പ്രകാരം ആറാം വളവ് മുതൽ ഇവിടെ വരെ ബ്ലോക്ക് ആണത്രേ….!!
” എൻ്റെ ദൈവമേ….”
സ്റ്റെല്ല ഒരു നിമിഷം മനസ്സുരുകി പ്രാർത്ഥിച്ചു,
” ചേച്ചി നല്ല ബ്ലോക്ക് ആണെന്ന് തോന്നുന്നു..”
” എടാ ഇത് ഇപ്പോഴെങ്ങാനും കഴിയുമോ…”
” ഒരുറപ്പും പറയാൻ കഴിയില്ല..”
ജെറിനും ആകെ കുഴങ്ങിയിരുന്നു, ഇപ്പോൾ തന്നെ സമയം ആറ് കഴിഞ്ഞു,
ഇതിനിടയിൽ തന്നെ സ്റ്റെല്ലയ്ക്ക് ആൽബിനെ വിളിച്ച് സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും ജെറിൻ അടുത്തുള്ളതിനാൽ അവൾ സംയമനം പാലിച്ചു,
‘ ആൽബിൻ നല്ല രീതിയിൽ അല്ലാ ഫോൺ വച്ചിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായിരുന്നു…’
മുന്നിലെ ബ്ലോക്ക് അനങ്ങുന്നത് പോലുമില്ല, അതിനിടയിൽ വീട്ടിൽ നിന്ന് കോൾ വന്നുകൊണ്ടിരുന്നു,
” ഹലോ അമ്മേ ഞങ്ങൾ പോന്നു, ദാ വന്നു കൊണ്ടിരിക്കുവാ..”
അവൾ പലതും പറഞ്ഞ് വീട്ടിൽ സമാധാനിപ്പിച്ചു കൊണ്ടിരുന്നു,
ബ്ലോക്ക് അനങ്ങാതെ തന്നെ കിടക്കുകയാണ് ഏകദേശം ഒരു മണിക്കൂറോളം ആയി ആകെ മുന്നോട്ടു നീങ്ങിയത് 200 മീറ്റർ മാത്രമാണ്,
” എന്താ ജെറിൻ ഇതിൽ ഒരു മാറ്റവും ഇല്ലല്ലോ, ഇത് എപ്പോഴും ഇങ്ങനെ തന്നെയാണോ..??”
” എൻ്റെ ചേച്ചി ഞാനും എപ്പോഴെങ്കിലും അല്ലേ ഇങ്ങോട്ട് വരുന്നത് , ആകെ വരുന്നത് ഇവിടെ കൽപ്പറ്റയിൽ ഉള്ള കസിന്റെ വീട്ടിൽ മാത്രമാണ്, അപ്പൊൾ ഒന്നും ഇത്ര ബ്ലോക്ക് ഇല്ലായിരുന്നു…”
” നിനക്ക് ഇവിടെ കസിൻസ് ഉണ്ടോ..??”
സ്റ്റെല്ല അത്ഭുതത്തോടെ അവനെ നോക്കി,
” യെസ്, പപ്പയുടെ ഫാമിലി സൈഡ്, ഇവിടെ കൽപ്പറ്റയിലാണ് അവർ വർഷങ്ങളായി താമസിക്കുന്നത്…”
സ്റ്റെല്ല സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഫോണിൽ ആൽബിന്റെ കോൾ വന്നു,
” എവിടെ എത്തി
സ്റ്റെല്ലാ..?? കോഴിക്കോട് എങ്കിലും കഴിഞ്ഞോ…?? ”
അവൻ്റെ ചോദ്യം കേട്ടതും സ്റ്റെല്ല ഒരു നിമിഷം മിണ്ടിയില്ല, കാരണം കുറച്ച് ഫോർമാലിറ്റി ഇട്ടായിരുന്നു ആൽബിന്റെ സംസാരം,
നേരത്തെ കഴിഞ്ഞുപോയതിന്റെ ബാക്കിയാണെന്നുള്ളത് വ്യക്തം…!!!
” ആൽബി ഞങ്ങൾ ഇപ്പോഴും വയനാട് തന്നെയാണ്…”
ഒടുവിൽ അവൾ മറുപടി നൽകി,
” വാട്ട്…..!! അതെന്താ ഇപ്പോഴും അവിടെ.??”
” അത് ഇവിടെ വല്ലാത്ത ബ്ലോക്ക് ആണ് മണിക്കൂറുകളായി ഞങ്ങൾ ബ്ലോക്കിൽ കിടക്കുകയാണ്..”
” സ്റ്റെല്ലാ, ഇപ്പോൾ അവിടെ സമയം എന്തായി..??”
” ഇവിടെ 7 മണി ആകുന്നു, എന്താ ആൽബി..??”
സ്റ്റെല്ല ഒരു നിമിഷം വാച്ചിൽ നോക്കിയ ശേഷം മറുപടി നൽകി,
” അല്ല ഇനി എപ്പോൾ ചുരം ഇറങ്ങി നിങ്ങൾ കോട്ടയത്ത് വരാനാണ്..??”
” അല്ലാണ്ട് ഇപ്പോൾ എന്ത് ചെയ്യാനാ..??”
” ജെറിൻ… നിൻ്റെ ഒരു കസിന്റെ വീടില്ലേ കൽപ്പറ്റയിൽ…?? ഇന്നൊരു ദിവസം അവിടെ നിന്ന് രാവിലെ പോരുന്നോ…??”
ആൽബിൻ രണ്ട് പേരോടും എന്ന പോലെ അഭിപ്രായം ചോദിച്ചു,
” ഇല്ല….. ഇല്ല…. അതൊന്നും വേണ്ട ശരിയാവില്ല…”
ആൽബിൻ പറഞ്ഞ പൂർത്തിയാക്കുന്നതിനു മുന്നേ സ്റ്റെല്ല എതിർത്തു,
” ആർ യു ഷുവർ…???? സ്റ്റെല്ല…”
” യെസ്…യെസ്…ഞാൻ വേറെ എങ്ങോട്ടും ഇല്ല, എനിക്ക് വീട്ടിൽ പോയാൽ മതി..”
സ്റ്റെല്ല ഒരു തരി പോലും അനങ്ങിയില്ല,
” വേണ്ട ചേട്ടാ ഞങ്ങൾ വെയിറ്റ് ചെയ്തോളാം..”
ഒടുവിൽ ഒരു ഗ്യാപ്പ് കിട്ടിയതും ജെറിൻ മറുപടി നൽകി,
” എന്നാൽ ശരി ഞാനെന്തായാലും വീട്ടിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് ലേറ്റ് ആകുമെന്ന്…
നീയും കൂടി പറഞ്ഞേക്ക് കേട്ടോ..”
”
ആം ആൽബി..”
ആൽബിയോട് മറുപടി പറഞ്ഞശേഷം സ്റ്റെല്ല കാറിന്റെ കീബോർഡിൽ ചാർജർ പോർട്ട് തിരഞ്ഞു,
“ജെറിൻ, ഇതിൽ ചാർജിങ് പോർട്ട് എന്തിയെ..??”
” ചേച്ചി ഞാൻ കേബിൾ എടുത്തിട്ടില്ല, ചേച്ചി എടുത്തില്ലേ..??”
അവൾ ഒരു നിമിഷം തലയ്ക്ക് കൈ കൊടുത്തു, ഫോണിൽ 10% മാത്രമാണ് ചാർജ് ബാക്കി നിൽക്കുന്നത്
വാഹനങ്ങൾ ചെറുതായി അനങ്ങി തുടങ്ങി, ഏകദേശം 500 മീറ്റർ കൂടി അവർ സഞ്ചരിച്ചു മുന്നോട്ട് എത്തി,
ഒൻപത് മണി ആയപ്പോഴേക്കും ആൽബിൻ പിന്നെയും വിളിച്ചു,
” എന്തായി…?? ചുരമിറങ്ങി കഴിഞ്ഞോ…??”
” ആൽബി ഞങ്ങൾ കറക്റ്റ് ഒന്പതാം വളവ്, ചുരം വ്യൂ പോയിൻ്റിൽ എത്താൻ ആയി…”
