ആന്റി എന്റെ അരികിലേക്ക് വന്നു. “എവിടെ പോയിട്ട് വരുവാ കൊച്ചനേ? കവറിൽ എന്താ?” ഒരു ടവൽ കൊണ്ട് മുഖം തുടച്ച് കിതപ്പോടെ ആന്റി ചോദിച്ചു.
“വല്യപ്പന്റെ അവിടെ പോയപ്പോൾ തന്നതാണ്. ആന്റി എവിടെ പോയി?” ഞാൻ മറുപടി പറഞ്ഞ് മുന്നോട്ട് നടന്നു.
“ഒന്നും പറയണ്ട. രണ്ട് ദിവസം കഴിഞ്ഞാൽ പെണ്ണിന് സ്കൂൾ തുറക്കും. അങ്ങേര് വീട്ടിൽ വന്നിട്ട് ഇപ്പോൾ മൂന്ന് നാല് ദിവസമായി.” അങ്കിളിനെ കുറ്റപ്പെടുത്തി ആന്റി സംസാരിച്ചു കൊണ്ടിരുന്നു. മുഖത്തേക്ക് വീണുകിടക്കുന്ന മുടിയും ചുണ്ടിന് മുകളിലെ ആ കറുത്ത മറുകുമാണ് സ്റ്റെല്ല ആന്റിയുടെ സൗന്ദര്യം.
“കേസിന്റെ വല്ല ആവശ്യവുമായിരിക്കും,” ഞാൻ അങ്കിളിനെ സപ്പോർട്ട് ചെയ്ത് പറഞ്ഞു നോക്കി.
“കേസോ? സ്പോർട്സ് ക്വാട്ടയിൽ ജോലിയിൽ കയറി, മെഡിക്കൽ ലീവ് എടുത്ത് നടക്കുന്ന അങ്ങേർക്കോ?” ആന്റിയുടെ മറുപടിയിൽ വീണ്ടും പുച്ഛം നിറഞ്ഞു. എത്ര വലിയവനാണെങ്കിലും കള്ളുകുടിച്ചു നടക്കുന്നവൻ ഏതൊരു പെണ്ണിനും ശാപമാണ്. ഞാൻ അതിനൊന്ന് ചിരിച്ചു കൊടുത്തു. വീട്ടിലേക്ക് ഇനി അധികം ദൂരമില്ല.
“കൊച്ചൻ വീണ്ടും പഠിക്കാൻ പോകുകയാണോ?” ആന്റി തിരക്കി.
“പ്ലസ് ടു മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ ആന്റി, ഒരു ജോലിയും കിട്ടുന്നില്ല.”
“വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോന് എന്തിനാ ജോലി?” ആന്റിയുടെ ആ ചോദ്യത്തിൽ രണ്ടർത്ഥമുണ്ടായിരുന്നോ എന്ന് എനിക്ക് സംശയം തോന്നി.
കല്യാണാലോചന വരുമ്പോൾ പെണ്ണിന്റെ വീട്ടുകാർ ചോദിക്കില്ലേ?” ഞാൻ ഒന്ന് എറിഞ്ഞു നോക്കി.
“ഓ… അങ്ങനെ! അതിനുള്ള പ്രായമായോ കൊച്ചിന്?” എന്നെയൊന്ന് പരീക്ഷിക്കുന്ന മട്ടിൽ മുന്താണി ചുറ്റിപ്പിടിച്ച്, മുഖത്ത് ഒരു കള്ളച്ചിരിയോടെ ആന്റി വീട്ടിലേക്ക് കയറി.
ആന്റിയുടെ അരയിളക്കിയുള്ള നടപ്പ് നോക്കി നിൽക്കുമ്പോഴാണ് ലിയോണ പുറത്തേക്ക് വന്നത്. ഞങ്ങൾ മുഖാമുഖം വന്നു. ഒന്ന് ഞെട്ടിയെങ്കിലും ഞങ്ങൾ തമ്മിൽ അത്ര വലിയ അടുപ്പമൊന്നുമില്ല. എന്നെയൊന്ന് നോക്കി നാണത്തോടെ ചിരിച്ച് അവൾ ഒരോട്ടമായിരുന്നു. ഞാൻ ആന്റിയെ നോക്കി നിൽക്കുന്നത് അവൾ കണ്ടോ ആവോ!
