അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

അയച്ചിട്ടു കൃത്യം ഒരു മിനിറ്റിനുള്ളിൽ തന്നെ ” ഓക്കേ ‘ എന്ന് റിപ്ലൈ വന്നതും ഒരു നിമിഷം അവൾ ഷോക്കായി,

‘ അപ്പോൾ ഫോൺ കോൾ കാണാഞ്ഞിട്ടല്ല എന്തായാലും കുറച്ചു കഴിയുമ്പോൾ ഒന്നുകൂടി വിളിച്ചു നോക്കണം..!!’

ഫോൺ ചാർജിലേക്ക് ഇട്ട ശേഷം ഒരു ചെറിയ ടവ്വലും എടുത്ത് സ്റ്റെല്ല ബാത്രൂമിലേക്ക് കയറി,

ഷവറിനു കീഴിൽ നിൽക്കുമ്പോൾ അവളുടെ ചിന്തകൾ പല വഴിക്കായി കടന്നുപോയി,

ആൽബിയുടെ മനസ്സിൽ എന്തായിരിക്കും… ‘ശിവയ്ക്ക് മുലയൂട്ടരുത് എന്ന് പറഞ്ഞാലും ഇത്തരം ഒരു കാര്യത്തിനിടയിൽ അത് നിയന്ത്രിക്കാൻ പറ്റുന്ന ഒന്നല്ല….’

അത് എങ്ങനെയെങ്കിലും സംസാരിച്ച് സോൾവ് ചെയ്യാം,

പക്ഷേ സമയത്തിന്റെ കാര്യം…!! അത് താൻ പാലിക്കാത്തതുകൊണ്ടാണ് ഇപ്പോൾ ഇവിടെ എത്തിനിൽക്കുന്നത്,

ആൽബി കോൾ കട്ട് ചെയ്തതിനുശേഷം ശിവയുടെ ഒപ്പം താൻ അധിക സമയം ചെലവഴിച്ച രീതിയിൽ മാത്രമേ ആൽബി അതിനെ കാണുകയുള്ളൂ, ഓരോന്നാലോചിച്ചുകൊണ്ട് നിന്നതും ശരീരത്തിൽ തണുപ്പ് കുത്തി കയറാൻ തുടങ്ങി, വയനാട് അല്ലേ..?? വെള്ളത്തിന് താരതമ്യേന തണുപ്പ് കൂടുതലാണ്…!!

കുളികഴിഞ്ഞ് തിരികെ വന്ന സമയം ഫോൺ എടുത്തു നോക്കിയതും വീട്ടിൽ നിന്നും , ശിവയുടെ ഫോണിൽ നിന്നും എല്ലാം മിസ്കോൾ കിടക്കുന്നു,

അവൾ തലയിൽ ടവൽ കെട്ടിവച്ച ശേഷം കണ്ണാടിക്ക് മുന്നിലേക്ക് വന്നു, അത്യാവശ്യം ഇറുക്കമുള്ള നൈറ്റ് ഡ്രസ്സ് ആണ്,

ഓറഞ്ച് കളർ തനിക്ക് നന്നായി ചേരുന്നുണ്ട് ഒന്നുകൂടി തിരിഞ്ഞും മറിഞ്ഞു നോക്കിയശേഷം ഫോണെടുത്ത് നേരെ വീട്ടിലേക്ക് വിളിച്ചു,

” ഹലോ സ്റ്റെല്ല മോളെ എന്താ ഇത്രയും സമയമായിട്ടും വിളിക്കാത്തത്..??”

” അമ്മേ എന്റെ ഫോണിൽ തീരെ ചാർജില്ലായിരുന്നു, ഇപ്പോൾ ഒന്ന് കുത്തിയിട്ട്

ചാർജ് ആക്കിയതേയുള്ളൂ…”

” ആണോ മോളെ…!! പിന്നെ ആൽബി വിളിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു മോൾ ഇന്ന് വരത്തില്ല അവിടെ ഏതോ ഒരു കസിൻ്റെ വീട്ടിൽ നിൽക്കുകയാണെന്ന്…”

” ആം അമ്മേ, ഇവിടെ ജെറിൻ്റെ കസിൻ ഹൗസ് ഉണ്ട്, ആൽബി അറിയുന്ന ആൾക്കാർ കൂടിയാണ്…”

” ഇതുകൊണ്ട് ഒക്കെയാ അത്രയും ദൂരം പോകുന്നത്, എനിക്ക് വലിയ താല്പര്യമില്ലാതിരുന്നത് മാത്രമല്ല ആഞ്ചലോയ്ക്ക് നീ അടുത്ത് ഇല്ലാതെ ഉറങ്ങാൻ പറ്റുമോ..??”

അമ്മ അത് പറഞ്ഞതും സ്റ്റെല്ലയുടെ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ മിന്നി,

‘ ശരിയാണ് ആഞ്ചലോ താൻ അടുത്ത് അല്ലാതെ ഉറങ്ങാത്ത കൂട്ടത്തിലാണ് പക്ഷേ ഇത്തരം ഒരു സാഹചര്യത്തിൽ വന്ന് പെട്ടാൽ പിന്നെ എന്ത് ചെയ്യാൻ…’

എങ്ങനെയെങ്കിലും ഇന്നൊരു രാത്രി ഇവിടെ കഴിച്ചുകൂട്ടി അതിരാവിലെ തന്നെ തിരിച്ചു പോകണം,

” അമ്മേ എനിക്ക് ചെക്കനെ ഒന്ന് കാണണം വീഡിയോ കോൾ ചെയ്യാമോ…??”

” ആം ഇപ്പൊൾ വിളിക്കാം…”

അതും പറഞ്ഞ് അമ്മ കോൾ കട്ട് ചെയ്തതും പുറകെ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്തു,

ഫോണെടുത്ത് സ്റ്റെല്ല സ്ക്രീനിലേക്ക് നോക്കി ഇരുന്നതും അപ്പുറത്ത് രണ്ടു കുട്ടികളും അമ്മയുടെ മടിയിൽ നിന്ന് അവൾക്ക് ഹായ് പറഞ്ഞു,

അവളുടെ മുഖം കണ്ടെത്തും ആഞ്ചലോ ചെറുതായി കരഞ്ഞു തുടങ്ങി,

അന്ന മോൾക്ക് മാറി നിൽക്കുന്നത് പുതിയ ശീലമല്ല, തന്നെ കണ്ടില്ലെങ്കിലും അവൾ കഴിച്ചു കൂട്ടും.

” അമ്മ നാളെ വരാമെടാ പൊന്നേ ഇന്ന് ഇവിടെ വന്ന് കുടുങ്ങിപ്പോയി….”

അവൾ ആഞ്ചലോയെ ഫോണിൽ കൂടി സമാധാനിപ്പിച്ചു, ഒരു 10 മിനിറ്റ് കൂടി അവരോട് വർത്തമാനം പറഞ്ഞശേഷം സ്റ്റെല്ല ഫോൺ

കട്ട് ചെയ്തു ,

അടുത്തതായി ശിവയെ വിളിക്കാൻ വേണ്ടി നമ്പർ ഡയൽ ചെയ്തു തുടങ്ങിയതും ഡോറിൽ തുടർച്ചയായി ആരോ മുട്ടാൻ തുടങ്ങി,

വാതിൽ തുറന്നു നോക്കിയതും ഇവിടുത്തെ ആന്റിയാണ്,

” മോളെ 10.30 മണിയായില്ലേ, വാ ഭക്ഷണം കഴിക്കാം..”

” ആം ശരി ആന്റി, ഞാനിപ്പോൾ വരാം…”

സ്റ്റെല്ല ഫോൺ തിരികെ ചാർജറിൽ ഇടുമ്പോൾ, ആൻ്റി അവളെ മൊത്തമായി ഒന്നും നിരീക്ഷിച്ചു,

” എൻ്റെ ഇസബല്ല കൊച്ചിന്റെ ഡ്രസ്സ് എല്ലാം നിനക്ക് നന്നായി ചേരുന്നുണ്ട്…”

ഒരു നിമിഷം അവളെ സങ്കടത്തോടെ നോക്കി നിന്നശേഷം ആൻ്റി താഴേക്ക് ഇറങ്ങിപ്പോയി,

Leave a Reply

Your email address will not be published. Required fields are marked *