അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

ശിവയുടെ അടുത്ത് സംസാരിക്കുമ്പോൾ തുറന്നു സംസാരിക്കണം…

അതിന് പപ്പയും അമ്മയും ഉള്ളപ്പോൾ നടക്കില്ല കുറച്ചു വെയിറ്റ് ചെയ്തു നോക്കിയാൽ പപ്പാ ടൗണിലേക്കും അമ്മ പള്ളിയിലേക്കും പോകും,

നാട്ടിലെ വനിതാ കമ്മിറ്റികളിൽ അംഗമായതിനാൽ അമ്മയ്ക്ക് ഇടയ്ക്കിടെ പള്ളിയിൽ പോകേണ്ടിവരും.

സ്റ്റെല്ല ക്ഷമയോടെ കാത്തിരുന്നു…

സമയം പതിയെ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു, അവൾ പ്രതീക്ഷിച്ചത് പോലെ ഏകദേശം ഉച്ചയ്ക്ക് രണ്ടു മണി ആയപ്പോഴേക്കും അമ്മ ഇറങ്ങാൻ തുടങ്ങി,

” മോളെ ഞാൻ പള്ളി വരെ ഒന്ന് പോയി വരാം

ഇവിടെ ഒറ്റയ്ക്കിരിക്കില്ലേ…??”

” അതിനെന്താ, അമ്മ പോയിട്ട് പോരെ ഞാൻ ഇവിടെ ഇരുന്നോളാം…”

” ആ ഇന്നൊരു മീറ്റിംഗ് പറഞ്ഞിട്ടുണ്ട് ഞാൻ ഒന്ന് ഓടി പോയിട്ട് വരാം കേട്ടോ..”

അതും പറഞ്ഞു അമ്മയും ഇറങ്ങി, ഒടുവിൽ സ്റ്റെല്ല കാത്തിരുന്ന സമയം എത്തിയിരുന്നു, ,

അവൾ ഫോണെടുത്ത് ശിവയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു രണ്ട് തവണ റിംഗ് ചെയ്തപ്പോഴേക്കും അപ്പുറത്ത് കോൾ കണക്ട് ആയിരിക്കുന്നു,

” ഹലോ സ്റ്റെല്ല..??”

അവൻ്റെ ശബ്ദം കേട്ടതും ഒരു നിമിഷം സ്റ്റെല്ലക്ക് ശരീരം കോരി തരിക്കുന്നത് പോലെ തോന്നി,

“ഹലോ ശിവ സുഖമായിരിക്കുന്നോ…??”

” യെസ് ഐ ആം ഗുഡ് , നീയോ..??”

” ഐ ആം ഫൈൻ ടൂ, പിന്നെ എന്താ പെട്ടെന്ന് വിളിക്കണമെന്ന് പറഞ്ഞത്..?”

” എന്താ സ്റ്റെല്ലാ എന്നോട് മിണ്ടണം എന്നോ കാണണമെന്നും ഒന്നും തോന്നുന്നില്ലേ…??”

” ഉണ്ടല്ലോ അതുകൊണ്ടല്ലേ അങ്ങോട്ട് വിളിച്ചത്….”

പതിഞ്ഞ ശബ്ദത്തിൽ സ്റ്റെല്ല മറുപടി നൽകി, വീട്ടിൽ ആരും ഇല്ലാതിരുന്നത് അവൾക്ക് കുറച്ച് ആശ്വാസമായിരുന്നു,

“പെണ്ണെ ഞാൻ ഇപ്പോൾ ബാംഗ്ലൂരിൽ ഉണ്ട് ഒരാഴ്ചയോളം ഫിലിപ്പീൻസ് ആയിരുന്നു… വന്നപ്പോൾ എനിക്ക് നിന്നെ ഒന്ന് കാണണമെന്ന് തോന്നി…”

” അങ്ങനെ ഓടി വരാൻ പറ്റില്ല ശിവാ ഞാനിപ്പോൾ ആൽബിയുടെ വീട്ടിലാണ് അതുമാത്രമല്ല ഇവിടെ മമ്മിയും പപ്പയും ഉണ്ട്..”

