” ഓ ഇനി എല്ലാം കൂടി അവിടെ പോയിട്ട് , അവിടെ കുട്ടിച്ചോറാക്കാൻ ആണോ അല്ലെങ്കിലേ മൂന്നെണ്ണം കൂടിയാൽ പിന്നെ കുരുത്തക്കേടിന്റെ മേളം ആയിരിക്കും…” ആൻ്റിയും പാപ്പനും ചേർന്ന് ജെറിനെ അകത്തേക്ക് സ്വീകരിച്ചു,
പെട്ടെന്ന് സ്റ്റെല്ല കാറിൻ്റെ ഡോർ തുറന്നു പുറത്തിറങ്ങിയതും രണ്ടുപേരും ഒന്നും മനസ്സിലാകാതെ അവളെ നോക്കി നിന്നു,
” ജെറി ഇതാരാ മോനെ.??”
ഒന്നും മനസ്സിലാകാതെ ഉള്ള അവരുടെ നോട്ടം സ്റ്റെല്ലയിൽ ഉടക്കി,
”
പാപ്പാ ഇതെന്റെ അമ്മയുടെ സൈഡിൽ ഉള്ള ഒരു കസിൻ ആൻ്റി ഉണ്ട് അവരുടെ മകളാണ് , ഇവിടെ ലക്കിടിയിൽ ഒരു ആയുർവേദിക് ട്രീറ്റ്മെൻറ് എടുക്കാൻ വന്നതായിരുന്നു… അപ്പോൾ ഞാനും കൂടെ പോന്നു, ചേച്ചിയുടെ ഹസ്ബൻഡ് ഇവിടെ എൻ്റെ കൂടെ വന്നിട്ടുണ്ട്..
ആൽബിൻ ചേട്ടൻ, ഓർമയില്ലേ…?? ”
” ആം നമ്മുടെ കോട്ടയം ചങ്ങനാശേരി ഉള്ള ആൽബിൻ, എടാ അവനിപ്പോൾ എവിടെയോ പുറത്തല്ലേ…??”
പാപ്പൻ പെട്ടെന്ന് ആൽബിൻ്റെ മുഖവും രൂപവും ഓർത്തെടുത്തു,
” അത് തന്നെ, ആൽബിൻ ചേട്ടൻ പുറത്താ..
ചേച്ചി ഇപ്പൊൾ നാട്ടിൽ വന്നപ്പോ ഒരു ട്രീറ്റ്മെൻ്റ് എടുക്കാൻ വന്നതാ, പക്ഷെ ഞങ്ങൾ വന്ന കാര്യം കുറച്ച് അധികം സമയമെടുത്തു, അതുകൊണ്ട് തിരിച്ചു പോകാനും വൈകി..”
ജെറിൻ ഒന്ന് നിർത്തിയതും സ്റ്റെല്ല അവൻ്റെ അടുത്തേക്ക് പതിയെ വന്നിട്ടുണ്ടായിരുന്നു, അവളെ നോക്കി ഒന്ന് കണ്ണ് അടച്ചു കാണിച്ച ശേഷം അവൻ വീണ്ടും തുടർന്നു,
” എങ്ങനെയെങ്കിലും ഓടിയെത്താം എന്ന് കരുതി തിരിച്ചു പോവാൻ ചെന്നപ്പോൾ ചുരത്തിൽ ഒടുക്കത്തെ ബ്ലോക്ക്, പിന്നെ ഇന്ന് രാത്രി ഇവിടെ നിൽക്കാം എന്ന് കരുതി ഞങ്ങൾ ഇങ്ങോട്ട് പോന്നു, അല്ലെങ്കിൽ കോട്ടയം വരെ ഓടിയാൽ ചിലപ്പോൾ ഞാൻ ഉറങ്ങിപ്പോകും..”
