അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

” ജെറിൻ നിനക്ക് ഇതെല്ലാം….??????”

അവളുടെ തൊണ്ടയിൽ സ്വരം വിക്കി തുടങ്ങി,

” വൗ ആൽബിൻ ചേട്ടന്റെ സൽസ്വഭാവിയായ ഭാര്യ എന്നാൽ നാട്ടിൽ ചെയ്യുന്നത് ഒക്കെയോ…?? അതെല്ലാം പോട്ടെ പാലത്തിങ്ങൽ തറവാട്ടിലെ അഭിമാനിയായ അപ്പനും അമ്മയ്ക്കും മകൾ ഇതുപോലെയാണെന്നത് അറിയാമോ…???” അവൻ പുതിയ മുന്നോട്ട് നടന്നടുത്ത്

അവളുടെ അരികിലേക്ക് നിന്നു,

“ജെറിൻ നീ ഇതെങ്ങോട്ടാണ് പറഞ്ഞു പോകുന്നത്…??? നിനക്ക് എന്തറിയാം എന്നാണ് പറയുന്നത്…??”

” ചേച്ചി സംസാരിച്ചതെല്ലാം ഞാൻ കേട്ടു, ഇന്ന് നമ്മൾ ആർക്കുവേണ്ടിയാണ് ഇവിടെ വന്നതെന്നും എനിക്കറിയാം, ചേച്ചിയുടെ ധാര ട്രീറ്റ്മെൻറ് എന്തായിരുന്നു എന്നും എനിക്കറിയാം…”

ജെറിൻ അവളുടെ അരികിൽ മുഖത്തോട് മുഖം വന്നു നിന്നു ,

” കോട്ടയത്ത് നിന്നും ഇത്രയും ദൂരം നിങ്ങൾ വരുന്നു, എന്നറിഞ്ഞ് ഞാൻ കൂടെ പോന്നത് ഡ്രൈവിംഗ് ആസ്വദിക്കാൻ മാത്രം വേണ്ടിയല്ല പകരം അന്ന് റിസോർട്ടിലെ പാതിരാവിൽ എല്ലാവരും ഉറങ്ങി കിടക്കുമ്പോൾ നിങ്ങൾ ഇറങ്ങിപ്പോയത് ഇയാൾക്ക് വേണ്ടി തന്നെയായിരുന്നു എന്ന് ഉറപ്പിക്കാൻ കൂടിയാണ്…..”

” അന്ന് നീ എങ്ങനെ…???”

സ്റ്റെല്ലയുടെ വാക്കുകൾ വിക്കി കൊണ്ടിരുന്നു,

” കോട്ടയം നഗരിയിൽ എന്നെ ഒഴിവാക്കി പാതിരാവിൽ കാണാൻ പോയതും ഇയാളെ തന്നെയല്ലേ..??? പക്ഷേ ഞാൻ ഒരിക്കലും ചേച്ചിയെ കുറ്റം പറയില്ല…”

അതും പറഞ്ഞ് അവൻ പതിയെ അവളുടെ മുടി ഇഴകൾ തഴുകി,

സ്റ്റെല്ല ഒരു നിമിഷം എന്തു പറയണമെന്നോ, ചെയ്യണമെന്നോ, സാഹചര്യം എങ്ങനെ നേരിടണമെന്നോ അറിയാതെ കുഴഞ്ഞു…

” എടാ ജെറി….”

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു,

” ഞാൻ പറഞ്ഞല്ലോ ഞാൻ ഒരിക്കലും ചേച്ചിയെ കുറ്റം പറയില്ല, അതിൻ്റെ കാരണം ഒരാൾക്ക് മാത്രം ആസ്വദിക്കാൻ ഉള്ളതാണോ ചേച്ചിയുടെ ഇത്രയും ആകർഷകമായ സൗന്ദര്യവും ശരീര ഭംഗിയും…????”

