അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

” എന്നാൽ പോയാലോ ചേച്ചി..?”

” പോകാം..”

അവൾ മറുപടി കൊടുത്തും

ജെറിൻ പതിയെ കാർ മുന്നോട്ട് എടുത്തു,

സ്റ്റെല്ലയുടെ വീട്ടിൽ നിന്നും ആൽബിന്റെ വീട് ലക്ഷ്യമാക്കി ഇന്നോവ ഓടിക്കൊണ്ടിരുന്നു, ഡ്രൈവ് ചെയ്യുമ്പോഴും ജെറിന്റെ മനസ്സിൽ സ്റ്റെല്ലയോട് പല ചോദ്യങ്ങളും ഉണ്ടായിരുന്നു എങ്കിലും അവൻ പൂർണ്ണ സംയമനം പാലിച്ചു,

കുറച്ചു കാര്യങ്ങൾ ഇപ്പോഴും അവന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു,

അന്ന് രാത്രി റിസോർട്ടിൽ ചേച്ചിയെ തനിയെ കണ്ടതിനു പുറമേ, പിറ്റേ ദിവസം രാവിലെയും താൻ അവരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു,

ബ്രേക്ക് ഫാസ്റ്റിനിടയിൽ ആൻ്റി സ്റ്റെല്ല ചേച്ചിയോട് സംസാരിച്ച നിമിഷം..!!

‘ രാത്രി പുറത്ത് എങ്ങോട്ടെങ്കിലും പോയിട്ടുണ്ടായിരുന്നോ…??’

ആൻ്റി എടുത്ത് ചോദിക്കുമ്പോൾ പോലും സ്റ്റെല്ല ചേച്ചി മറുപടി പറഞ്ഞത് കള്ളമായിരുന്നു,

‘ രാത്രി ആൽബിൻ ചേട്ടൻ വിളിച്ചപ്പോൾ സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങി….’ എന്നാണ് ആൻ്റിയോട് പറഞ്ഞത്,

പക്ഷേ അങ്ങനെയാണെങ്കിൽ ആൽബിൻ ചേട്ടൻ തന്നെ വിളിക്കേണ്ട കാര്യമില്ലായിരുന്നു,

ചേച്ചിയുടെ മുഖ ഭാവങ്ങളും താൻ ശ്രദ്ധിച്ചു,

കള്ളം പറയുമ്പോൾ കണ്ണു താഴും എന്നു പറയുന്നതുപോലെ ആകപ്പാടെ ഒരു തരം പരിഭ്രാന്തി,

എന്തോ കള്ളത്തരം പിടിക്കപ്പെട്ടത് പോലെയായിരുന്നു ആന്റിയുടെ ചോദ്യത്തിന് സ്റ്റെല്ല ചേച്ചി ഉത്തരം നൽകിയത്…

തൻ്റെ ഊഹം ശരിയാണെങ്കിൽ ചേച്ചി എന്തോ കാര്യമായി ഒളിപ്പിക്കുന്നുണ്ട്,

ഒരുപക്ഷേ അവരുടെ കുടുംബ ജീവിതം തന്നെ തകർക്കാൻ പോന്ന എന്തോ ഒരു വലിയ രഹസ്യം….???

“നീയെന്താ ജെറി കാര്യമായി ആലോചിക്കുന്നത്..?? ”

സ്റ്റെല്ലയുടെ ചോദ്യം ജെറിനെ ചിന്തയിൽ നിന്നും ഉണർത്തി,

” ഒന്നും ഇല്ല ചേച്ചി, ഞാൻ ഒരു കോഴ്സ് ചെയ്യുന്നുണ്ട് ലാംഗ്വേജിന്റെ, അതിനെപ്പറ്റി ഒന്നാലോചിച്ചു നോക്കിയതായിരുന്നു…”

” അത് ശരി, ഞാൻ കരുതി വല്ല തേപ്പും കിട്ടിയെന്ന്…”