” അത് എന്തായാലും നല്ല കാര്യമായി, അത്രയും ദൂരം വണ്ടിയോടിക്കുമ്പോൾ ചിലപ്പോൾ നീ ഉറങ്ങിപ്പോകാൻ സാധ്യതയുണ്ട്, എന്തായാലും വന്നതല്ലേ അകത്തേക്ക് കയറി വാ, അവിടെ തന്നെ നിക്കല്ലേ മോളെ വായോ..” ആന്റിയും പാപ്പനും സ്റ്റെല്ലയെം അകത്തേക്ക് ക്ഷണിച്ചു,
വീടിൻ്റെ ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ അകം തളത്തിൽ കാപ്പിക്കുരു കൂട്ടിയിട്ടതിൻ്റെ മണം സ്റ്റെല്ലയുടെ നാഡികളെ ഉണർത്തി,
ഹാളിൽ നിറച്ചു വച്ചിരിക്കുന്ന മദ്യക്കുപ്പികൾ അവൾ ചുറ്റുപാടുമുള്ള കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ നല്ല ഒന്നാന്തരം ചുക്കു കാപ്പിയുമായി ആന്റി വന്നു,
” എടാ നീ താഴെ ആബേലിൻ്റെ റൂം ഉപയോഗിച്ചോ പിന്നെ മോൾക്ക് രണ്ടാം നിലയിൽ ഇവിടുത്തെ ഇസബെല്ല മോളുടെ റൂമുണ്ട് , മുകളിൽ തന്നെ കിടക്കാൻ പേടിയൊന്നുമില്ലല്ലോ..?? അല്ലെങ്കിൽ തന്നെ എന്തിനാ പേടി അല്ലേ..??”
സ്റ്റെല്ല രണ്ടു വീട്ടുകാരുടെയും ഹൃദ്യമായ പെരുമാറ്റത്തിൽ ആദ്യമേ തന്നെ കംഫർട്ടബിൾ ആയിരുന്നു, ഒരു പഴയ അപ്പച്ചനും അമ്മച്ചിയും രണ്ടുപേരും സ്നേഹത്തോടെ പെരുമാറുന്നു.
ആദ്യമുണ്ടായിരുന്ന മടി എല്ലാം പോയി, സ്റ്റെല്ല തിരികെ സംസാരിച്ചു തുടങ്ങി
” ഇല്ല ആൻ്റി കുഴപ്പമൊന്നുമില്ല, ഞാൻ മുകളിൽ നിന്നോളാം, പിന്നെ എനിക്ക് ഒരു ചാർജർ തരാമോ…??”
” അതിനെന്താ..!! പിന്നെ മോൾക്ക് ഡ്രസ്സ് മാറണമെങ്കിൽ അലമാരയിൽ ഇസബെല്ല മോളുടെ ഡ്രസ്സ് ഉണ്ടാകും അത് ഇട്ടോ കേട്ടോ, കൊച്ചു പോയി ഒന്ന് പോയി ഫ്രഷ് ആയിട്ട് വാ…”
ആൻ്റി റൂമിൽ നിന്നും ചാർജർ എടുത്ത് കൊടുത്ത ശേഷം സ്റ്റെല്ലയെ മുകളിലെ റൂമിൽ കൊണ്ടു വിട്ടു,
റൂമിലേക്ക് കയറിയതും സ്റ്റെല്ല ചുറ്റുപാടും ഒന്നും നോക്കി, എല്ലാം വളരെ ഭംഗിയായി അടുക്കി പെറുക്കി വച്ചിരിക്കുന്നു ,
അലമാര തുറന്നതും അതിൽ കുറച്ച് നൈറ്റ് ഡ്രസ്സുകൾ പക്ഷേ എല്ലാം നല്ല വൃത്തിയിൽ അടുക്കി വച്ചിരിക്കുന്നു,
സ്റ്റെല്ല ബെഡിലേക്ക് പോയി അമർന്നിരുന്ന ശേഷം ഫോണെടുത്ത് ആൽബിയെ വിളിച്ചു നോക്കി, ഒന്ന് രണ്ട് തവണ പുറകെ വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല,
” ഞാനിവിടെ വീട്ടിലെത്തി ഫ്രീ ആകുമ്പോൾ തിരിച്ചു വിളിക്കൂ..”
അവൾ ആൽബിക്ക് മെസ്സേജ്
