മമ്മി ടേബിളിൽ എല്ലാം എടുത്തു വെച്ചിരുന്നു. പത്രം തുറന്നു നോക്കുമ്പോൾ മുന്നിൽ നല്ല ഒന്നാന്തരം ഇടിയപ്പവും മുട്ടക്കറിയും! മൂന്ന് ഇടിയപ്പം കഴിച്ച് ഞാൻ എഴുന്നേറ്റു. പക്ഷേ കാമുകൻ സണ്ണി മാത്രം ഒരേ ഇരിപ്പാണ്. ഞാൻ വർക്ക് ഏരിയയിലേക്ക് നടന്നു. മമ്മി തുണി അലക്കുന്ന തിരക്കിലായിരുന്നു. ഇന്നലത്തെ ലഹരിയുടെ ഹാങ്ങോവർ ഉള്ളതുകൊണ്ട് ചെറിയൊരു പേടിയോടെ ഞാൻ അമ്മയുടെ പിന്നിൽ പോയി നിന്നു.
വീട്ടിൽ ഇപ്പോൾ ഞാനും മമ്മിയും അനിയത്തിയും മാത്രമേയുള്ളൂ. അപ്പൻ ഡിപ്പാർട്ട്‌മെന്റ് സംബന്ധമായ ഏതോ ആവശ്യത്തിന് പോയി. ചേട്ടനും ചേട്ടത്തിയും അവരുടെ വീട്ടിൽ വെക്കേഷന് പോയിരിക്കുകയാണ്.
“രാവിലെ എങ്ങോട്ടാണ്?” കയ്യിലിരുന്ന തുണി ബക്കറ്റിലിട്ട് മമ്മി എന്റെ നേരെ തിരിഞ്ഞു. ദേഷ്യമൊന്നുമില്ലെങ്കിലും ചെറിയൊരു പിണക്കം മുഖത്തുണ്ട്. ഇന്നലെ രാത്രി എത്തിയത് അല്പം വൈകിയാണല്ലോ. 50 വയസ്സ് കഴിഞ്ഞെങ്കിലും കണ്ടാൽ ആരും പറയില്ല എന്റെ അമ്മയാണെന്ന്. നൈറ്റിയാണ് വീട്ടിലെ വേഷം. കഴുത്തിൽ അപ്പൻ കെട്ടിയ താലിയുടെ കൂടെ ഒരു കൊന്തയുമുണ്ട്.
നെറ്റിയിലെ വിയർപ്പ് തുടച്ച് മമ്മി എന്നെ മൊത്തത്തിലൊന്ന് നോക്കി. പതിവുപോലെ ജീൻസും ഷർട്ടുമായിരുന്നു വേഷം. പക്ഷേ തിരിച്ചുവരുമ്പോൾ ഇത് മാറി ഉള്ളിലിട്ട റൗണ്ട് നെക്ക് ടീ ഷർട്ടും ബോക്സറുമായിട്ടുണ്ടാകും.
“സണ്ണിയുടെ കോളേജ് വരെ ഒന്ന് പോകുന്നു,” ഞാൻ പല്ലുകാട്ടി ചിരിച്ചു.
“തിരിച്ചു വരുമ്പോൾ വീട്ടിൽ (അമ്മയുടെ തറവാട്) ഒന്ന് കയറിയേക്കണം,” അത്രയും പറഞ്ഞ് അമ്മ ജോലി തുടർന്നു.
ഞാൻ ഹാളിലെത്തിയപ്പോഴേക്കും സണ്ണി പോകാൻ റെഡിയായിരുന്നു. അങ്ങനെ അവന്റെ R15 ബൈക്കിൽ ഞങ്ങൾ കോളേജ് ലക്ഷ്യമാക്കി നീങ്ങി.
