അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

ആൽബിൻ ഒരു തരത്തിലും അടുക്കുന്നില്ല എന്നുള്ളത് സ്റ്റെല്ലയുടെ പ്രതീക്ഷകളെ തളർത്തി,

“സ്റ്റെല്ലാ ഇത്രയും റിസ്ക് എടുത്ത് ഓപ്പൺ ആയി, ഒന്നും ഇപ്പോൾ ആലോചിക്കേണ്ട.. ഇതിനെക്കാൾ നല്ലതും അത്യാവശ്യവും സേഫ് ആയ ഒരു വഴിയാണ് ആവശ്യം, അതുവരെ നീയൊന്ന് ക്ഷമിക്ക്…”

” ശരി ആൽബി…”

ആൽബിക്ക് മറുപടിയായി

അധികമൊന്നും പറയാതെ അവൾ പിന്നീട് വിഷയം മാറ്റി വിട്ടു,

ആൽബി പറഞ്ഞതിൽ ചെറിയ കാര്യമുണ്ട് അത്യാവശ്യം സേഫ് ആണെങ്കിൽ മാത്രമേ ഈ കാര്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂ,

അവർ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വാട്സാപ്പിൽ ജെറിന്റെ മെസ്സേജ് വരുന്നത് അവൾ ശ്രദ്ധിച്ചു,

” ചേച്ചി എന്തായി..??? ചേട്ടനോട് സംസാരിച്ചു നോക്കിയോ..?? വരുന്നുണ്ടോ..?” ”

തുടങ്ങി പുറകെ പുറകെ മെസ്സേജുകൾ വന്നുകൊണ്ടിരിക്കുന്നു,

“എടാ ഇച്ചായൻ സമ്മതിക്കില്ല, അത്രയും ദൂരം വരാൻ പറ്റിയ സാഹചര്യമല്ല എന്ന്…”

സ്റ്റെല്ല അവന് മെസ്സേജ് അയച്ചിട്ട് കാര്യം പറഞ്ഞു, അവളുടെ ഉള്ളിൽ ഒരുപാട് ആഗ്രഹങ്ങൾ പ്രതീക്ഷ നശിച്ചു കഴിഞ്ഞിരുന്നു,

” ചേട്ടനോട് ഞാൻ സംസാരിക്കണോ..?? ഞാൻ സംസാരിച്ചാൽ റെഡിയാകുമോ…??”

ജെറിൻ പിന്നെയും വിടാൻ ഭാവമില്ല,

” എടാ വേണ്ട അത് ശരിയാവില്ല, ഞാൻ എന്തായാലും വരുന്നില്ല, നീ പോയിട്ട് പോരെ..” അതും പറഞ്ഞ് അവൾ ഓൺലൈനിൽ നിന്നും ഇറങ്ങി, പിന്നെ വന്ന മെസ്സേജുകൾ ഒന്നും അവൾ നോക്കാൻ പോയില്ല.

അന്നത്തെ രാത്രി ഉറങ്ങാൻ കിടന്നെങ്കിലും അവളുടെ മനസ്സിൽ എന്തൊക്കെയോ വിങ്ങി നിൽക്കുന്നുണ്ടായിരുന്നു,

പിറ്റേദിവസം വൈകുന്നേരം പള്ളിയിലെ പരിപാടിയിൽ കുടുംബസമേതം നിൽക്കുന്ന സമയമാണ് സ്റ്റെല്ലയുടെ ഫോൺ തുടർച്ചയായി റിംഗ് ചെയ്യുന്നത്…

ഫോൺ എടുത്തു നോക്കിയതും ശിവയാണ്. തൊട്ടടുത്ത് ആൽബിൻ്റെ അമ്മ ഉള്ളതിനാൽ, അവൾ കോൾ കട്ട് ചെയ്തു,

ആദ്യ തവണ കട്ട് ചെയ്തതിനാൽ പിന്നെ ശിവാ തിരിച്ചു വിളിച്ചില്ല, അതിനുപകരം വാട്സാപ്പിൽ ഫ്രീ ആകുമ്പോൾ വിളിക്കണമെന്ന് മെസ്സേജ് അയച്ചിട്ടു,

