ജെറിൻ മിററിൽ കൂടി നോക്കി ഒന്നുകൂടി ചോദിച്ചതും സ്റ്റെല്ല പെട്ടെന്ന് ചിന്തയിൽ നിന്നും ഉണർന്നു,
” എടാ ഞാൻ ആൽബിയോട് ചോദിക്കട്ടെ എനിക്കും കോഴിക്കോടൊക്കെ ഒന്ന് പോയി കാണണമെന്നുണ്ട്…”
സ്റ്റെല്ലയുടെ അടുത്ത് നിന്നും കിട്ടിയ ആദ്യത്തെ പോസിറ്റീവ് മറുപടി ജെറിനെ പ്രതീക്ഷകൾ നൽകി,
പ്ലാൻ ചെയ്തതുപോലെ തങ്ങൾ രണ്ടുപേരും മാത്രമാണെങ്കിൽ അവന് ഒരുപാട് ചോദ്യങ്ങൾക്ക് അന്ന് ഉത്തരം കിട്ടും,
ജെറിൻ തൻ്റെ ശരീരത്തിൽ കൂടി ഒരു വിറയൽ കടന്നുപോകുന്നത് തിരിച്ചറിഞ്ഞു,
അതേസമയം തന്നെ സ്റ്റെല്ലയും മനസിൽ ചില കണക്ക് കൂട്ടലുകൾ നടത്താൻ തുടങ്ങിയിട്ടുണ്ടായിരുന്നു,
‘ എങ്ങനെയെങ്കിലും ഈ അവസരം ഉപയോഗപ്പെടുത്തണം…’
വൈകുന്നേരം ഏകദേശം ആറരയോട് അടുത്താണ് അവർ വീട്ടിലെത്തിയത്,
സ്റ്റെല്ലയെ വീട്ടിൽ ആക്കിയ ശേഷം ജെറിനും മെർലിനും തിരിച്ചുപോയി,
വൈകി വന്നെങ്കിലും അമ്മയുടെ മുഖത്ത് ഭാവമാറ്റം ഒന്നുമില്ല,
അവൾ പതിവ് പോലെ കുളിച്ച് ഫ്രഷായി കുറച്ച് സമയം ഫോണിൽ നോക്കി നിന്നു…
ഇതിനിടയിൽ എല്ലാം ജെറിൻ പറഞ്ഞ കാര്യത്തെപ്പറ്റി വീണ്ടും ആലോചിച്ചു,
‘ വീട്ടിൽ നിന്നും ഇറങ്ങാൻ ചിലപ്പോൾ ആ ഒരു കാരണം മതിയാവാം, പക്ഷേ അതിനുശേഷം ചിലപ്പോൾ മുഴുവൻ സമയവും അവൻ കൂടെ ഉണ്ടെങ്കിൽ..??? ‘
” അങ്ങനെ എങ്കിൽ താൻ പോകുന്നതിൽ അർത്ഥമൊന്നുമില്ലല്ലോ…?? അപ്പോൾ കുറച്ച് സമയം മാറി നിൽക്കാൻ പാകത്തിന് എന്തെങ്കിലും കാര്യവും കാരണവും ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ഒരു പ്ലാൻ ചെയ്യുന്നതിൽ കാര്യമുള്ളൂ, ആൽബിയോട് സംസാരിച്ചു നോക്കാം….’
വൈകുന്നേരം ആൽബി വിളിക്കുന്നതിനായി അവൾ കാത്തിരുന്നു.
രാത്രി ഏകദേശം പത്തര ആയപ്പോഴാണ് ആൽബിയുടെ കോൾ വരുന്നത്,
” സ്റ്റെല്ലാ ഫോട്ടോസ് ഒക്കെ അടിപൊളി ആണല്ലോ നല്ലോണം ഒന്ന് കറങ്ങി എന്ന് തോന്നുന്നു…”
ഫോണെടുത്തതും ആൽബിയുടെ വക കമന്റ്,
“ഞാനും ഒന്ന് കറങ്ങട്ടെ ആൽബി ഇപ്പോൾ അവിടെ സിംഗിളായി ആഘോഷിക്കുകയല്ലേ..”