⏩⏩
കോളേജ് എന്ന് പറയാൻ കഴിയില്ല, അതൊരു കോച്ചിങ് സെന്ററാണ്. സണ്ണി അവിടെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. പാർക്കിംഗിൽ എന്നെ നിർത്തി അവൻ ഓഫീസിലേക്ക് കയറിപ്പോയി. സമയം 11 മണി ആകുന്നതേയുള്ളൂ. ബ്രേക്ക് ടൈം ആകാൻ വേണ്ടി ഞാൻ ബൈക്കിൽ ചാരിയിരുന്ന് മൊബൈലിൽ ഗെയിം കളിക്കാൻ തുടങ്ങി.
‘U’.ആകൃതിയിലുള്ള മൂന്ന് നില കെട്ടിടം. പഠിക്കാൻ വരുന്ന കുട്ടികളുടെയും ടീച്ചർമാരുടെയും വണ്ടികൾ മാത്രം. ഒന്ന് ഇരിക്കാൻ ഒരു ബെഞ്ച് പോലും അവിടെയില്ല. കുറച്ചു കഴിഞ്ഞപ്പോൾ ബെല്ലടിച്ചു. സണ്ണി ഓഫീസിൽ നിന്നിറങ്ങി വന്നു. അവൻ എന്നെയൊന്ന് നോക്കി ദിവ്യയുടെ ക്ലാസ്സിലേക്ക് നടന്നു, പിന്നാലെ ഞാനും. സണ്ണിയെ കണ്ടപ്പോൾ ഒട്ടുമിക്ക വിദ്യാർത്ഥികളും ചിരിക്കുന്നുണ്ട്. കൂടെയുള്ള എന്നെ ‘ഇവൻ ആരാണെന്ന’ മട്ടിൽ ചിലർ നോക്കുന്നുമുണ്ട്.
രണ്ടാം നിലയിലെ ആദ്യത്തെ ക്ലാസ്സിന്റെ മുന്നിൽ സണ്ണി നിന്നു. ഞാൻ പതിയെ ഡോറിനടുത്തേക്ക് ചെന്നു. ക്ലാസ്സിൽ നിറയെ പെൺകുട്ടികളാണ്. മൂന്നാമത്തെ നോട്ടത്തിൽ ഞാൻ അവളെ കണ്ടുപിടിച്ചു.
“ദിവ്യ…” അത്ര ഉച്ചത്തിലല്ലാതെ ഞാൻ വിളിച്ചു.
കാര്യമായി എന്തോ എഴുതിക്കൊണ്ടിരുന്ന ദിവ്യ മുഖമുയർത്തി എന്നെ നോക്കി. അടുത്ത നിമിഷം അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നതും ബുക്ക് മടക്കി എന്റെ നേരെ ഒരു വരവുമാണ് കണ്ടത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴാണ് സണ്ണി എന്നെ ‘തേച്ച’ കാര്യം മനസ്സിലായത്. അവന്റെ ബോഡി സ്പ്രേയുടെ മണം പോലും ആ പരിസരത്തില്ല.
“തനിക്ക് കിട്ടിയതൊന്നും പോരെ?” ദിവ്യ ദേഷ്യത്തിൽ അലറി.
ഇവളിത് ആരോടാണ്? ഞാൻ വീണ്ടും പുറകിലേക്ക് നോക്കി. എന്നോട് തന്നെയാണ്!
“ദിവ്യ… ഞാൻ എബിയാണ്,” എന്റെ മുന്നിൽ കലിപ്പിച്ചു നിൽക്കുന്നവളോട് ഞാൻ പതുക്കെ പറഞ്ഞു.
“പണ്ട് കൂടെ പഠിച്ചതാണെന്ന് കരുതി എന്ത് തോന്നിവാസവും ചെയ്യാമെന്നാണോ?”
മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് ഞാൻ അവളെ ഇത്രയും അടുത്തു കാണുന്നത്. ശരിക്കൊന്നു നോക്കാൻ പോലും സമയം തന്നില്ല, അതിന് മുൻപേ അവൾ തോന്നിവാസം തുടങ്ങി.
