ചോദ്യത്തിന് ആൽബിന്റെ മുഖത്ത് ചെറിയ പുഞ്ചിരി വിരിഞ്ഞു,
അതേ ബ്രഹ്മാസ്ത്രം കൊള്ളേണ്ടത് തന്നെ കൊണ്ടിരിക്കുന്നു……!!
പിറ്റേ ദിവസം രാവിലെ ജെറിൻ ഫോൺ എടുത്തു നോക്കിയപ്പോഴാണ് ഫോണിൽ സ്റ്റെല്ലയുടെ മെസ്സേജ് വന്നു കിടക്കുന്നത് കണ്ടത്,
ആകാംക്ഷയോടെ ഫോണെടുത്തു വാട്സ്ആപ് നോക്കിയ നിമിഷം അവന്റെ നെഞ്ചിടിപ്പ് ഉയർന്നു പൊങ്ങി…
” എടാ നീ എന്നെ ഫ്രീ ആകുമ്പോൾ വിളിക്കണം, ഞാനും കൂടി കോഴിക്കോട് വരുന്നുണ്ട് പക്ഷേ എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്…”
അവൻ അപ്പോൾ തന്നെ സ്റ്റെല്ലയുടെ ഫോണിലേക്ക് വിളിച്ചു,
” ഹലോ ചായ കുടിച്ചോ ജെറിൻ…??”
ചെറിയ കുശലം ചോദിച്ചു കൊണ്ടാണ് അവൾ തുടങ്ങിയത്,
“ഇല്ല ചേച്ചി ഞാനിപ്പോൾ എഴുന്നേറ്റതേ ഉണ്ടായിരുന്നുള്ളൂ, അപ്പോൾ എങ്ങനെയാണ് നമ്മൾ പോവുകയല്ലേ…??”
ജെറിൻ്റെ സ്വരത്തിൽ എക്സൈറ്റ്മെന്റ് നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു,
” എടാ പോകാം പക്ഷേ നീ എനിക്കൊരു ഹെൽപ് ചെയ്യണം…”
” എന്താ ചേച്ചി..??”
” എടാ കോഴിക്കോട് നിന്ന് കുറച്ചുകൂടി പോയാൽ വയനാട് ലക്കിടിയിൽ ഒരു ഫേമസ് ആയ ആയുർവേദിക് ഹോസ്പിറ്റൽ ഉണ്ട്, എനിക്കവിടെ പോയി ഒരു ധാര ട്രീറ്റ്മെൻറ് എടുക്കണം എന്നുണ്ട്, നിനക്ക് അവിടെ വരെ പോകാൻ സമയം ഉണ്ടാകുമോ…??”
” പിന്നെന്താ നമുക്ക് പോകാമല്ലോ…”
അവൻ്റെ നെഞ്ചിൽ അത് കൂടുതൽ പൂത്തിരി കത്തിക്കുകയാണ് ചെയ്തത്,
” അങ്ങനെയാണെങ്കിൽ നമുക്ക് കുറച്ചു
നേരത്തെ ഇറങ്ങേണ്ടി വരും അല്ലേ..?? കാരണം ഇവിടെ നിന്നും ഓടി പിന്നെ തിരിച്ചു എത്തണ്ടേ……”
സ്റ്റെല്ല തൻ്റെ സംശയം മറച്ചു വച്ചില്ല,
” ചേച്ചി നമുക്ക് രാവിലെ ഒരു നാലു മണിയാകുമ്പോൾ ഇവിടെ നിന്ന് പോകാം, അത് ചേച്ചിക്ക് ഒക്കെയാണോ…??”
” അത് ഞാൻ പറയാം…”
അതും പറഞ്ഞ് അവൾ ഫോൺ വെച്ചു,
‘തന്റെ ഭാഗം ക്ലിയർ ആയിരിക്കുന്നു ഇനി സമയത്തിന്റെ കാര്യവും വീട്ടിൽ നിന്ന് ഇറങ്ങുന്ന കാര്യവും ആൽബിൻ സോൾവ് ചെയ്ത് തരണം ‘
സ്റ്റെല്ലയുടെ ചങ്കിടിപ്പ് വല്ലാതെ കൂടിക്കൊണ്ടിരുന്നു, കുറേക്കാലം കൂടി ആണ് ഇങ്ങനെ ഒരു എക്സൈറ്റ്മെന്റ് ശരീരത്തിൽ വരുന്നത്….!!
