അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

ആൽബിൻ വിളിക്കാൻ കാത്തിരിക്കുന്നതിനിടയിൽ സ്റ്റെല്ലാ ഫോണിൽ ഗൂഗിൾ മാപ്പ് എടുത്ത് ലൊക്കേഷനും അതിനൊപ്പം യാത്ര സമയവും എല്ലാം കണക്കുകൂട്ടിക്കൊണ്ടിരുന്നു,

തിരിച്ചും മറിച്ചും കണക്ക് കൂട്ടി കാര്യങ്ങൾ ഏകദേശം മനസ്സിലാക്കിയ ശേഷം അവൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി,

ആൽബി ഇപ്പോൾ എവിടെയായിരിക്കും…???

ചിക്കാഗോ സിറ്റിയിലെ ലിങ്കൺ മൈതാനത്ത് രണ്ടുപേർ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നു,

” എന്തുകൊണ്ടാണ് ആൽബിൻ അന്ന് എന്നെ കാണാൻ വന്നപ്പോൾ ഇതൊന്നും പറയാതിരുന്നത്..??”

” പറഞ്ഞല്ലോ മാഡം അപ്പോഴേക്കും ഇത് അത്ര കാര്യമായി ഞങ്ങൾ ചിന്തിച്ചിരുന്നില്ല, പിന്നെ മാഡം പറഞ്ഞതുപോലെ, ശിവയുമായി ചേർന്ന് കിടക്കുന്ന പഴയ ബന്ധം ആണല്ലോ ഇങ്ങനെയൊരു കാര്യത്തിന് തുടക്കം, അപ്പോൾ പിന്നെ അവനിൽ കൂടി തന്നെ ഇതെല്ലാം തീരട്ടെ എന്ന് കരുതിയാണ് ഞാൻ തുടങ്ങിവച്ചത്…”

” ഇപ്പോൾ ഇതൊരു മണ്ടത്തരമായി എന്ന് തോന്നുന്നുണ്ടോ..??”

മാഡം ചെറിയ ചിരിയോടെ ആണ്

ചോദിച്ചത് എങ്കിലും അവർക്ക് അതിൻ്റെ ഉത്തരം അനിവാര്യമായിരുന്നു,

” ഇല്ല, മണ്ടത്തരം ആയെന്ന് എനിക്ക് തോന്നിയിട്ടില്ല, അതിന് കാരണം സ്റ്റെല്ല തന്നെയാണ് , അവൾ എന്നോട് എല്ലാം ഷെയർ ചെയ്യുന്ന ഒരു നല്ല ഭാര്യയാണ് ഞാനറിയാതെ രഹസ്യങ്ങളൊന്നും അവൾക്കില്ല കുറച്ചുകൂടി സ്ട്രെയിറ്റ് ആയിട്ട് പറയുകയാണെങ്കിൽ ഞാൻ പറയുന്നതിനപ്പുറത്തേക്ക് അവൾ പോകാറില്ല..”

അത് പറയുമ്പോൾ ആൽബിന്റെ മുഖത്തെ കോൺഫിഡൻസ് മാഡം പ്രത്യേകം ശ്രദ്ധിച്ചിരുന്നു,

” ഓൾ റൈറ്റ് ആൽബിൻ, അപ്പോൾ നിങ്ങൾ വീണ്ടും ആ പഴയ ലൈഫ് സ്റ്റൈൽ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നു അല്ലേ…??”

” അങ്ങനെ ഒരുപാട് സമയം ഒന്നുമില്ല മാഡം സ്റ്റെല്ല കുറഞ്ഞ സമയം മാത്രമേ ഇന്ത്യയിൽ ഉണ്ടാവുകയുള്ളൂ, ആ സമയത്ത് അവൾക്ക് ഇതെല്ലാം ഒന്ന് കൂട്ടിക്കിഴിച്ച് സോൾവ് ചെയ്യാനുള്ള ഒരു മാർഗ്ഗം പോലെയാണ് ഞാൻ ഇതിനെ കണ്ടിരിക്കുന്നത്… പിന്നെ സത്യം പറയാമല്ലോ കുറച്ചൊക്കെ എന്റർടൈമെന്റ് കൂടി ഞാൻ ഇതിൽ കാണുന്നുണ്ട്….”

