അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

മൺപാത കഴിഞ്ഞ് മുന്നോട്ടു പോയതും കല്ലുകൾ നിറഞ്ഞ വഴിയിലേക്ക് എത്തി,

ഏറ്റവും മുന്നിലായി സ്റ്റെല്ലയും അതിനൊപ്പം കുഞ്ഞിനെ എടുത്തു കൊണ്ട് മെർലിനും അതിനും പുറകിലാണ് ജെറിൻ നടന്നത്,

ഇടയ്ക്ക് എപ്പോഴോ അവൾ കിതച്ചുകൊണ്ട് മുന്നോട്ടു കുനിഞ്ഞതും ഇറുകിയ ജീൻസിൽ സ്റ്റെല്ലയുടെ വിരിഞ്ഞ കുണ്ടി ജെറിൻ്റെ ശരീരത്തിൽ രക്തയോട്ടം കൂട്ടി…!!

കുറച്ചു സമയം റസ്റ്റ് എടുത്ത ശേഷം വീണ്ടും ഇലവീഴാ പൂഞ്ചിറ ലക്ഷ്യമാക്കിയുള്ള യാത്ര അവർ തുടർന്നു,

ഒടുവിൽ മലമുകളിൽ എത്തിയതും വീശി അടിക്കുന്ന കാറ്റിൽ എല്ലാ മറന്ന് അവർ മൂവരും അവിടെ തന്നെ ഇരുന്നു,

മഞ്ഞു പുതച്ച മലനിരകളും, പച്ചപ്പണിഞ്ഞ താഴ്‌വരകളും, തണുത്ത കാറ്റും ചേർന്ന് പ്രകൃതി ഒരുക്കിയ ഒരു സ്വർഗമാണ് കോട്ടയത്തിൻ്റെ മലഞ്ചെരിവുകൾ..

ദൂരെ മലകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന കോടമഞ്ഞ് പ്രകൃതിക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നു, തഴുകിയെത്തുന്ന കാറ്റും തണുപ്പും മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് സമ്മാനിക്കുന്നത്…

അസ്തമയ സൂര്യൻ്റെ പൊൻകിരണങ്ങൾ മലമുകളിലൂടെ പതിക്കുമ്പോൾ ഓരോ പുല്ലിൻതുമ്പിലും മഞ്ഞുതുള്ളികൾ മുത്തുപോലെ തിളങ്ങുന്നു…

ഇല വീഴാ പൂഞ്ചിറയുടെ താഴ്‌വരകളിലെ കച്ച പുല്ലും, കണ്ണെത്താ ദൂരത്തോളം നിരന്ന് കിടക്കുന്ന പച്ചപ്പും വളഞ്ഞു പുളഞ്ഞ മലമ്പാതകളും കാഴ്ചയ്ക്ക്

ഒരു ചിത്രത്തിന്റെ മനോഹാരിത നൽകുന്നു….

അവർ മൂന്ന് പേരും കുറച്ചു സമയം എല്ലാം മറന്ന് അവിടുത്തെ പാറ കെട്ടുകളിൽ ഇരിപ്പ് ഉറപ്പിച്ചു,

നഗരത്തിന്റെ തിരക്കുകളിൽ നിന്നും അകന്ന്, പ്രകൃതിയുടെ മടിത്തട്ടിൽ അൽപ്പനേരം ചിലവഴിക്കുമ്പോൾ മനസ്സിലെ എല്ലാ വിഷമങ്ങളും അലിഞ്ഞുപോകുന്നതുപോലെ

ഏകദേശം 5:30 ആയപ്പോഴേക്കും അവർ തിരിച്ചിറങ്ങിയിരുന്നു, താഴെ കടയിൽ നിന്നും ചായയും കുടിച്ച് തിരിച്ചു വാഹനം ഓടി കൊണ്ടിരിരുന്നു,

മെയിൻ ഹൈവേയിലേക്ക് കയറി, ഇന്നോവ ഓടിക്കൊണ്ടിരിക്കുമ്പോൾ ആണ് ജെറിൻ സ്റ്റെല്ലയോട് യാദൃശ്ചികമായി ഒരു കാര്യം ചോദിക്കുന്നത്,

” ചേച്ചി ഈ സ്റ്റുഡൻ്റ് വിസക്ക് കൊടുക്കുന്ന കാര്യങ്ങളൊക്കെ എങ്ങനെയാണ്..??”

