ഇടക്കെല്ലാം ഫോണിൽ കൂടി കാണുമ്പോൾ മാത്രമാണ് മക്കളോട് അവൻ സംസാരിക്കുന്നത്, അതിൽ തന്നെ ആഞ്ചലോ പകുതി സമയവും ഉറക്കമായിരിക്കും,
അഞ്ചു മിനിറ്റോളം പപ്പയോട് സംസാരിച്ച ശേഷം അന്ന മോൾ അമ്മയുടെ അടുത്തേക്ക് പോയി,
” എന്നിട്ട്….. എന്താ നിൻ്റെ മുഖത്ത് ഒരു വൈക്ലഭ്യം…???”
ആൽബി കളിയാക്കി കൊണ്ട് ആണ് തുടങ്ങിയത്
” എന്തോന്ന്..??”
” അതല്ല ഇന്നലെ വൈകുന്നേരം ഫോൺ വച്ച് പോയപ്പോൾ വിഷാദ
ഭാവവും ഇപ്പോൾ കുറച്ച് പ്രകാശവും ആണല്ലോ, എന്താ എന്തെങ്കിലും പുതിയ പ്ലാൻ കിട്ടിയോ…??”
അവളുടെ മനസ്സിലിരിപ്പ് വായിച്ചെന്ന പോലെ ആൽബിന്റെ ചോദ്യം സ്റ്റെല്ലയെ ഒന്ന് ഉഷാറാക്കി ഇരുത്തി,
” ആൽബി എനിക്ക് ഒരു കാര്യം പറയാനുണ്ട്..”
“മിനിങ്ങാന്ന് പറഞ്ഞ കാര്യമാണോ..??”
” അതുതന്നെ പക്ഷേ അതിൻ്റെ കൂടെ വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ട്….
ആൽബി സേഫ് അല്ലേ നിൻ്റെ പ്രശ്നം ഇതൊന്നു കേട്ട് നോക്കൂ എന്നിട്ട് തീരുമാനിക്കാം…”
അവൾ ആൽബിയെ പതിയെ അടുപ്പിച്ചു കൊണ്ടിരുന്നു,
” എന്നാൽ പറ…”
ആൽബിൻ കസേരയിലേക്ക് ഒന്ന് അമർന്നിരുന്നു,
സ്റ്റെല്ല, ശിവ തന്നോട് പങ്കുവെച്ച കാര്യങ്ങൾ അതേപടി ആൽബിനു വിവരിച്ചു നൽകി, കാര്യങ്ങൾ മുഴുവനായി കേട്ടതും ആൽബിൻ കുറച്ചു സമയം എന്തോ ആലോചിച്ചിരുന്നു….
” സ്റ്റെല്ല ഞാൻ പറഞ്ഞിരുന്നല്ലോ ഇപ്പോഴും കുറച്ച് റിസ്ക് ബാക്കി നിൽക്കുന്നുണ്ട്, നീ പറഞ്ഞതുപോലെ ജെറിനെ പറ്റിച്ച് നീ ആയുർവേദ ട്രീറ്റ്മെൻറ് എടുക്കുന്നു എന്ന രീതിയിൽ അകത്ത് പോയി എന്ന് വിചാരിക്കുക, പക്ഷേ ഇതെല്ലാം കഴിഞ്ഞ് എത്ര സമയത്തിനുള്ളിൽ നിനക്ക് തിരിച്ചു വീട്ടിൽ എത്താൻ പറ്റും, കോട്ടയത്ത് നിന്നും വയനാട് പോയി തിരികെ വരിക എന്ന് പറയുന്നത് ചെറിയ കാര്യമല്ലല്ലോ…???”
