” ഞാൻ നേരത്തെ കഴിക്കും, നീ എന്താ പരിപാടി..?? ”
അവളും ചെറുതായി കാര്യങ്ങളൊക്കെ തിരക്കി കൊണ്ടിരുന്നു,
” ഒന്നുമില്ല ഇപ്പോൾ പ്ലസ് ടു ഒക്കെ കഴിഞ്ഞ് നിൽക്കുവല്ലേ പുറത്തു പോകാനൊരു പ്ലാൻ ഉണ്ട് അപ്പോൾ ജർമ്മൻ ലാംഗ്വേജ് പഠിക്കാനുള്ള സെറ്റപ്പ് നോക്കിക്കൊണ്ടിരിക്കുകയാണ്…”
” അത് എന്ന് തുടങ്ങിയതാടാ….??”
” ഇപ്പോൾ ഏകദേശം മൂന്നുമാസമായി പഠിക്കുന്നു, അതൊന്ന് റെഡി ആയികിട്ടിയാൽ ഇവിടുന്ന് പോണം..”
“അത് ശരി നീ ജർമ്മനിക്ക് പോകാൻ പ്ലാൻ ചെയ്തു നിൽക്കുകയായിരുന്നു അല്ലേ..??”
” അവിടെയല്ലേ ചേച്ചി ലൈഫ് ഉള്ളൂ ഇവിടെ എന്ത് ലൈഫ് ആണുള്ളത്, എനിക്കങ്ങ് ആഘോഷിക്കണം…”
അപ്പുറത്തുനിന്നും പുറകെ പുറകെ മെസ്സേജ് വന്നുകൊണ്ടേയിരുന്നു,
” എന്തായാലും നീ നോക്ക് നിന്നെ കൊണ്ട് പറ്റും ശരിയെടാ ഞാൻ എന്തായാലും കിടക്കാൻ
പോവുകയാണ്…”
“ചേച്ചി… ഈ ഞായറാഴ്ച എന്തെങ്കിലും പരിപാടിയുണ്ടോ…??”
അവന്റെ അടുത്ത ചോദ്യം കണ്ടതും, എന്ത് മറുപടി പറയണമെന്ന് സ്റ്റെല്ല ഒരു നിമിഷം ആലോചിച്ചു,
” അതെന്നാടാ അങ്ങനെയൊരു ചോദ്യം..??”
” അല്ല ഞാനും മെർലിനും കൂടി കോട്ടയം ടൗണിലേക്ക് പോകുന്നുണ്ട് പോരുന്നുണ്ടോ.?? ചേച്ചി എന്തായാലും എങ്ങോട്ടും പോകാതെ വീട്ടിൽ തന്നെ ഇരിക്കുകയല്ലേ അതുകൊണ്ട് ചോദിച്ചു എന്നേയുള്ളൂ…”
” എടാ ഞാൻ ആൽബിയോട് ചോദിച്ചു നോക്കട്ടെ എന്നിട്ട് പറയാം..”
” ഒക്കെ നോക്കീട്ട് പറഞ്ഞാ മതി, അപ്പൊ ഗുഡ് നൈറ്റ്…”
അധികം വെറുപ്പിക്കാതെ അവൻ ഗുഡ് നൈറ്റ് പറഞ്ഞ് പോയി,
ജെറിൻ പോയെങ്കിലും സ്റ്റെല്ലാ കുറച്ചുസമയം ഫോണിൽ പിടിച്ചു കയ്യിൽ പിടിച്ചുനിന്നു,
ഇടക്കെല്ലാം ഇൻസ്റ്റഗ്രാമിൽ കയറി നോക്കുന്നുണ്ടെങ്കിലും ശിവയുടെ ഭാഗത്തുനിന്ന് മെസ്സേജ് ഒന്നും വന്നു കിടക്കുന്നില്ല,
‘ അങ്ങോട്ട് ഒരു മെസ്സേജ് അയച്ചാലോ ‘
എന്ന് പലതവണ ചിന്തിച്ചു പിന്നെ ഇനി അവനൊരു ആഗ്രഹം പറഞ്ഞിട്ടുണ്ടെങ്കിൽ ഇവിടെ നിന്ന് ഇറങ്ങുന്ന കാര്യമെല്ലാം ആലോചിച്ചപ്പോൾ വേണ്ട എന്ന് തീരുമാനിച്ചു,
‘ ജെറിനും മെർലിനും കോട്ടയത്ത് പോകുന്നുണ്ടെങ്കിൽ കൂടെ പോകാമായിരുന്നു, പിള്ളേരെ അമ്മ നോക്കിക്കോളും..
കുറേ ദിവസമായില്ലേ പുറത്തൊക്കെ പോകാൻ ഒരു ആഗ്രഹം…..!! എന്തായാലും നാളെ ആൽബിനോട് രാവിലെ ചോദിക്കണം..’
ചില കാര്യങ്ങൾ ചിന്തിച്ചു തീരുമാനിച്ചു ഉറപ്പിച്ച ശേഷം അവൾ പതിയെ ഉറങ്ങാൻ കിടന്നു.
പിറ്റേ ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ അന്ന മോൾ അടുത്തുണ്ടായിരുന്നില്ല, ആഞ്ചലോ തന്റെ അടുത്ത് കിടന്നുറങ്ങുന്നു,
അന്ന നേരത്തെ തന്നെ എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് പോയിട്ടുണ്ടായിരുന്നു,
സ്റ്റെല്ല പതിവുപോലെ ഫ്രഷ് ആയ ശേഷം ഹാളിലേക്ക് വന്നതും ഭക്ഷണമെല്ലാം
നേരത്തെ തന്നെ റെഡിയായിട്ടുണ്ടായിരുന്നു,
ഈയൊരു കാര്യത്തിൽ അമ്മായി അമ്മ എപ്പോഴും അടിപൊളി തന്നെയാണ് തനിക്ക് അധികം ജോലി ഭാരങ്ങൾ ഒന്നു തന്നെയില്ല.. എല്ലാം പുള്ളിക്കാരി തന്നെ ഒറ്റയ്ക്ക് അങ്ങ് ചെയ്യും അതാണ് ശീലം..
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഫോൺ എടുത്തു നോക്കിയതും ഇൻസ്റ്റഗ്രാമിൽ എന്തോ നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നു,
ഫോൺ തുറന്നു നോക്കിയതും മെസഞ്ചറിൽ ശിവയുടെ അക്കൗണ്ടിൽ നിന്നും മെസ്സേജ് വന്നു കിടക്കുന്നുണ്ട്,
ഒരെണ്ണം ഓഡിയോ മെസ്സേജ് ആണ് അവളുടെ നെഞ്ചിൽ കൂടി ചെറിയ ഒരു തരിപ്പ് കടന്നുപോയി,
ഒട്ടും പ്രതീക്ഷിക്കാതെയാണ് ശിവയുടെ മെസ്സേജ് വന്നിരിക്കുന്നത് ഇവിടെ നിന്നും മെസ്സേജ് തുറക്കുന്നത് ബുദ്ധിയല്ല…..
അതു കൊണ്ടുതന്നെ തിരക്കിട്ട് ഭക്ഷണം കഴിച്ചശേഷം അവൾ വീണ്ടും റൂമിലേക്ക് കയറി,
” സ്റ്റെല്ലാ ഫ്രീ ആകുമ്പോൾ ഒന്ന് തിരിച്ചു വിളിക്കണം ഇപ്പോൾ അങ്ങോട്ട് വിളിക്കുന്നത് നന്നല്ല എന്ന് തോന്നിയതുകൊണ്ടാണ് മെസ്സേജ് അയക്കുന്നത്, എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്…”
ഇത്രയുമായിരുന്നു വോയിസ് മെസ്സേജിൽ ഉണ്ടായിരുന്നത്,
അവൾ കുഞ്ഞിനെ ബെഡ്ഡിൽ കിടത്തിയ ശേഷം കുറച്ചു സമയം അങ്ങോട്ടുമിങ്ങോട്ടും നടന്നു,