അവൻ പതിയെ സ്റ്റെല്ലയുടെ അടുത്തേക്ക് വന്നു, അവളുടെ കയ്യിലേക്ക് ചേർത്ത് പിടിച്ചു,

കൈത്തണ്ട മുതൽ മുകളിലേക്ക് പതിയെ വിരലുകൾ ഓടിച്ചു,

” ജെറി നീ എന്താ ചെയ്യുന്നത്..???”

” എൻറെ ചെറിയ

ഒരു ആഗ്രഹം…”

അവൻ പിന്നെയും കൈകൾ മുകളിലേക്ക് ഓടിച്ചു കൊണ്ടിരുന്നു,

അടുത്തനിമിഷം സ്റ്റെല്ല ഒട്ടും പ്രതീക്ഷിക്കാതെ ജെറിൻ അവളുടെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു…!!

മൂന്ന് നാല് സെക്കൻഡ് ഓളം അവളുടെ ചുണ്ടിനെ അമർത്തി ഉമ്മ വെച്ച ശേഷം അവൻ തല പുറകോട്ട് വലിച്ചതും, സ്റ്റെല്ലക്ക് സ്ഥലകാലബോധം തിരികെ കിട്ടി….!!

അടുത്ത നിമിഷം ജെറിന്റെ പ്രതീക്ഷകളെ തകർത്തു കൊണ്ട് സ്റ്റെല്ല കൈ വീശി അവൻ്റെ കരണ കുറ്റി അടിച്ച് പൊട്ടിച്ചു…..!!

അതിവേഗത്തിലും കരുത്തിലും വന്ന അച്ചായത്തി പെണ്ണിൻ്റെ പ്രഹരത്തിൽ അവൻ്റെ കണ്ണിൽ കൂടി പൊന്നീച്ച പാറി….!!

ഒന്നാം തരം അടിയുടെ ഒച്ച താഴെ വരെ കേൾക്കാമായിരുന്നു, ഒരു നിമിഷത്തേക്ക്h ജെറിന് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല,

ചെറിയ ഭയത്തോടെയും നിരാശയോടെയും

അവൻ ഇടതു കവിളിലേക്ക് കൈ ചേർത്തു കൊണ്ട് , രണ്ടടി പുറകോട്ട് മാറി നിന്നു,

” ഞാൻ ചേച്ചിയെ സഹായിക്കണം എന്ന് മാത്രമേ കരുതിയിട്ടുള്ളൂ പക്ഷേ ഇനി ഇത് എങ്ങനെ തീർക്കണം എന്ന് എനിക്കറിയാം… നമ്മുടെ കുടുംബത്തിൽ നടക്കുന്ന ഒരു വിശേഷം എല്ലാവരും അറിയുന്നത് തന്നെയല്ലേ ഉചിതം…”

അതും പറഞ്ഞ് അവൻ താഴേക്ക് ബാൽക്കണി ഇറങ്ങി ഓടിപ്പോയി,

അപ്പോഴാണ് സ്റ്റെല്ലക്ക് ചെയ്ത കാര്യത്തെപ്പറ്റി ബോധം വരുന്നത്, ഒരു നിമിഷം അവൾ എന്തു ചെയ്യണം എന്നറിയാതെ നിന്നു,

വല്ലാതെ ടെൻഷൻ അടിച്ച്, രണ്ടുതവണ ആൽബിയുടെ ഫോണിലേക്ക് തുടർച്ചായി വിളിച്ചു നോക്കിയെങ്കിലും അവൻ കോൾ എടുത്തിട്ടില്ല, എന്ത് ചെയ്യണം…??? ഒരെത്തും പിടിയും കിട്ടുന്നില്ല,

ഒരു വശത്തു തന്നോട് പിണങ്ങി നിൽക്കുന്ന ആൽബി….!!

മറുവശത്ത് കയ്യിൽ ആറ്റം ബോംബുമായി നിൽക്കുന്ന ജെറിൻ….!!

ഇതിനെല്ലാം ഇടയിൽ ശിവ…!!

എൻറെ ദൈവമേ എന്തൊരു പരീക്ഷണം ആണിത്….?????

Leave a Reply

Your email address will not be published. Required fields are marked *