” അത് ശരിയാണ് അവിടെയാണ് ഇപ്പോൾ പറഞ്ഞ പ്രശ്നം ആൽബി സോൾവ് ചെയ്യേണ്ടത്, അതും കൂടി സോൾവ് ചെയ്താൽ ഇത് നല്ല പ്ലാൻ തന്നെയല്ലേ..??” അവൾ ഒരുപാട് പ്രതീക്ഷകളോടെ ചോദിച്ചെങ്കിലും ആൽബിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റങ്ങൾ ഒന്നുമില്ല,
ആൽബിക്ക് ഇപ്പോഴും ചെറിയ ടെൻഷനും പേടിയും ഉണ്ടെന്ന് വ്യക്തം,
ഇനിയും കാത്തു നിൽക്കാതെ
ആ ബ്രഹ്മാസ്ത്രം തൊടുത്തു വിടുവാൻ അവൾ തീരുമാനിച്ചു,
” ആൽബി ശിവ ഇതിനിടയിൽ മറ്റൊരു കാര്യം കൂടി ചോദിച്ചു…”
” എന്താണ്..??”
“അത് നിനക്ക് ഇപ്പോഴും പഴയ കുക്ക് മൈൻഡ് ഉണ്ടോ എന്ന് എന്നോട് ചോദിച്ചു..”
സ്റ്റെല്ല ചെറുതായി കൈ വിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു,
” എന്നിട്ട് നീ എന്തു പറഞ്ഞു..??”
ആൽബിൻ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി,
” ഞാൻ ഉള്ള കാര്യം പറഞ്ഞു, അപ്പോൾ ശിവ എന്നോട് ഒരു സജക്ഷൻ പറഞ്ഞു അടുത്ത തവണ ഞങ്ങൾ തമ്മിൽ കാണുന്ന സമയം മുഴുവൻ നിന്നെ വീഡിയോ കോളിൽ നിർത്താൻ, നീ വീഡിയോ കോളിൽ എല്ലാം കണ്ട് ആസ്വദിക്കട്ടെ എന്നാണ് അവൻ്റെയും ആഗ്രഹം…”
സ്റ്റെല്ല പറഞ്ഞു നിർത്തി ഇടം കണ്ണിട്ട് ആൽബിനെ നോക്കിയതും അവൻ്റെ മുഖ ഭാവത്തിൽ ചെറിയ മാറ്റം ഉണ്ട്,
അതേ സമയം ഒട്ടും പ്രതീക്ഷിക്കാതെ സ്റ്റെല്ല പറഞ്ഞ കാര്യം ആൽബിനെയും ഒന്ന് ഇളക്കിയിരുന്നു, ശരിക്കും ത്രില്ലടിപ്പിക്കുന്ന ഒരു സംഭവം തന്നെയാണ് വീഡിയോ കോളിൽ ഡയറക്ടറായി കാണുക എന്നത്..
ഇത്രയും നാൾ സ്റ്റെല്ല പറഞ്ഞുള്ള അനുഭവം മാത്രമല്ലേ താൻ ആസ്വദിക്കുന്നത്… !!
” ആൽബി….!! ഇനിയും ആൽബിക്ക് ഇതൊരു മോശം പ്ലാൻ ആണെന്ന് തോന്നുന്നു എങ്കിൽ വേണ്ട വിട്ടേക്ക്…”
അവൾ ഒന്നുമറിയാത്തതുപോലെ ആഞ്ചലോയെ കളിപ്പിച്ചിരുന്നു,
” എടി അവിടെ നിൽക്ക് മുഴുവനായി പറയാൻ ആയിട്ടില്ല, നീ പറഞ്ഞതുപോലെ കോഴിക്കോട് വരെ പോകണമെന്ന് പറഞ്ഞിരിക്കുന്ന ജെറിൻ, അവനെ എങ്ങനെ വയനാട് വരെ കൊണ്ടുപോകും…??”
” ആ കാര്യം ഞാൻ സോൾവ് ചെയ്തോളാം പക്ഷേ മൂന്നാമത്തെ സമയത്തിന്റെ കാര്യവും
വീട്ടിൽ നിന്ന് ഇറങ്ങുന്ന കാര്യവും നീ സോൾവ് ചെയ്യണം, അങ്ങനെയാണെങ്കിൽ നമുക്ക് നല്ലൊരു പ്ലാൻ കിട്ടും…”
സ്റ്റെല്ല ആവേശത്തോടെ തന്നെ നിൽക്കുകയാണ്, ആൽബിൻ എന്തോ ആലോചിച്ചു നിന്നു,
