അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

ഐ റിയലി ലവ് ദാറ്റ് ഇംപ്രൂവ്മെൻറ്… ഞാൻ പറഞ്ഞതുപോലെ ഈ പസിൽ ഫിക്സ് ആക്കണമെങ്കിൽ സൊല്യൂഷൻ അവളായിട്ട് കണ്ടുപിടിക്കണം, സോ ഇപ്പോൾ പോകുന്നത് പോലെ തന്നെ പോകട്ടെ, നമുക്ക് നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിക്കാം…”

അവർ പറഞ്ഞു അവസാനിപ്പിച്ചതും ആൽബിൻ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു,

‘ മാഡത്തിനോട് ഇപ്പൊൾ നടക്കുന്ന കാര്യങ്ങൾ മറച്ചുവെക്കുന്നത് മണ്ടത്തരമാണോ…??’

ഒരു നിമിഷം ചിന്തിച്ച ശേഷം കുറച്ചു കൂടി കഴിയട്ടെ എന്ന് ആൽബിൻ തീരുമാനമെടുത്തു,

കുറച്ച് സമയം കൂടി പ്രധാനപ്പെട്ട ഓരോ കാര്യങ്ങൾ പരസ്പരം പങ്കുവെച്ച ശേഷം രണ്ടുപേരും കോഫി കുടിച്ചു പിരിഞ്ഞു,

തിരികെ പോകുന്ന സമയം നല്ലൊരു ബാറിൽ കയറി ആൽബിൻ നന്നായിട്ട് കുടിക്കുകയും ചെയ്തു,

വീടിൻ്റെ തൊട്ടടുത്ത് തന്നെ ഉള്ള ബാർ ആയതിനാൽ പോലീസ് ചെക്കിങ്ങിന് മുന്നേ വീട്ടിൽ എത്താം എന്നുള്ള ആത്മവിശ്വാസമായിരുന്നു അവൻ്റെ ഉള്ളിൽ…

ഏകദേശം രണ്ടുമണിക്കൂറോളം ബാറിൽ ചെലവഴിച്ച ശേഷം ആൽബിൻ വീട് ലക്ഷ്യമാക്കി വാഹനമോടിച്ചു കൊണ്ടിരുന്നു,

അവൻ്റെ പ്രതീക്ഷയും ഭാഗ്യവും പോലെ തന്നെ വഴിയിൽ ഒന്നും ചെക്കിങ് ഉണ്ടായിരുന്നില്ല… റൂമിൽ

വന്നു കയറി ഫോണെടുത്തു നോക്കിയതും സ്റ്റെല്ല മെസേജ് അയച്ചിട്ടുണ്ട്,

‘ ഞാൻ റിസോർട്ടിൽ പോകുന്നു, വിളിച്ചാൽ അറിയില്ല..’

എങ്കിൽ പിന്നെ ആഘോഷം നടക്കട്ടെ…

മനസിൽ ഉരുവിട്ട ശേഷം ആൽബിൻ സോഫയിൽ ചാഞ്ഞു പുറകോട്ട് കണ്ണടച്ച് കിടന്നു

മണിക്കൂറുകൾ കടന്നുപോയിക്കൊണ്ടിരുന്നു മദ്യത്തിൻ്റെ ലഹരി തലക്ക് വല്ലാതെ പിടിച്ചത് കൊണ്ടു തന്നെ അവൻ ചെറുതായി മയങ്ങി പോയിരുന്നു…

ഉച്ചക്ക് 12.30 യോടെ കണ്ണ് തുറക്കുമ്പോൾ അവൻ്റെ കണ്ണുകളിൽ വല്ലാതെ ക്ഷീണം അനുഭവപ്പെട്ടിരുന്നു

ഫോൺ എടുത്തു നോക്കിയതും സ്റ്റെല്ലയുടെ 6 മിസ്കോൾ വന്ന് കിടക്കുന്നുണ്ട്…

വല്ലാത്ത ഹാങ് ഓവറിൽ നിന്നും ഉണരുവാൻ

ചെറിയ സ്നാക്സ് കഴിച്ചശേഷം മുഖം കഴുകി ഫ്രഷ് ആയതും, ആൽബിൻ തിരികെ സൂം കോൾ ചെയ്തു….