ആന്റിമാർ തന്നുവിട്ട കവർ അടുക്കളയിൽ കൊണ്ടുപോയി വെച്ചു. അമ്മയെ അവിടെയെങ്ങും കണ്ടില്ല, റൂമിലായിരിക്കും. റിയ എന്നെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ ഹാളിലിരുന്ന് ബുക്ക് വായിക്കുകയാണ്. അവളോട് രണ്ട് വർത്തമാനം പറഞ്ഞ് ഞാൻ എന്റെ മുറിയിലേക്ക് പോയി.
സണ്ണിക്ക് ഒരു മെസ്സേജ് അയച്ചു. എ.സി ഓൺ ചെയ്ത് ബെഡിലേക്ക് വീണു. മനസ്സിൽ മുഴുവൻ ദിവ്യയും സണ്ണിയും ദീപുവുമാണ്. ദീപുവും ഞാനും തമ്മിൽ നേരിട്ട് പ്രശ്നങ്ങളൊന്നുമില്ല. പിന്നെ പ്രിയയുടെ പേരിൽ എന്നോട് വിരോധം തോന്നാൻ മാത്രം ആരാണവൻ? ആലോചിച്ചു കിടന്നപ്പോൾ എപ്പോഴോ ഉറങ്ങിപ്പോയി.
വൈകിട്ട് ഏഴ് മണിയായപ്പോൾ ഞാൻ സണ്ണിയുടെ വീട്ടിലേക്ക് വിട്ടു. എന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. ബൈക്ക് എടുത്തില്ല, കാരണം എന്റെ കൈവശം വണ്ടിയില്ല. സണ്ണിയുടെ വീട് ടെറസ്സുള്ള ഒന്നാന്തരം വീടാണ്; മുന്നിൽ ചെറിയൊരു കനാലും പുറകിൽ കായലുമുണ്ട്.
ഗേറ്റ് കടന്നു ചെല്ലുമ്പോൾ സണ്ണിയുടെ അമ്മ അൻസി ആന്റി ഇറങ്ങി വരുന്നുണ്ടായിരുന്നു. ഗോൾഡും റെഡും കലർന്ന പട്ടുസാരിയാണ് വേഷം. “നിന്റെ കൂട്ടുകാരൻ ഉച്ചയ്ക്ക് വന്ന് കയറിയതാണ്. പുതിയ വല്ല വള്ളിയും പിടിച്ചോ?” ആന്റി സീരിയസായി ചോദിച്ചതാണെങ്കിലും അതിലൊരു പരിഹാസം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
“ഓഫീസിൽ നിന്ന് തലവേദനയാണെന്ന് പറഞ്ഞ് ഇറങ്ങിയതാണ്, എന്നെ വിളിച്ചു പറഞ്ഞിരുന്നു.” അമ്മയോട് പച്ചക്കള്ളം തട്ടിവിട്ടു.
“എനിക്കൊരു കല്യാണമുണ്ട്. അച്ചായൻ അങ്ങോട്ട് വരും.” ഒരുങ്ങിയിറങ്ങിയ ആന്റി സ്കൂട്ടറെടുത്തു. “ശരി, പോയിട്ട് വരാം,” അവർ കൈവീശി കാണിച്ചു യാത്രയായി.
ഗേറ്റ് അടച്ച് ഞാൻ അകത്തേക്ക് നടന്നു. താഴെയാണ് സണ്ണിയുടെ മുറി. അവന്റെ അപ്പൻ മാത്യു സാറിന് രണ്ട് മൂന്ന് ബാറുണ്ട്. പുള്ളി വക്കീലാണ്, പക്ഷേ കോടതിയിൽ പോകാറില്ല; കേസ് ബാറിൽ വെച്ച് ഒത്തുതീർപ്പാക്കും.
