സ്റ്റെല്ല രണ്ടാം നിലയിൽ നിന്നും താഴെ ഇറങ്ങി ഡൈനിങ് ടേബിളിൽ വന്നിരുന്നതും ജെറിൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു,
” എന്താടാ…ഇത് കൊള്ളത്തില്ലേ..??”
“ചേച്ചി ഈ ഡ്രസ്സിൽ ആദ്യമായി കാണുവല്ലേ, നല്ല സൂപ്പറായിട്ടുണ്ട് കാണാൻ…”
” ഓ ശരി…”
അവൾ ചെറിയ പുഞ്ചിരിയോടെ ഡൈനിങ് ടേബിളിലേക്ക് ഇരുന്നു,
ചപ്പാത്തിയും കടലക്കറിയുമായിരുന്നു അന്ന് രാത്രിയിലെ ഭക്ഷണം… ഏകദേശം അരമണിക്കൂറോളം പരസ്പരം സംസാരിച്ചു കൊണ്ട് അവർ ഭക്ഷണം കഴിച്ചു,
ഇതിനിടയിൽ സ്റ്റെല്ലയെപ്പറ്റി കൂടുതൽ കാര്യങ്ങൾ അവർ ചോദിച്ചറിയുകയും ചെയ്തു,
ആ കുടുംബത്തിൽ ജെറിന്റെ സ്വാതന്ത്ര്യം കണ്ടപ്പോൾ അവൻ അവിടെ സ്ഥിരം സന്ദർശകൻ ആണെന്നും അവർക്ക് ജെറിനെ വലിയ കാര്യമാണെന്നും അവൾക്ക് മനസ്സിലായി,
ഡിന്നർ കഴിഞ്ഞ് ഒരു 15 മിനിറ്റ് കൂടി വർത്തമാനം പറഞ്ഞിരുന്ന ശേഷം സ്റ്റെല്ല രണ്ടാം നിലയിലേക്ക് തന്നെ കയറിപ്പോയി,
രണ്ടാം നിലയിൽ നിന്നും പുറത്തേക്ക് തുറക്കുന്ന ഒരു ഡോർ ഉണ്ട്, വന്നപ്പോൾ തന്നെ സ്റ്റെല്ല അത് ശ്രദ്ധിച്ചിരുന്നു,
കുറച്ച്
ടൈറ്റ് ആയിരുന്ന ഡോർ തുറന്ന് അവൾ ഓപ്പൺ ബാൽക്കണിയിലേക്ക് നടന്നു,
അത്യാവശ്യം വലിപ്പമുള്ള ബാൽക്കണിയാണ്, ശിവ ഇതിനിടയിൽ തിരിച്ചു വിളിച്ചിരിക്കുന്നു, അവൾ ഒന്നുകൂടി ശിവയുടെ നമ്പർ ഡയൽ ചെയ്ത് ചെവിയിലേക്ക് ചേർത്തു,
” ഹലോ സ്റ്റെല്ല ഇപ്പോൾ എവിടെ എത്തി..??”
” ഞാനിവിടെ വയനാട് തന്നെയുണ്ട്…”
” അതെന്താ പോയില്ലേ…??”
അവൻ്റെ സംസാരത്തിൽ ചെറിയ അത്ഭുതം നിറഞ്ഞു നിന്നു,
” ഇല്ല, തിരിച്ച് പോകാൻ ചെന്നപ്പോൾ ചുരത്തിൽ ആകെ ബ്ലോക്ക് അപ്പോൾ പിന്നെ ആൽബി പറഞ്ഞു ഇവിടെ ഒരു കസിൻ ഉണ്ട് അവിടെ നിന്നോളാൻ, പിന്നെ ശിവാ ആൽബി അൽപ്പം ദേഷ്യത്തിലാണ്…”
“അതെന്നാ പറ്റി..??”
” ഒന്നാമത്തെ കാര്യം ഞാൻ പറഞ്ഞത് നീ അനുസരിച്ചില്ലല്ലോ, നിനക്ക് എൻ്റെ പാൽ കുടിക്കാൻ കൊതിയല്ലായിരുന്നോ..?? രണ്ടാമത്തെ കാര്യം സമയത്തിന്റെ പ്രശ്നം രണ്ടാമത്തെ ചെയ്ത് കഴിഞ്ഞു മയങ്ങേണ്ട കാര്യം ഇല്ലായിരുന്നു, ഞാൻ പറഞ്ഞതല്ലേ പെട്ടെന്ന് പോകണമെന്നും, നീ കേട്ടില്ലല്ലോ…??”
പെട്ടെന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മുകളിലേക്ക് ആരോ നടന്നുവരുന്നതു പോലെ അവൾക്ക് തോന്നി,
” ശിവ ഒരു മിനിറ്റ്….”
സ്റ്റെല്ല ഫോൺ മാറ്റി പിടിച്ച ശേഷം ബാൽക്കണിയിൽ നിന്നും അകത്തേക്ക് ഉള്ള ഡോർ തുറന്ന് നോക്കിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല,
ഒന്നുകൂടി ചുറ്റുവട്ടം നോക്കി ഉറപ്പിച്ച ശേഷം സ്റ്റെല്ല വീണ്ടും ഫോണിൽ മുഴുകി,
” ശിവാ എനിക്ക് ശരീരം ഒന്നും അനക്കാൻ പോലും പറ്റുന്നില്ല എന്തായിരുന്നു മോന്റെ ആവേശം…”
” അത് പിന്നെ കുറെ നാൾ കൂടി നിന്നെ കണ്ടതല്ലേ, അപ്പോൾ പിന്നെ ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ..”
” കൊള്ളാം എന്റെ ശരീരമാകെ ഇപ്പോഴും
വേദനിക്കുവാ അങ്ങ് പിഴിഞ്ഞെടുക്കുക അല്ലായിരുന്നോ… ഇങ്ങനെ ഒരു കൊതിയൻ..” സ്റ്റെല്ല ബാൽക്കണിയിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഫോൺ വിളിയിൽ മുഴുകി,
” നാളെ എപ്പോഴാണ് പോകുന്നത്..??”
” അതിരാവിലെ പോകും…”
” ഒക്കെ എന്തായാലും പോകുന്നതിനു മുമ്പ് എന്നെ ഒന്ന് വിളിക്ക് കേട്ടോ…”
” ശരി എന്നാൽ ഞാൻ രാവിലെ വിളിക്കാം..” അതും പറഞ്ഞ് സ്റ്റെല്ല കോൾ കട്ട് ചെയ്തു,
കോൾ കട്ട് ആയതിനുശേഷം കുറച്ചു സമയം അവൾ ബാൽക്കണിയിൽ നിന്നുകൊണ്ട് പുറത്തെ കാഴ്ചകൾ ആസ്വദിച്ചു,
രാത്രിയിലെ കാഴ്ചകൾ ശരിക്കും മനസ്സിന് സമാധാനം നൽകുന്നു,
” അപ്പോൾ നമ്മൾ രണ്ടുപേരും വയനാട് വന്നതിന്റെ ശരിക്കും ഉദ്ദേശം ഇതായിരുന്നു അല്ലേ…..??????”
പുറകിൽ നിന്നും ആ ശബ്ദം കേട്ടതും സ്റ്റെല്ലാ ഞെട്ടിത്തരിച്ച് അനങ്ങാൻ ആവാതെ നിന്നു,
അവൾ പതിയെ ശബ്ദം കെട്ടിടത്തേക്ക് നോക്കി, ഇരുട്ടിൽ നിന്നും ജെറിൻ പതിയെ പുറത്തേക്ക് വന്നു…!!!!
” എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഞാൻ ചോദിക്കുന്നത് ഒരൊറ്റ ചോദ്യം മാത്രമാണ്, അന്ന് റിസോർട്ടിൽ പാതിരാവിൽ ചേച്ചി കാണാൻ പോയതും ഇന്ന് കണ്ട ആളും ഒരേ വ്യക്തി തന്നെയാണോ..??” അടുത്ത ചോദ്യം കൂടി വന്നതും നെഞ്ചിൽ കൂടി ഒരു അമ്പു തറച്ചു പോയതുപോലെ അവൾ ഷോക്കടിച്ചു നിന്നു,