” ഒക്കെ നിങ്ങളുടെ ഇഷ്ടം പക്ഷേ കൂടുതൽ പ്രശ്നം ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം…”

മാഡം ഒരു ഗാർഡിയനെ പോലെ ആൽബിന് ചെറിയ വാണിങ് കൊടുത്തു,

“തീർച്ചയായും മാഡം…”

രണ്ടുപേരും പിന്നെയും കുറച്ചു ദൂരം കൂടി മുന്നോട്ട് പോയതും മാഡത്തിന് തിരികെ പോകാനുള്ള കാർ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു,

” ഒക്കെ ആൽബിൻ ഇനി കാണുന്നതുവരെ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ നടക്കട്ടെ..” അവന് ഷേക്ക് ഹാൻഡ് കൊടുത്ത ശേഷം അവർ കാറിൽ കയറിയതും വാഹനം മുന്നോട്ടെടുത്ത് പോയി,

കുറച്ചു നേരം കൂടി ആൽബിൻ ആ പുൽ മൈതാനിയിൽ തനിയെ ഇരുന്നു,

ചുറ്റിലും വശങ്ങളിലുമായി, പല ദേശങ്ങളിൽ

നിന്നുള്ള ആളുകൾ..

പൊക്കം കൂടിയവരും കുറഞ്ഞവരും, തടിച്ചതും മെലിഞ്ഞതുമായ പല മതത്തിലും വിശ്വാസത്തിലും സംസ്കാരത്തിലും പെട്ട കറുത്തതും വെളുത്തതുമായ ഒരുപാട് ആളുകൾ,

ആർക്കും ആരെയും നോക്കാൻ സമയമില്ല എല്ലാവരും ജീവിതം ആസ്വദിക്കുന്ന തിരക്കിൽ ആണ്

വൈകുന്നേരം ഏകദേശം 9:00 മണിയോടെയാണ് അവൻ വീട്ടിലെത്തുന്നത് വരുന്ന വഴി കുറച്ചു സമയം ലിസി ആൻ്റിയുടെ വീട്ടിൽ കയറിയിരുന്നു,

അവർ എപ്പോഴും സ്റ്റെല്ലയെ പറ്റി ചോദിക്കും, ഇപ്പൊൾ ഇടയ്ക്കെല്ലാം അവിടെ കയറി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ്.

ആൽബിൻ വീട്ടിൽ വന്ന് കയറിയപ്പോൾ തന്നെ ഫോണിൽ വൈഫൈ കണക്ട് ആയതും മെസ്സേജുകൾ വന്ന് തുടങ്ങിയിരുന്നു,

തുടർച്ചയായി മെസ്സേജ് വരുന്നത് ശ്രദ്ധിച്ചിട്ടാവണം ഫോൺ തുറന്നു നോക്കിയതും ‘ തന്നെ വിളിക്കണം ‘ എന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റെല്ല മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു,

ഒന്ന് കുളിച്ച് ഫ്രഷായ ശേഷം ഒരു കൈയിൽ കാപ്പിയുമായി ആൽബിൻ അവളെ വിളിക്കാനായി ഇരുന്നു,

അപ്പുറത്ത് കോൾ കണക്ട് ആയതും സ്റ്റെല്ലയുടെ മുഖത്ത് പ്രകാശം അവൻ ശ്രദ്ധിച്ചിരുന്നു,

ഈ മണിക്കൂറുകൾക്കിടയിൽ എന്ത് സംഭവിച്ചു എന്നാണ് ഇനി അറിയേണ്ടത്, ആദ്യമേ തന്നെ പതിവുപോലെ കുറച്ചുസമയം അവൻ കുട്ടികളോട് വർത്തമാനം പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *