സ്റ്റെല്ല അത് കാര്യമാക്കിയില്ല, എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് എല്ലാം നടക്കില്ല എന്നവൾക്ക് അറിയാമായിരുന്നു,
” ഇന്നും കൂടി ഇങ്ങോട്ട് കണ്ടില്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട് വരുമായിരുന്നു…”
പപ്പാ തമാശയ്ക്കാണ് പറഞ്ഞതെങ്കിലും അമ്മയുടെ മുഖത്ത് ഇപ്പോഴും വലിയ തെളിച്ചം ഒന്നുമില്ല,
“വാടാ കേറിയിരിക്ക്, വെള്ളം കുടിച്ചിട്ട് പോകാം…”
വന്ന് കയറിയ തിരക്കിനിടയിലും സ്റ്റെല്ല, ജെറിനെ അകത്തേക്ക് ക്ഷണിക്കാൻ മറന്നില്ല
” ഇല്ല ചേച്ചി ഞാൻ പോയേക്കുവാ.. എനിക്ക് ചെന്നിട്ട് ഒരിടം വരെ പോകാനുണ്ട്..”
“അതൊന്നും കുഴപ്പമില്ല നീ എന്തെങ്കിലും കുടിച്ചിട്ട് പോയാൽ മതി..”
സ്റ്റെല്ല അവൻ്റെ കയ്യിൽ ചേർത്തുപിടിച്ചു വലിച്ചതും, അവളുടെ കയ്യിലെ പതുപതപ്പ് അവൻ ശ്രദ്ധിച്ചു…
അന്നത്തെ സംഭവത്തിനുശേഷം ചേച്ചിയോടുള്ള തൻ്റെ സമീപനത്തിൽ മാറ്റം വരുന്നുണ്ടോ എന്നവന് ചെറിയ സംശയം തോന്നിയിരുന്നു…..
” ആം ഞാൻ വരാം, ചേച്ചി വലിക്കേണ്ട..”
ജെറിൻ താൻ എക്സ്ട്രാ ഡീസന്റ് ആണ് എന്ന് കാണിച്ചുകൊണ്ട് അവളുടെ കൈ വിടിവിച്ച് തനിയെ അകത്തേക്ക് നടന്നു,
സ്റ്റെല്ലയുടെ നിർബന്ധ പ്രകാരം വീട്ടിൽ നിന്നും ഒരു ചെറിയ ചായ കുടിച്ച കഴിച്ച ശേഷമാണ് അവൻ തിരികെ മടങ്ങിയത്,
ജെറിൻ്റെ കാർ തിരിച്ചു പോകാൻ തുടങ്ങിയതും സ്റ്റെല്ലാ അവനെ യാത്രയാക്കാനായി മുറ്റത്തേക്ക് ഇറങ്ങി വന്നിരുന്നു,
ഒരു കടും നീല കളർ ഷിഫോൺ നൈറ്റിയിൽ സ്റ്റെല്ലയെ
കണ്ടതും അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു…!! എന്തൊരു സ്ട്രക്ചർ ആണ്, അതും പോരാഞ്ഞ് നനഞ്ഞു കുതിർന്ന കക്ഷം… ഹോ
അവളെ ഒന്നു ഉഴിഞ്ഞു നോക്കിയശേഷം ജെറിൻ കൈവീശി കാണിച്ച് വാഹനം മുന്നോട്ടെടുത്തു.
ദിവസങ്ങൾ പതിയെ മുന്നോട്ടു പോയി കൊണ്ടിരുന്നു, അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു,
സ്റ്റെല്ലയുടെ പീരിയഡ്സ് അവസാനിച്ച് സേഫ് പിരിയഡ് തുടങ്ങിയ സമയം, അന്ന് രാത്രിയും പതിവുപോലെ ആൽബിൻ നേരത്തെ തന്നെ വിളിച്ചിട്ടുണ്ടായിരുന്നു,
ഒരുപാട് നേരം പഴയ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ശിവയെ കുറിച്ചും ആൽബിൻ ചോദിച്ചിരുന്നു എങ്കിലും സ്റ്റെല്ലക്ക് കാര്യമായ അപ്ഡേറ്റ് ഒന്നും കൊടുക്കാൻ ഇല്ലായിരുന്നു,
അവളുടെ ഉള്ളിലെ തീ അണയാതിരിക്കാൻ, ഇടക്കെല്ലാം റിസോർട്ടിലെ കഥ പറയിച്ച് ആൽബിൻ സ്റ്റെല്ലയെ ആക്റ്റീവ് ആക്കി നിർത്തിയിരുന്നു,
“ആൽബി ഇങ്ങോട്ടേക്കു വരുന്നത് തീരുമാനമായോ…??”
” എടീ ഇപ്പോൾ നവംബർ തുടങ്ങിയത് അല്ലേ ഉള്ളൂ ഞാൻ ഡിസംബറിന്‍റെ സ്റ്റാർട്ടിങ്ങിൽ വരാം അതാവുമ്പോൾ ക്രിസ്മസും ന്യൂയർ ഒക്കെ നാട്ടിൽ തന്നെ കൂടാമല്ലോ…”
” അത് നല്ല കാര്യമാണ് പിന്നെ ആ മാഡത്തിനെ കാണാറുണ്ടോ…??”
അവളുടെ ചോദ്യം പെട്ടെന്ന് ആൽബിൻ പ്രതീക്ഷിച്ചില്ല,
” ഇടയ്ക്ക് കാണാറുണ്ട് നിന്നെപ്പറ്റി അവർ എപ്പോഴും ചോദിക്കും, നീ ഇടയ്ക്കൊക്കെ മാഡത്തിന് മെസ്സേജ് അയച്ചു നോക്ക്…”
“ആം, സമയം കിട്ടുമ്പോൾ ചെയ്യാം..”
ആൽബിനുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വാട്സാപ്പിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നത് അവൾ ശ്രദ്ധിച്ചു,
കോള് കഴിയുമ്പോൾ നോക്കാം എന്നുള്ള തീരുമാനത്തിൽ സ്റ്റെല്ല ആൽബിനുമായി സംസാരം തുടർന്നു,
ഏകദേശം ഒരു മണിക്കൂറോളം സംസാരിച്ച ശേഷം കോൾ വച്ചതും,
അവൾ നേരെ വാട്സാപ്പിൽ കയറി പുതിയ നമ്പർ പരിശോധിച്ചു,
ഡിപിയിൽ നിന്നും അത് ജെറിൻ ആണെന്ന് അവൾക്ക് മനസ്സിലായി,
” ഇതേതാടാ പുതിയ നമ്പർ…??”
” ചേച്ചി എൻ്റെ പഴയ നമ്പർ പോയി, അപ്പോൾ ഞാൻ അറിയുന്ന എല്ലാവർക്കും മെസ്സേജ് അയച്ചിട്ട് ഒന്ന് അറിയിച്ചതാ…”
അപ്പുറത്ത് നിന്നും മറുപടി വന്നു,
” ആണോ അതെന്നാ പറ്റി..??”
“അത് ഞാൻ കാശിനു കുറച്ച് ടൈറ്റ് വന്നപ്പോൾ ഏതൊക്കെയോ ലോൺ ആപ്പിൽ ചുമ്മാ കേറി നോക്കിയിരുന്നു, ഇപ്പോൾ എനിക്ക് കണ്ടിന്യൂസ് ആയി അഡ്വർടൈസ്മെൻ്റ കോൾ വരുവാ, അത് കാരണം ഞാനാ നമ്പർ അങ്ങ് ഒഴിവാക്കി, പുതിയ നമ്പർ ഇപ്പോൾ എനിക്ക് ഏറ്റവും അടുത്ത് അറിയുന്ന ആളുകൾക്ക് മാത്രമേ കൊടുത്തിട്ടുള്ളൂ, പിന്നെ ചേച്ചി ഫുഡ് കഴിച്ചോ…??”