” എന്താ നിനക്ക് പോകാൻ ഉള്ള കാര്യങ്ങള് ഒക്കെ റെഡിയായോ…??”

സ്റ്റെല്ലയും മെർലിനും ഒരു പോലെ ജെറിൻ്റെ മുഖത്തേക്ക് നോക്കി,

“അവർ വിളിച്ചിട്ടുണ്ടായിരുന്നു, ഇപ്പോൾ തന്നെ പ്രോസസ് സ്റ്റാർട്ട് ചെയ്താൽ മാത്രമേ സമയത്തിന് റെഡി ആവുകയുള്ളൂ എന്നാ പറഞ്ഞത്, ഞാൻ അടുത്ത വ്യാഴാഴ്ച കോഴിക്കോട് പോവുകയാണ്…”

” എടാ ഈ കോട്ടയത്ത് ഇത്രയും ഏജൻസികൾ ഉള്ളപ്പോൾ നീ എന്തിനാണ് കോഴിക്കോട് പോകുന്നത് നിനക്ക് ഇവിടെയെങ്ങാനും കൊടുത്താൽ പോരായിരുന്നോ…??”

ഇത്തവണ മെർലിൻ ആണ് ചോദിച്ചത്

“അതിപ്പോൾ ഞങ്ങൾ രണ്ടുമൂന്നു കൂട്ടുകാരുണ്ട്, അവരെല്ലാവരും സെയിം ഏജൻസിയിൽ കൊടുത്തപ്പോൾ ഞാനും അങ്ങ് കൊടുത്തു, പിന്നെ ആ പേരും പറഞ്ഞ് ഇടക്കെല്ലാം കോഴിക്കോട് വരെ പോകാമല്ലോ..??”

” അത് ശരിയാ ഇടയ്ക്കെല്ലാം ആ പേര് പറഞ്ഞൂന്ന് കറങ്ങിയിട്ട് വരാം…”

ജെറിൻ പറഞ്ഞത് മെർലിൻ സപ്പോർട്ട് ചെയ്തു,

” ഞാൻ അടുത്ത വ്യാഴാഴ്ച പോകുന്നുണ്ട് നിങ്ങൾ വരുന്നുണ്ടോ നമുക്ക് ഇതുപോലെ ഒന്നു പോയി കറങ്ങിയിട്ട് വരാം…”

” എടാ ഞാൻ ഉണ്ടാവില്ല എനിക്ക് അടുത്തതിന്റെ പിന്നത്തെ ആഴ്ച എക്സാം തുടങ്ങും അപ്പോൾ വീട്ടിൽ നിന്നും വിടില്ല..”

മെർലിൻ ആദ്യമേ കൈ ഒഴിഞ്ഞു,

” ചേച്ചിയോ..??”

അവൻ്റെ ചോദ്യത്തിന് സ്റ്റെല്ല മറുപടിയൊന്നും പറഞ്ഞില്ല,

” ചേച്ചി എനിക്ക് ഈ വിസ ഡോക്യുമെൻ്റേഷൻ കാര്യങ്ങളൊക്കെ പറഞ്ഞു തരാൻ അറിയുന്ന ഒരാൾ കൂടി ഉണ്ടെങ്കിൽ നല്ലതാണ്, ചേച്ചി വരുന്നുണ്ടോ…??”

മറുപടിയൊന്നും പറയാതെ അപ്പോഴും മറ്റൊരു കാര്യത്തെപ്പറ്റിയാണ് സ്റ്റെല്ല ആലോചിച്ചുകൊണ്ടിരുന്നത്,

‘ എന്തുകൊണ്ട് ഇതൊരു നല്ല അവസരമായി ഉപയോഗിച്ചുകൂടാ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റിയ നല്ല ഒരു അവസരം, ആൽബിയോട് സംസാരിക്കണം…’

“ചേച്ചി ഞാൻ പറഞ്ഞത് കേൾക്കുന്നുണ്ടോ..????”

Leave a Reply

Your email address will not be published. Required fields are marked *