അന്നത്തെ ദിവസം പതിയെ ഇഴഞ്ഞു പോയി വൈകുന്നേരം അമ്മ പള്ളിയിൽ കഴിഞ്ഞു വരുമ്പോൾ സ്റ്റെല്ല കുഞ്ഞിനെയും കൊണ്ട് മുറ്റത്ത് കൂടി നടക്കുകയായിരുന്നു,
അമ്മ വന്നതും അവൾ ചായ എടുക്കാനായി അകത്തേക്ക് പോയി, തിരികെ വരുമ്പോൾ അമ്മ വസ്ത്രം മാറി സിറ്റൗട്ടിൽ വന്നിട്ടുണ്ടായിരുന്നു,
” മോളെ ആൽബി പറഞ്ഞു നീ എന്തോ ഒരു ആയുർവേദ ട്രീറ്റ്മെന്റ് എടുക്കാൻ പോകുകയാണെന്ന്, അത് ഇവിടെയെങ്ങും ഇല്ലേ മോളെ…??”
ചോദ്യ രൂപത്തിൽ അവർ സ്റ്റെല്ലയെ നോക്കിയതും അവൾക്ക് കാര്യം മനസിലായി, ആൽബിൻ കാര്യം അവതരിപ്പിച്ചിരിക്കുന്നു
” ഇവിടെയും അതൊക്കെ ഉണ്ട് അമ്മേ, പക്ഷേ ഈ ആയുർവേദിക് ഹോസ്പിറ്റൽ കണ്ടുപിടിച്ചത് ആൽബിയാണ്, അവിടെ നല്ല ട്രീറ്റ്മെൻറ് ആണ് പോലും ഇത്രയും ദൂരമായത് കൊണ്ട് എനിക്ക് പോകാൻ മടിയായിരുന്നു..”
സ്റ്റെല്ല ഒരു നിമിഷം നിർത്തി അമ്മയുടെ മുഖഭാവം ശ്രദ്ധിച്ചു, പിന്നെ വീണ്ടും തുടർന്നു..
” എനിക്ക് ആഞ്ചലോ ഉണ്ടായതിനു ശേഷം പ്രസവ
രക്ഷ ഒന്നും കിട്ടിയിട്ടില്ലല്ലോ…
ആ സമയം ഞങ്ങൾ യുഎസിൽ ആയിരുന്നില്ലേ, ഇടയ്ക്കൊക്കെ എനിക്ക് ബോഡി പെയിൻ വരും അത് കാരണം ആൽബിയുടെ നിർബന്ധം ആണ് ഇവിടെ പോയി നോക്കാൻ… ഇവർ ഭയങ്കര ട്രഡീഷണൽ ട്രീറ്റ്മെൻ്റ് ആണെന്നാണ് കേട്ടത്…”
സ്റ്റെല്ല ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും അമ്മ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു,
” അവൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു,
നല്ല കാര്യം ഒക്കെയാ.. പക്ഷേ എങ്ങനെ ഇത്രയും ദൂരം പോയി വരും..??”
അമ്മക്ക് പിന്നെയും സംശയം തീരുന്നില്ല,
” അത് അമ്മേ , അന്ന് എന്നെ ഇവിടെ കൊണ്ട് വിട്ട കസിൻ ഇല്ലേ ജെറിൻ അവൻ കൂടെ വരാമെന്ന് പറഞ്ഞിട്ടുണ്ട്, ജെറിക്ക് ഓൾ റെഡി കോഴിക്കോട് പോകേണ്ട കാര്യവും കൂടിയുണ്ട്.. അപ്പോൾ ആൽബിയാ പറഞ്ഞത് ഇങ്ങനെ ഒരു കാര്യം, പക്ഷേ ഇത്രയും ദൂരം ആയതുകൊണ്ട് പോണോ വേണ്ടയോ എന്ന് ഞാൻ ഇപ്പോൾ ആലോചിക്കുവാ…”