സ്റ്റെല്ലയും ഒട്ടും വിട്ടുകൊടുത്തില്ല
” ഓ പിന്നെ പറയുന്നത് കേട്ടാൽ തോന്നും ഞാനിവിടെ അങ്ങ് ഓടിനടന്ന് ആഘോഷിക്കുകയാണെന്ന്…”
” ചിലപ്പോൾ ആയിരിക്കും, പിന്നെ ആൽബി എനിക്കൊരു കാര്യം പറയാനുണ്ട്…”
” എന്ത് കാര്യം..??”
” അത് ഞാൻ പറഞ്ഞില്ലായിരുന്നോ ശിവ എന്നെ കാണണമെന്ന് പറഞ്ഞ കാര്യം… അതിനിപ്പോൾ ഒരു വഴി തെളിഞ്ഞു വന്നിട്ടുണ്ട്..”
“എന്തു വഴി..??”
ആൽബി കുറച്ച് സീരിയസായി തന്നെ അമർന്നിരുന്നു,
” അടുത്ത ആഴ്ച ജെറിൻ കോഴിക്കോട് പോകുന്നുണ്ട്, അവൻ ജർമനിക്ക് പോകുന്നതിന്റെ വിസയുടെ കാര്യങ്ങളൊക്കെ ശരിയാക്കുവാൻ, അപ്പോൾ അവന് ഈ വിസ ഡോക്യുമെന്റേഷൻ കാര്യങ്ങളിൽ ഒക്കെ അത്യാവശ്യം എക്സ്പീരിയൻസ് ഉള്ള ആരെങ്കിലും കൂടെ വേണം, എന്നോട് പോരുമോ എന്ന് ചോദിച്ചു..”
സ്റ്റെല്ല
പറഞ്ഞു നിർത്തിയതും ആൽബിൻ ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു,
” നീയെന്താ ഉദ്ദേശിക്കുന്നത്..??”
” അല്ല ഞാൻ വിചാരിക്കുവാ ശിവയോട് കോഴിക്കോട് വരെ ഒന്ന് വരാൻ പറഞ്ഞാലോ, ഇതിനിടയിൽ എപ്പോഴെങ്കിലും എനിക്ക് ഒരു അവസരം കിട്ടുകയാണെങ്കിൽ അവനെ ഒന്ന് കാണാമല്ലോ…??”
സ്റ്റെല്ലാ ആൽബിനെ നോക്കി ചെറുതായി കണ്ണിറുക്കി കൊണ്ടാണ് പറഞ്ഞത്,
” സ്റ്റെല്ലാ, നീ എന്ത് മണ്ടത്തരമാണ് പറയുന്നത് ജെറിൻ അത്ര തീരെ ചെറിയ പയ്യൻ ഒന്നുമല്ല അവൻ ഇതിനിടയിൽ എന്തെങ്കിലും കാണുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ നമ്മൾക്ക് നാട്ടിൽ പോലും നിൽക്കേണ്ടി വരില്ല, അത് വളരെ റിസ്ക് നിറഞ്ഞ പരിപാടിയാണ് വേണ്ട..”
” അല്ല ആൽബി, ഇതിനിടയിൽ എപ്പോഴെങ്കിലും ഒരു ചാൻസ് കിട്ടിയാൽ…???” സ്റ്റെല്ല പിന്നെയും ആൽബിയോട് ഒരു റിക്വസ്റ്റ് രൂപത്തിൽ പറഞ്ഞു നോക്കി,
“എടി, ശിവയെ കാണാനുള്ള നിൻ്റെ ആഗ്രഹം എനിക്ക് മനസ്സിലാകും പക്ഷേ നിനക്ക് ഞാൻ പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ല, കാര്യം ജെറിൻ ചിരിച്ചും തമാശ കളിച്ചും നടക്കുന്നുവെങ്കിലും, അത്യാവശ്യ കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായവും പക്വതയും അവനുണ്ട്, നിന്നെയും ശിവയും ഒരുമിച്ച് കാണുകയോ അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും അവൻ്റെ കണ്ണിൽ പെടുകയോ ചെയ്താൽ…??? നമുക്ക് എങ്ങനെ ഇതെല്ലാം ഫേസ് ചെയ്യാൻ പറ്റും…”