സ്റ്റെല്ല

ചിരിയോടെ അത് പറയുമ്പോൾ, അവനും കൂടെ ചിരിച്ചു,

ചേച്ചിയുടെ ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴിയും ഓറഞ്ച് നിറമുള്ള ചുണ്ടുകളും മൊത്തത്തിൽ എന്തൊരു സുന്ദരിയാണ്…

കാര്യം തൻ്റെ വളരെ അകന്ന കസിൻ ആണെങ്കിലും അത്യാവശ്യം കമ്പനിയാണ് ചേച്ചിയുമായി, ഇത്രയും നാളിനിടയിൽ ഒരിക്കൽപോലും താൻ സ്റ്റെല്ല ചേച്ചിയെ ഇങ്ങനെ ശ്രദ്ധിച്ചിട്ടില്ല,

രണ്ട് പ്രസവിച്ചത് ആണെങ്കിലും കടഞ്ഞെടുത്ത ശരീരം, ആരെയും കൊതിപ്പിക്കുന്ന അംഗലാവണ്യം…..

19 വയസ്സുള്ള തന്നെപ്പോലെ ഒരു ചെറുപ്പക്കാരന് സ്വപ്നം കാണാൻ പോലും പറ്റാത്ത പെണ്ണഴക്….!!

ഉടുത്തിരിക്കുന്ന സാരിയുടെ സൈഡിൽ കൂടി എടുത്തു കാണുന്ന ഇടുപ്പിന്റെ മടക്കുകൾ അവൻ ശ്രദ്ധിച്ചു, പെട്ടെന്ന് സ്റ്റെല്ല തിരിഞ്ഞു നോക്കിയതും ജെറിൻ തൻ്റെ ശ്രദ്ധ മാറ്റി,

” ചേച്ചി ഈ അമേരിക്കയിൽ എനിക്ക് ഒരു ജോലി സെറ്റ് ആകുമോ..?”

അവൻ്റെ ചോദ്യം കേട്ട് അവൾ ഒന്ന് ചിരിച്ചു,

“അവിടെ എന്ത് ജോലി ചെയ്യാനാണ് നിൻ്റെ പ്ലാൻ…??”

” ഞാൻ ട്രക്ക് ഓടിക്കാൻ പഠിച്ചിട്ട് അവിടെ ഹെവി ഡ്രൈവറായി കയറിയാലോ എന്നൊക്കെ ആലോചിക്കുകയാണ്…”

” ട്രക്ക് ഡ്രൈവിങ് നല്ല പൈസ ഉണ്ടാക്കാൻ പറ്റിയ പണി തന്നെയാണ് പക്ഷേ അതിനേക്കാൾ നല്ല ജോലിയൊക്കെ നിനക്ക് നേടാൻ സാധിക്കുമല്ലോ, നീ ഇപ്പോൾ ചെറുപ്പം അല്ലേ..”

സ്റ്റെല്ല അവനുമായി ചെറുതായി കുശലത്തിൽ ഏർപ്പെട്ടു ,

“അതൊക്കെ ശരിയാ എന്നാലും എനിക്ക് ഡ്രൈവിങ്ങിനോട് ഭയങ്കര ക്രൈസ് ആണ് അതുകൊണ്ട് ആര് എന്നെ ഡ്രൈവിങ്ങിനു വേണ്ടി വിളിച്ചാലും ഞാൻ പോകും, ചേച്ചിക്ക് എങ്ങോട്ടേലും പോകാൻ ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി കേട്ടോ…”

” ആ നോക്കാം…”

സ്റ്റെല്ല ചെറിയ പുഞ്ചിരി മാത്രം മറുപടി നൽകി,

ഏകദേശം ഒരു മണിക്കൂർ വാഹനം ഓടി അവർ ആൽബിൻ്റെ വീടിൻ്റെ മുന്നിൽ എത്തിയിരുന്നു,

അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ ആഞ്ചലോയേ കണ്ടതും ആൽബിൻ്റെ മമ്മിയും പപ്പയും ഓടിയിറങ്ങി വന്നു,

ഇത്രയും ദിവസം സ്വന്തം വീട്ടിൽ നിന്നതിന്റെ ഒരു ഇഷ്ടക്കുറവ് അമ്മയുടെ മുഖത്ത് കാണാനുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *