അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

ഒരു ചാര കളർ ജീൻസും കറുപ്പ് കളർ ഷർട്ടും ആണ് അവൾ ധരിച്ചിരുന്നത്, ഈ വേഷത്തിൽ അവൾക്ക് ഒരു വശ്യമായ സൗന്ദര്യം

തോന്നുന്നു ,

കാർ പതിയെ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു

” പിന്നെ ഇടയ്ക്കൊക്കെ ചേച്ചി ഓടിക്കുമല്ലോ അല്ലേ..??”

ജെറിൻ ഇടം കണ്ണിട്ട് ചേച്ചിയെ നോക്കി,

” അതൊക്കെ നോക്കാം…”

അങ്ങനെ വാഹനം കോട്ടയത്തുനിന്നും വയനാട് ലക്ഷ്യമാക്കി ഓടിത്തുടങ്ങി,

ഏകദേശം എട്ടര ആയപ്പോഴേക്കും അവർക്ക് കാപ്പി കുടിക്കാനായി ഒരിടത്ത് നിർത്തിയിരുന്നു,

ഇതിനിടയിൽ ആൽബി വീഡിയോ കോൾ ചെയ്യുകയും സ്റ്റെല്ല അവനോട് വർത്തമാനം പറഞ്ഞുകൊണ്ടാണ് കുറച്ചു ദൂരം വാഹനത്തിൽ ഇരുന്നത്,

ഇടക്കെല്ലാം ജെറിനോടും ആൽബിൻ സംസാരിക്കുന്നുണ്ടായിരുന്നു.

ഏകദേശം പത്തര ആയപ്പോൾ അവർ കോഴിക്കോട് എത്തിയിരുന്നു,

ജെറിൻ്റെ ഏജൻസിയിൽ കയറി ഡോക്യുമെൻ്റേഷൻ കാര്യങ്ങളെല്ലാം അവൻ പെട്ടെന്ന് തന്നെ പൂർത്തിയാക്കിയിരുന്നു,

അവന് വേണ്ടപ്പെട്ട ഒരു ഗാർഡിയൻ എന്നപോലെ സ്റ്റെല്ല, എല്ലാ കാര്യത്തിലും അവനൊപ്പം സഹായിച്ചും പറഞ്ഞു കൊടുത്തും കൂടെ നിന്നു,

അവളുടെ കൃത്യമായ ഗൈഡൻസ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ കാര്യങ്ങൾ അരമണിക്കൂർ കൊണ്ട് തീർത്ത് അവർക്ക് അവിടെ നിന്നും പുറത്തിറങ്ങാൻ പറ്റി,

പ്രഭാത ഭക്ഷണം കഴിച്ചശേഷം, വയനാട് ലക്ഷ്യമാക്കി വണ്ടി ഓടിത്തുടങ്ങി,

ഇതിനിടയിൽ പല കഥകളും അമേരിക്കയിലെ വിശേഷങ്ങളും ജെറിൻ്റെ ജീവിതത്തിലെ തമാശ കലർന്ന സംഭവങ്ങളും പരസ്പരം പങ്കുവെച്ച് അവർ നേരമ്പോക്ക് കണ്ടെത്തിയിരുന്നു,

റോഡിൽ കൂടെ പോകുന്ന എല്ലാത്തിനെയും പറ്റി ജെറിൻ സംസാരിക്കുമായിരുന്നു, ഏകദേശം 12 ആയപ്പോഴേക്കും അവർ അടിവാരം എത്തിയിരുന്നു,

തുടർച്ചയായ യാത്രയുടെ ക്ഷീണം സ്റ്റെല്ലയെ ചെറുതായി തളർത്തി…

അവൾ വിചാരിച്ചതിനേക്കാൾ കൂടുതൽ ഉണ്ടായിരുന്നു ഈ യാത്രയുടെ മൊത്തം ദൂരം,

” ചേച്ചി നമ്മൾ ചുരം കയറാൻ പോവുകയാണ് ഇതാണ് താമരശ്ശേരി ചുരം, ഇനിയും കുറഞ്ഞ സമയത്തിനുള്ളിൽ നമ്മൾ ലക്കിടിയിൽ എത്തും..”

അവൻ മുന്നറിയിപ്പ്

നൽകിയതും സ്റ്റെല്ല പെട്ടെന്ന് ഫോൺ എടുത്തു വാട്സാപ്പിൽ ശിവക്ക് ‘ ഞങൾ അരമണിക്കൂറിൽ എത്തുമെന്ന് ‘ മെസ്സേജ് അയച്ചിട്ടു,

അപ്പുറത്ത് നിന്ന് ഓക്കേ എന്ന് മറുപടിയും അതിനു പുറമേ ഒരു ലൊക്കേഷനും വന്നു,

ലൊക്കേഷൻ വന്നതും അവളത് ജെറിന്റെ ഫോണിലേക്ക് ഫോർവേഡ് ചെയ്തു..

” എടാ ഇതാണ് നമുക്ക് പോകേണ്ട സ്ഥലം..”

ഏകദേശം അരണിക്കൂർ കൊണ്ട് തന്നെ അവർ ചുരം കയറി ലക്കിടിയിൽ എത്തിയിരുന്നു, പിന്നെയും മുക്കാൽ മണിക്കൂറോളം മുന്നോട്ട് യാത്ര..

ഇതിനിടയിൽ മെയിൻ ഹൈവേയിൽ നിന്നും ഇറങ്ങി, ഒരു സർവീസ് റോഡിലൂടെ കുറച്ചു ദൂരം ഓടി, ഒടുവിൽ ഒരു വലിയ രണ്ടു നില കെട്ടിടത്തിന് മുന്നിലേക്ക് കാർ കയറി നിന്നു,

ആയുർവേദിക് ഹോസ്പിറ്റലിന്റെ മുന്നിൽ കാർ നിർത്തി അവർ പുറത്തിറങ്ങിയതും… പെട്ടെന്ന് വളരെ യാദൃശ്ചികം എന്നോണം കുറച്ചപ്പുറത്തായി ഒരു കറുത്ത കളർ ബിഎംഡബ്ല്യു കാർ സ്റ്റെല്ലയുടെ ശ്രദ്ധയിൽപ്പെട്ടു,

ബാംഗ്ലൂരിലെ നിരത്തുകളിൽ അവൾക്ക് ആ കാർ കണ്ടു പരിചയം ഉണ്ട്, അതുകൊണ്ടുതന്നെ അത് ആരുടേതാണെന്ന് അവൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല…!!

ശിവ തൻ്റെ അരികിലായി തന്നെ ഉണ്ട് എന്നറിഞ്ഞ നിമിഷം മുതൽ സ്റ്റെല്ലയുടെ കാലുകൾ ചെറുതായി വിറക്കാൻ തുടങ്ങി,

റിസപ്ഷനിലേക്ക് കയറി അവിടെ ഇരിക്കുന്ന ഒരു കുട്ടിയോട് സംസാരിക്കാനായി അവൾ നേരെ നടന്നു,

” ഹലോ ഒരു ബുക്കിംഗ് ഉണ്ടായിരുന്നു, സ്റ്റെല്ല മേരി ആൽബിൻ…”

റിസപ്ഷനിലെ പെൺകുട്ടി പുസ്തകം തുറന്നു നോക്കിയശേഷം റൂം നമ്പർ പറഞ്ഞു കൊടുത്തു,

” ജെറിൻ ഇത് കുറച്ച് സമയമെടുക്കും, നീ കാറിൽ പോയിരുന്നോ…”

” വേണ്ട ചേച്ചി ഞാൻ ഇവിടെ റിസപ്ഷനിൽ

ഇരുന്നോളാം…”

” എടാ ഇവിടെയാകുമ്പോൾ നീ ആകെ മടുത്തു പോകും, കാറിൽ ആകുമ്പോൾ എസിയിൽ ഇരുന്നു ഉറങ്ങാമല്ലോ….”

സ്റ്റെല്ല ജെറിനെ അവിടുന്ന് മാറ്റാൻ ഉദ്ദേശിച്ചായിരുന്നു അങ്ങനെ ഒരു കാര്യം മുന്നോട്ട് വെച്ചത്,

Leave a Reply

Your email address will not be published. Required fields are marked *