“അപ്പോൾ നമുക്ക് കാണാൻ ഒരു ചാൻസും ഇല്ലേ…??”

ശിവയുടെ ശബ്ദം മാറി തുടങ്ങിയിരുന്നു,

” ഞാൻ നോക്കട്ടെ, എവിടെ വച്ച് കാണാനാണ് ശിവാ ഉദ്ദേശിക്കുന്നത്…??”

എന്തെങ്കിലും ഒരു ചാൻസ് ഉണ്ടാക്കണമെങ്കിൽ സ്റ്റെല്ലക്ക് അവൻ്റെ പ്ലാൻ അറിയണമായിരുന്നു,

” എവിടെയാണെങ്കിലും

നിനക്ക് സൗകര്യം ഉള്ള സ്ഥലം പറഞ്ഞാൽ മതി, ഞാൻ അങ്ങോട്ടേക്ക് വന്നോളാം, നമുക്ക് ഒരുമിച്ച് കുറച്ചു സമയം അതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല…”

ശിവ പറഞ്ഞു നിർത്തിയതും സ്റ്റെല്ല അവനെ ഒരു കള്ള ചിരിയോടെ നോക്കി, അവൻ്റെ കുറച്ചു സമയം എന്താണെന്ന് അവൾക്ക് അറിയാം എന്ന മട്ടിൽ,

” ശിവ ആ കാര്യത്തിൽ എനിക്ക് ഒരു ഉറപ്പും പറയാൻ കഴിയില്ല, ഞാനെന്തായാലും മാക്സിമം നോക്കാം ആൽബിയോട് ഒന്ന് സംസാരിക്കട്ടെ…”

” ശരി , നീ സംസാരിച്ചിട്ട് പറ… പിന്നെ സ്റ്റെല്ലാ

നിന്നെ ഒന്ന് വീഡിയോ കോൾ ചെയ്യാൻ പറ്റുമോ…?? നിന്നെ കാണണമെന്ന് ഒരു ആഗ്രഹം തോന്നുന്നു…”

ശിവ പതിയെ മറ്റു കാര്യങ്ങളിലേക്ക് കടന്നു,

” ഇപ്പോഴോ..??”

” അതിനെന്താ പ്രശ്നം ഇപ്പോൾ കണ്ടാൽ..??”

” ഞാനൊന്നു നോക്കട്ടെ…”

അതും പറഞ്ഞ് സ്റ്റെല്ല റൂമിൽ നിന്നും പുറത്തിറങ്ങി കിച്ചണിലെയും ഫ്രണ്ടിലെയും ഡോർ അടച്ച് ക്ലോസ് ചെയ്തു,

തിരികെ റൂമിൽ വന്ന് ശിവക്ക് ‘ OK ‘ ആണെന്ന് മെസേജ് അയച്ചതും, ശിവ വീഡിയോ കോൾ ചെയ്തു..

ഒരു വയലറ്റ് കളർ ഷിഫോൺ നൈറ്റിയിൽ സ്റ്റെല്ല വീഡിയോ കോളിനു മുന്നിലായിരുന്നു അവൾ തൻ്റെ മുടിയെടുത്ത് മുന്നിലേക്ക് ഇട്ട ശേഷം ഒരു കൈയിൽ മുഖം കുത്തിയാണ് ഇരുന്നത്,

രണ്ടുപേരും പരസ്പരം കണ്ടതും കുറച്ച് സമയത്തേക്ക് എന്താണ് വേണ്ടത് എന്ന് അറിയില്ലായിരുന്നു

” ശിവ ഈ നൈറ്റി ഓർക്കുന്നുണ്ടോ…??”

ഒടുവിൽ മൗനം വെടിഞ്ഞുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ശിവ ആ നൈറ്റി മൊത്തമായി ഒന്ന് ഉഴിഞ്ഞു നോക്കി,

പെട്ടെന്ന് അവൻ്റെ ചുണ്ടിൽ

ചെറിയ പുഞ്ചിരി വിരിഞ്ഞു…

” മലേഷ്യയിൽ വന്നപ്പോൾ ധരിച്ചിരുന്നതല്ലേ..??”

Leave a Reply

Your email address will not be published. Required fields are marked *