കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

 

വീട്ടിലെത്തിയപ്പോൾ ലിവിങ് റൂമിൽ എല്ലാവരും കൂടിയിരുന്ന് സംസാരമാണ്. എന്നെ കണ്ടതും ആ സംസാരം പെട്ടെന്ന് നിന്നു. ഞാൻ കോളേജിൽ പോകാൻ തീരുമാനിച്ചത് വീട്ടിൽ ആർക്കും അത്ര രസിച്ചിട്ടില്ല. ചേച്ചിയുടെ കയ്യിലിരിക്കുന്നത് കൊണ്ട് നദി പോലും എന്റെ അടുത്തേക്ക് വന്നില്ല.

 

ബൈക്കിന്റെ താക്കോൽ ടീവി സ്റ്റാൻഡിന് മുകളിൽ വെച്ച് ഞാൻ റൂമിലേക്ക് നടന്നു. റൂം നല്ല വൃത്തിയായി കിടക്കുന്നു. ഉണ്ണിയാണോ മമ്മിയാണോ എന്ന് അറിയില്ല, എല്ലാം അടുക്കി വെച്ചിട്ടുണ്ട്. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് കമ്പ്യൂട്ടറിന് മുന്നിലിരുന്നു. സിനിമ പ്ലേ ചെയ്തപ്പോഴാണ് ഉണ്ണി കയറി വന്നത്.

 

“ഇംഗ്ലീഷ് മൂവീസ്?” അവൻ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്നു.

 

“Monamour… ഇറ്റാലിയൻ ക്ലാസിക്കാണ്.” അന്ന ജിംസ്കയ ബാൽക്കണിയിൽ നിൽക്കുന്ന സീനിൽ സിനിമ പോസ് ചെയ്ത് ഞാൻ അവനെ നോക്കി.

“ബ്ലൂ ഫിലിം!” ഒരു കള്ളച്ചിരിയോടെ സ്ക്രീനിൽ നോക്കി ഉണ്ണി ഇരുന്നു.

 

“ഇതിലെ ഹീറോയിൻ എന്നെ ഒരുപാട് വട്ടം കറക്കിയിട്ടുണ്ട്,” ഞാൻ സത്യം പറഞ്ഞു.

 

“പള്ളിയിൽ പ്രശ്നം, അങ്കിളുമായി പ്രശ്നം… നിങ്ങൾ ശരിക്കും ആരാടോ? പ്ലസ് ടു കഴിഞ്ഞു നാട് വിടുന്നു, പിന്നെ കേൾക്കുന്നു വലിയവീട്ടിൽ ഗ്രൂപ്പ് ഏറ്റെടുത്തുവെന്ന്. ഇപ്പോൾ തിരിച്ചു വന്നു കോളേജിൽ ചേരുന്നു, മുറിയും തുറന്നിട്ട് തുണ്ട് കാണുന്നു!” ഉണ്ണി അത്ഭുതത്തോടെ എന്നെ നോക്കി.

 

“എന്റെ കട്ടിലിന് ചുറ്റുമുള്ള ഷെൽഫിൽ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നത് കണ്ടോ? അതിലെല്ലാം പൊടിയാണ്. പലതും ഞാൻ വായിച്ചു തുടങ്ങിയിട്ടുണ്ട്, പക്ഷേ ഒരെണ്ണം പോലും പൂർത്തിയാക്കിയിട്ടില്ല. എബിയുടെ ജീവിതവും അത് പോലെയാണ് ഉണ്ണി. ആര് വൃത്തിയാക്കാൻ നോക്കിയാലും അതിൽ വീണ്ടും പൊടി പിടിച്ചുകൊണ്ടേയിരിക്കും.” അവനെ ഒന്ന് വട്ടം കറക്കാൻ വേണ്ടി പറഞ്ഞതാണ് ശരിക്കും പറഞ്ഞാൽ ഞാൻ ഒരു പുസ്തകം കയ്യിലെടുത്താൽ അത് തീർക്കാതെ എഴുന്നേൽക്കാറില്ല.

 

എന്റെ സംസാരം കേട്ട് അവൻ വായും പൊളിച്ചിരുന്നു. “ആദ്യമായാണ് ഉണ്ണി ഒരാൾ എന്റെ റൂമിലേക്ക് മുട്ടാതെ കയറി വരുന്നത്. എന്നെ അറിയാവുന്നവർ അനുവാദം ചോദിച്ചേ വരൂ. ബിക്കോസ്… ഐ ആം എ പ്രൈവറ്റ് പേഴ്സൺ.”

 

“സോറി… ശരിക്കും ഞാൻ ഒരു അധികപ്പറ്റാണോ ഈ റൂമിൽ?” ഉണ്ണി സെന്റിയായി.

 

ഞാൻ ആ ഉദ്ദേശത്തിലല്ല അത് പറഞ്ഞത്. ഉണ്ണിയെ എനിക്ക് ഇഷ്ടമാണ്, പക്ഷേ ഒരിക്കലും അവനെ എന്റെ ഒരു ‘കമ്പനിക്കാരനാക്കാൻ’ എനിക്ക് കഴിയില്ല. “നിന്നെയൊരു കൂട്ടുകാരനായല്ല, എന്റെ അനുജനായാണ് ഞാൻ കാണുന്നത്. ആ ബഹുമാനം നീ തിരിച്ചു കാണിക്കണം. എന്നെ അറിയുന്നവർക്ക് അറിയാം, മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുചെന്ന് അഭിപ്രായം പറയാൻ ഞാൻ നിൽക്കാറില്ലെന്ന്. പോയി കിടന്നോടാ…” മൗനമായിരുന്ന ഉണ്ണിയുടെ തോളിൽ തട്ടി ഞാൻ പറഞ്ഞു.

 

ഉണ്ണി ഒരു ‘ഗുഡ് നൈറ്റ്’ പറഞ്ഞ് ബെഡിലേക്ക് കിടന്നു. ഞാൻ തിരിഞ്ഞിരുന്ന് വീണ്ടും സിനിമ പ്ലേ ചെയ്തു. സത്യം പറഞ്ഞാൽ ടിറ്റോയും സംഘവും എന്നെ അവഗണിച്ചതിന്റെ ഫ്രസ്ട്രേഷൻ തീർക്കാൻ ഉണ്ണിക്കിട്ട് ഒരു കൊട്ട് കൊടുത്തതാണ്.

 

⏩⏩⏩

 

പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു. ഇന്ന് മുതൽ ജോഗിംഗ് ആരംഭിക്കണം. താഴേക്ക് വന്നപ്പോൾ മമ്മി മുന്നിലുണ്ട്. കുളി കഴിഞ്ഞ് അടുക്കളയിൽ കയറാനുള്ള ഒരുക്കത്തിലാണ്.

 

“നിന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലല്ലോ?” രാവിലെ തന്നെ മുഖത്ത് കലിപ്പാണ്.

 

“എന്റെ മമ്മി, എനിക്ക് 23 വയസ്സല്ലേ ആയുള്ളൂ…”

 

“പ്രസവിച്ച എനിക്കറിയാല്ലോ നിന്റെ പ്രായം!” പുച്ഛത്തോടെ പത്രം ടീപ്പോയിലിട്ട് മമ്മി എന്റെ നേരെ തിരിഞ്ഞു. “കോളേജാണ്, അതോർമ്മ വേണം.”

 

മമ്മിക്ക് ഒരു പുഞ്ചിരി നൽകി ഞാൻ പുറത്തിറങ്ങി. മനോഹരമായ പ്രഭാതം. നടന്നു പകുതിയായപ്പോൾ പണ്ട് സ്കൂളിൽ എന്നെ പഠിപ്പിച്ച പഴയ മേരി ടീച്ചറെ മുന്നിൽ കണ്ടു. ടീച്ചർ വടിയും കുത്തിപ്പിടിച്ച് പതുക്കെ നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *