അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 7അടിപൊളി  

സ്റ്റെല്ല ആൽബിയോട് കാര്യങ്ങളെല്ലാം പറഞ്ഞു,

” അപ്പോൾ ശിവയ്ക്ക് കാണണം എന്ന് ആഗ്രഹമുണ്ടല്ലോ..!! എന്താ നിൻ്റെ പ്ലാൻ…?? ” ആൽബിൻ കാര്യമായി തന്നെ അവളോട്

ചോദിച്ചു,

“അതിപ്പോ പെട്ടെന്ന് ഞാൻ എന്താ പറയുക, അറിയാമല്ലോ ഇവിടത്തെ കാര്യങ്ങളൊക്കെ നമുക്ക് എന്തെങ്കിലും ചെയ്യാം, പിന്നെ ആൽബി വേറെ ഒരു കാര്യം പറയാൻ ഉണ്ട്…”

പെട്ടെന്ന് അവൾ വിഷയം മാറ്റി വിട്ടു,

” എന്താ സ്റ്റെല്ലാ….??”

” ഞാനിവിടെ വന്നിട്ട് ഇപ്പോൾ പുറത്തേക്ക് തീരെ ഇറങ്ങുന്നില്ല, ആകെ ഒരു ബോറടി… അടുത്താഴ്ച ജെറിനും മെർലിനും ടൗണിൽ പോകുന്നുണ്ടെന്ന് പറഞ്ഞു, ഞാനും പോയാലോ…?? എനിക്ക് കുറച്ച് ഷോപ്പിങ്ങും കൂടിയുണ്ട്…”

” അവരെന്നാ പോകുന്നത്..??”

” എന്നോട് പറഞ്ഞത് ഞായറാഴ്ച പോകുമെന്ന് ആണ്, എനിക്കാണെങ്കിൽ ഇവിടെ ഇരുന്നിട്ട് ആകെക്കൂടി ബോറടിക്കുന്നു ഞാനൊന്ന് കറങ്ങിയിട്ട് വരാം…”

” ഓ അതിനെന്താ നീ പോയിട്ട് പോരെ എല്ലാം നമ്മുടെ പിള്ളേർ തന്നെയല്ലേ…” അക്കാര്യത്തിൽ ആൽബിക്കു പൂർണ്ണ സമ്മതം ആയിരുന്നു,

സ്റ്റെല്ല പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ആൽബിയുടെ പോസിറ്റീവായ മറുപടി അവളെ കുറച്ച് സന്തോഷത്തിലാക്കി,

പതിവുപോലെ മറ്റു വിശേഷങ്ങളും കൂടി പറഞ്ഞശേഷം അവർ ഫോൺ വെച്ചതും, സ്റ്റെല്ല അപ്പോൾ തന്നെ ജെറിനു മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു,

‘ എടാ സൺഡേ ഞാനും വരുന്നുണ്ട് നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം…’

മെസ്സേജ് സെൻ്റ് ആയിരിക്കുന്നു.

ഏകദേശം നാലുമണി ആയപ്പോഴാണ് ജെറിൻ തന്റെ ഉച്ച ഉറക്കം ഉണരുന്നത്,

ഈ സമയത്ത് ഒരു ഉറക്കം പതിവില്ല പക്ഷേ ഇന്ന് എന്തോ വല്ലാത്ത ക്ഷീണം പോലെ…

ഫോൺ എടുത്ത് സമയം നോക്കിയതും അവൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു, വൈകുന്നേരം ഗ്രൗണ്ടിൽ കളിയുള്ളതാണ്..

അപ്പോഴാണ് യാദൃശ്ചികമായി വാട്സാപ്പിൽ സ്റ്റെല്ലയുടെ ഒരു മെസ്സേജ് അവൻ ശ്രദ്ധിക്കുന്നത്,

ആകാംക്ഷയോടെ മെസ്സേജ് തുറന്നു നോക്കിയതും അവൻ്റെ

ചങ്കിൽ കൂടി ഒരു മിന്നൽ കടന്നുപോയി, ഞായറാഴ്ച പുറത്ത് വരാൻ ചേച്ചിക്ക് സമ്മതമാണ്…..!!

