” എന്താ മമ്മി ചോദിച്ചത്…??”
” അല്ല ഇന്നലെ ഉറക്കത്തിനിടയിൽ നീ എങ്ങോട്ടോ എഴുന്നേറ്റ് പോയതുപോലെ എനിക്ക് തോന്നി, അതാ ചോദിച്ചത്…??” പെട്ടെന്ന് സ്റ്റെല്ലയുടെ മുഖഭാവം ആകെ മാറിമറിഞ്ഞു,
എന്തോ കള്ളത്തരം പിടിച്ചതുപോലെ അവളുടെ കണ്ണുകൾ എവിടെയും ഉറക്കാതെ ഓടി നടന്നു,
സ്റ്റെല്ലയുടെ മുഖഭാവം നിരീക്ഷിച്ചുകൊണ്ടിരുന്ന മറ്റൊരാൾക്ക് ആ നിമിഷം വളരെ സങ്കീർണമായിരുന്നു…..!!
അവളുടെ മറുപടിക്കായി കണ്ണുകളും കാതുകളും കൂർപ്പിച്ച് അയാളും കാത്തിരുന്നു…
” എൻ്റെ മമ്മി… ഞാൻ ഒന്ന് പുറത്തിറങ്ങിയിരുന്നു, പക്ഷേ എങ്ങോട്ടും പോയില്ല, രാത്രി ആൽബിൻ ലേറ്റ് ആയിട്ടാണ് വിളിച്ചത്, അതുകൊണ്ട് നിങ്ങൾ ഉറങ്ങിക്കോട്ടെ എന്ന് കരുതി പുറത്തിറങ്ങി നിന്ന് കോൾ ചെയ്തു…”
സ്റ്റെല്ല വളരെ കാഷ്വൽ ആയി മറുപടി നൽകി.. മമ്മിക്ക് അവളുടെ മറുപടി പൂർണ്ണ തൃപ്തികരമായിരുന്നു.
അഞ്ചലോയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം മമ്മി അവിടെ നിന്ന് എഴുന്നേറ്റ് പോയതും, സ്റ്റെല്ല നെഞ്ചിൽ കൈവെച്ചു…
ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കിയെങ്കിലും ആരും അവളെ ശ്രദ്ധിക്കുന്നില്ല, എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്…
പെണ്ണ് അവിടെ നിന്നും എഴുന്നേറ്റ് വേഗം റൂമിലേക്ക് പോയി, നേരത്തെ പ്ലാൻ ചെയ്തതുപോലെ ഏകദേശം 11 മണി ആയപ്പോൾ തന്നെ റിസോർട്ടിൽ നിന്നും കുടുംബം ചെക്ക് ഔട്ട് ചെയ്തിട്ടുണ്ടായിരുന്നു..
റിസോർട്ടിൽ നിന്നും വീട്ടിലേക്ക് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ സ്റ്റെല്ല സൈഡ് ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു,
ഇന്നലത്തെ കാര്യങ്ങൾ ആലോചിച്ചപ്പോൾ അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു…
ആൽബിനോട് എല്ലാം പറയുന്ന നിമിഷത്തിനായി അവളുടെ കാത്തിരിപ്പ് തുടങ്ങുകയായിരുന്നു….
തലേ ദിവസം രാത്രി, ചിക്കാഗോ സിറ്റി
നഗരത്തിലെ ട്രാഫിക്കിനിടയിൽ വാഹനത്തിൽ ഓടിക്കൊണ്ടിരുന്ന മലയാള ഗാനം
ആൽബിന് ആശ്വാസമായിരുന്നു,
വാച്ചിൽ സമയം നോക്കിയപ്പോൾ ഏകദേശം 11 മണിയോടെ എടുക്കുന്നു…
ട്രാഫിക് മാറിയതും ആൽബിൻ വാഹനം മുന്നോട്ടേക്ക് എടുത്തു, ഏകദേശം 20 മിനിറ്റോളം യാത്ര കഴിഞ്ഞതും കാർ ഒരു ചെറിയ റസ്റ്റോറന്റിന്റെ മുന്നിലേക്ക് കയറി നിന്നു,
വണ്ടിയിൽ നിന്നും ഇറങ്ങി ലോക്ക് ചെയ്ത ശേഷം റസ്റ്റോറന്റിന്റെ ഒഴിഞ്ഞ മൂല ലക്ഷ്യമാക്കി അവൻ നടന്നു,
” ഗുഡ് മോർണിംഗ്….”
കസേര വലിച്ചിട്ട് ഇരുന്ന ശേഷം , ആൽബിൻ തൻ്റെ മുന്നിലായിരിക്കുന്ന വ്യക്തിയെ അഭിവാദ്യം ചെയ്തു,
” ഗുഡ് മോർണിംഗ് ആൽബിൻ…”
അവർ തിരികെ ആൽബിനെ വിഷ് ചെയ്തു,
“മാഡം വന്നിട്ട് കുറെ നേരമായി എന്ന് തോനുന്നു..”
” നോ ആൽബിൻ, ഒരു 10 മിനിറ്റ് ആയത് ഉള്ളൂ…”
“സോറി ട്രാഫിക്കിൽ കുറച്ച് അധിക സമയം കിടക്കേണ്ടി വന്നു, എന്തെങ്കിലും ഓർഡർ ചെയ്യട്ടെ…??”
ആൽബിൻ അതിനോടകം വെയ്റ്ററെ വിളിച്ചു കഴിഞ്ഞിരുന്നു,
” എനിക്ക് ഒരു കോഫി മാത്രം മതി ആൽബിൻ വേറെ എന്തെങ്കിലും എടുത്തോളൂ…”
മാഡം അവരുടെ സ്ഥിരം കോഫി ഓർഡർ ചെയ്തശേഷം ലാപ്ടോപ്പ് മുന്നിലേക്ക് തുറന്നു വച്ചു,
” അപ്പോൾ ആൽബിൻ പറയൂ എങ്ങനെയാണ് കാര്യങ്ങളൊക്കെ തന്റെ മുഖത്ത് നിന്നും വല്ലാത്ത സന്തോഷത്തിലാണെന്ന് തോന്നുന്നു….”
മാഡം രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ടേബിളിലേക്ക് കൈ ചേർത്ത് വെച്ചിരുന്നു,
അതിനു മറുപടിയായി ആൽബിൻ ഒരു പുഞ്ചിരിയാണ് ആദ്യം സമ്മാനിച്ചത്,
“ഞാൻ എല്ലാംകൊണ്ടും ഹാപ്പിയാണ് എൻ്റെ സ്റ്റെല്ല ഇപ്പോൾ പഴയതുപോലെ ഒരുപാട് ആക്ടീവ് ആണ്,
മാഡം പറഞ്ഞതുപോലെ അവളെ കുറച്ച് നേരത്തെ തന്നെ നാട്ടിലേക്ക് അയക്കേണ്ടതായിരുന്നു, ഇപ്പൊ വിളിക്കുന്ന സമയത്ത് നാട്ടിലെ
കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ എനിക്കും പോകാൻ തോന്നുന്നു….”
” ഓ ഇപ്പോൾ അത്രയൊക്കെയായി കാര്യങ്ങൾ അല്ലേ…??”
ചെറിയ പുഞ്ചിരിയോടുള്ള മാഡത്തിന്റെ ചോദ്യത്തിന് ആൽബിൻ യൂറോപ്യൻ സ്റ്റൈലിൽ തോളുയർത്തി കാണിച്ചു,
” ഞാൻ പറഞ്ഞിരുന്നില്ലേ ആൽബിൻ ഏകാന്ത നിറഞ്ഞ ചുറ്റുപാടിൽ നിന്നും മാറുമ്പോൾ തന്നെ മനുഷ്യന്റെ ജീവിത ശൈലിയിൽ മാറ്റങ്ങൾ വന്നു തുടങ്ങും , ആൽബിന്റെ വർണ്ണനയിൽ നിന്നും സ്റ്റെല്ല ലൈഫിൽ ഇപ്പോൾ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് പോകുന്നത് എന്ന് എനിക്ക് തോന്നുന്നു…