ഇപ്പൊൾ ഇന്ത്യൻ സമയം രാത്രി 1 മണി കഴിഞ്ഞിട്ടുണ്ടാവാം, സ്റ്റെല്ലയുടെ ഫോണിൽ നിന്നും ഈ സമയത്ത് തുടർച്ചയായി കോൾ വന്നത് എന്തിനാണെന്ന് ആൽബിന് പെട്ടെന്ന് തന്നെ അറിയണമായിരുന്നു…

നാല് വട്ടം തിരിച്ചു വിളിച്ചെങ്കിലും അപ്പുറത്ത് കോൾ കണക്ട് ആയില്ല,

കുറച്ച് അധിക സമയം ഫോണുമായി ആൽബിൻ റൂമിൽ കൂടി ടെൻഷനോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു,

വീണ്ടും ഒരിക്കൽ കൂടി കോൾ ചെയ്തു നോക്കിയെങ്കിലും സ്റ്റെല്ലയുടെ ഭാഗത്ത് നിന്നും മറുപടിയൊന്നുമില്ല…

ഭാര്യയുടെ തുടർച്ചയായ മൗനം ആൽബിന്റെ ടെൻഷൻ കൂട്ടിക്കൊണ്ടിരുന്നു…

ഒരിക്കൽ കൂടി കോൾ ചെയ്തു നോക്കിയ ശേഷം മറുപടിയൊന്നുമില്ല എന്ന് മനസ്സിലാക്കിയതും ആൽബിൻ ഫോണിൽ നിന്നും മറ്റൊരു നമ്പർ തിരഞ്ഞെടുത്തു,

പുതിയ നമ്പറിലേക്ക് വിളിച്ചു എങ്കിലും, സൂം കോള്‍ ആയതുകൊണ്ട് തന്നെ ആദ്യത്തെ തവണ മറുപടിയൊന്നും ഉണ്ടായില്ല..

രണ്ടാമത് വീണ്ടും വിളിച്ചതും അപ്പുറത്ത് കോൾ

കണക്ട് ആയി,

” ഹലോ ചേട്ടാ ഇതെന്താ ഈ സമയത്ത്…??”

” ജെറിൻ… എനിക്ക് നിൻ്റെ ഒരു സഹായം വേണം..”

” എന്നാ പറ്റി..??”

” നീ എല്ലാവരുടെയും കൂടെ റിസോർട്ടിൽ പോയിട്ടുണ്ടായിരുന്നില്ലേ…??”

” ആം ഞാനും ഇവിടെ റിസോർട്ടിൽ ഉണ്ടല്ലോ..” അപ്പുറത്തു നിന്നും വന്ന മറുപടി ആൽബിന് കുറച്ച് ആശ്വാസം നൽകി,

“എടാ ജെറി, സ്റ്റെല്ലാ ചേച്ചിയെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല നീ ഒന്ന് റൂമിൽ പോയി നോക്കാമോ, അവൾ എന്നെ മൂന്നാല് വട്ടം ഇങ്ങോട്ട് വിളിച്ചിരുന്നു.. ഇപ്പൊ തിരിച്ചു വിളിച്ചിട്ട് ആളെ കിട്ടുന്നില്ല…”

” അത് ചേട്ടാ ചിലപ്പോൾ എല്ലാവരും ഉറങ്ങിയിട്ടുണ്ടാവണം, ഇവിടെ എല്ലാവരും രാത്രി നല്ല മദ്യപാനമായിരുന്നു ചിലപ്പോൾ ചേച്ചിയും ചെറുത് അടിച്ചിട്ട് ഉറങ്ങിയിട്ടുണ്ടാവും, എന്തായാലും ഞാൻ ഒന്ന് പോയി നോക്കാം….”

ആൽബിന്റെ സ്വരത്തിൽ നിന്നും നിന്നും അവൻ്റെ ടെൻഷൻ മനസ്സിലായത് കൊണ്ടാവണം അപ്പുറത്തു നിന്നും അനുകൂലമായ മറുപടിയാണ് വന്നത്,

Leave a Reply

Your email address will not be published. Required fields are marked *