കുറച്ച് സമയത്തേക്ക് ജെറിന് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു,

അവൻ മെസ്സേജ് പിന്നെയും പിന്നെയും വായിച്ചു നോക്കി..

‘ മെർലിൻ കൂടെയുണ്ട്’ എന്ന് താൻ പറഞ്ഞത് പോലും ഒരു കള്ളമാണ് ഇനിയിപ്പോൾ അവളെയും കൂടി വിളിച്ചു കൂട്ടണം ഇല്ലെങ്കിൽ ചിലപ്പോൾ ചേച്ചിക്ക് ഇഷ്ടമായി എന്ന് വരില്ല,

ജെറിൻ അപ്പോൾ തന്നെ ഫോണെടുത്ത് മെർലിനെ വിളിച്ചു തൻ്റെ അടുത്ത കസിനും കൂട്ടുകാരിയും കൂടിയാണ് കുടുംബത്തിൽ തന്നെ പെട്ട മെർലിൻ, അവളോട് കാര്യം പറഞ്ഞതും അവൾക്ക് പൂർണ്ണസമ്മതം…!!

മെർലിൻ്റെ ഭാഗത്തുനിന്ന് സമ്മതം കിട്ടിയതും ജെറിൻ അപ്പോൾ തന്നെ സ്റ്റെല്ലയ്ക്ക് പുറത്ത് പോകാം എന്നും തങ്ങൾ തലേദിവസം വിളിക്കാമെന്നും മെസ്സേജ് അയച്ചിട്ടിരുന്നു,

ദിവസങ്ങൾ പതിയെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു, ഇതിനിടയിൽ ഒന്ന് രണ്ട് തവണ ശിവ വിളിക്കുകയും അവൾ സംസാരിക്കുകയും ചെയ്തിരുന്നു,

ആൽബി വിളിക്കുന്ന നേരം എല്ലാ കാര്യങ്ങളും അവൾ കൃത്യമായി പറയുമായിരുന്നു, എങ്കിലും ശിവയുടെ മുലകളിലേക്കുള്ള നോട്ടവും കൊതിയും മാത്രം അവൾ മനപ്പൂർവം മറച്ചുവച്ചു….!!!

ഈ ഞായറാഴ്ചയാണ് ജെറിനും മെർലിനും ഒപ്പം പുറത്തുപോകാൻ അവൾ ഏറ്റിരിക്കുന്നത്, ഞായറാഴ്ച രാവിലെ പള്ളി കഴിഞ്ഞ് വീട്ടിലെത്തി കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ജെറിന്റെ ഫോണിൽ നിന്നും കോൾ വരുന്നത്,

” ചേച്ചി വീട്ടിലേക്ക് കൂട്ടാൻ വരണോ അതോ ചേച്ചി അടുത്തുള്ള ടൗണിലേക്ക് വരുമോ..??”

” എടാ എൻ്റെ കൂടെ ചെറുതും ഉണ്ടാവും അതുകൊണ്ട് നീ ഇങ്ങോട്ടേക്ക് വരാമോ ഞാൻ പെട്രോൾ അടിക്കാൻ പൈസ തരാം…”

” അതൊന്നും വിഷയമല്ല ചേച്ചി ഞാൻ

എത്തിയേക്കാം..”

ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് തന്നെ ജെറിനും മെർലിനും ആൽബിൻ്റെ വീട്ടിലേക്ക് എത്തിയിട്ടുണ്ടായിരുന്നു,

അന്ന മോളെ അമ്മയെ ഏൽപ്പിച്ച് ആഞ്ചലോയെ മാത്രമാണ് സ്റ്റെല്ല കൂട്ടിയത്, വണ്ടിയിലേക്ക് കയറിയതും അവളുടെ ജോലി കൂടുതൽ എളുപ്പമാക്കി കൊണ്ട് കുഞ്ഞിനെ മെർലിൻ എടുത്തു,

Leave a Reply

Your email address will not be published. Required fields are marked *