ഏകദേശം ഒന്നരമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് സ്റ്റെല്ല ഫ്രീ ആയത്,

പള്ളി കഴിഞ്ഞിറങ്ങിയതും പതിവുപോലെ അമ്മ

മീറ്റിങ്ങിനായി നിന്നിട്ടുണ്ടായിരുന്നു,

പപ്പയാണ് അവളെയും കുട്ടികളെയും വീട്ടിലെത്തിച്ചത്, അവരെ വീട്ടിലേക്ക് വിട്ടതിനുശേഷം പപ്പാ പതിവ് പോലെ അങ്ങാടിയിലേക്ക് പോവുകയും ചെയ്തു,

പപ്പ ഇറങ്ങിയതിന് പുറകെ ശിവയുടെ ഫോണിലേക്ക് സ്റ്റെല്ല തിരിച്ചുവിളിച്ചു,

” എന്താ ശിവ അവസരപ്പെട്ട് വിളിക്കുന്നത്..??”

“പെണ്ണെ, ഞാൻ പറഞ്ഞ കാര്യത്തിൽ വല്ല തീരുമാനവുമായോ…??

” ഇല്ലാ ശിവ ഒരു പ്ലാൻ തയ്യാറായി വന്നതായിരുന്നു പക്ഷേ അത് ആൽബിൻ സമ്മതിച്ചില്ല…”

അവളുടെ സംസാരത്തിലെ വിഷാദ ഭാവം ശിവ ശ്രദ്ധിച്ചിരുന്നു

” എന്തുപറ്റി..???”

” അതിനി പറഞ്ഞിട്ട് കാര്യമില്ല വിട്ടേക്ക്…”

” കം ഓൺ സ്റ്റെല്ലാ, അറ്റ്ലീസ്റ്റ് അതെന്തായിരുന്നു എന്നെങ്കിലും പറഞ്ഞുകൂടെ…?? ”

ശിവ വിടാൻ ഭാവമില്ല,

“അത് എൻ്റെ ഒരു കസിൻ പയ്യൻ കോഴിക്കോട് വരെ പോകുന്നുണ്ട്, അപ്പോൾ ഞാനും ആ കൂടെ പോയി ശിവയോട് അങ്ങോട്ട് വരാൻ പറയാൻ നിൽക്കുകയായിരുന്നു, ആൽബിയോട് ഈ കാര്യം സംസാരിച്ചപ്പോൾ സമ്മതിച്ചില്ല….!! ”

” വൈ നോട്ട്..?? എന്താ പ്രശ്നം…??”

“ആൽബി പറയുന്നത് , ഈ കൂടെ വരുന്ന പയ്യൻ നമ്മളെ ഒരുമിച്ച് കണ്ടാലോ അല്ലെങ്കിൽ നമ്മളെ പറ്റി എന്തെങ്കിലും സൂചന കിട്ടിയാലോ ഓക്കേ പ്രോബ്ലം ആകും എന്നാണ്, അതുകൊണ്ട് ആൽബി ഈ പ്ലാൻ വേണ്ട എന്ന് പറഞ്ഞു….”

അത് പറയുമ്പോൾ അവളുടെ മുഖത്ത് ദുഃഖവും പ്രതീക്ഷകൾ മങ്ങിയതിന്റെ വെളിച്ചക്കുറവും ശിവ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,

” സ്റ്റെല്ല ഈ കോഴിക്കോട് എന്ന് പറയുന്നത് വയനാടിന്റെ അടുത്തുള്ളതല്ലേ..??”

” അതെ എന്താ ശിവാ…??”

” ഞാൻ നിന്നെ ഇപ്പോൾ വിളിക്കാം ഒരു 10 മിനിറ്റ്…”

” ആം ഓക്കേ…”

ശിവ ഫോൺ

വച്ചതിന് പുറമേ, സ്റ്റെല്ല ചെറിയ വീട്ടു ജോലികളിൽ ഏർപ്പെട്ടിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *