കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

 

“ഹലോ ആന്റീസ്!” ഞാൻ അടുക്കളയിലേക്ക് കയറിച്ചെന്നു.

 

രണ്ടുപേരും ഒരേപോലെ എന്നെ തിരിഞ്ഞു നോക്കി. “കൊച്ചുമുതലാളി എന്താണ് ഈ വഴിക്ക്?” പുച്ഛത്തോടെ റെബേക്ക ആന്റിയാണ് തുടങ്ങിയത്. വലിയ തമാശ കേട്ട പോലെ ലില്ലി ആന്റിയും കൂടെ ചിരിക്കുന്നുണ്ട്.

 

വലിയവീട്ടിൽ കുരുവിളയുടെ സ്വത്തുക്കൾ ഒരു 19-കാരൻ നോക്കി നടത്താൻ തുടങ്ങിയപ്പോൾ ഇവർ എനിക്ക് ഇട്ട പേരാണ് ‘കൊച്ചുമുതലാളി’. രണ്ടുപേർക്കും എന്നെ കാണുമ്പോൾ ഉള്ളിൽ സ്നേഹമൊക്കെയുണ്ട്.

 

“അമ്മ പറഞ്ഞു ഇവിടെയൊന്ന് കയറാൻ,” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

“വിക്ടറിന് സ്കൂളിൽ എന്തോ പ്രശ്നം…” ലില്ലി ആന്റിയുടെ സംസാരത്തിൽ ഒരു പേടി എനിക്ക് മനസ്സിലായി.

 

“അവൻ എവിടെ?” ഞാൻ ഗൗരവത്തിൽ ചോദിച്ചു.

 

“മുറിയിലുണ്ട്.”

 

“അമ്മച്ചി എവിടെ?” ഞാൻ വല്യമ്മയെക്കുറിച്ച് തിരക്കി.

 

“മെഡിക്കൽ ചെക്കപ്പിന് വിനിയുടെ കൂടെ പോയിരിക്കുകയാണ്.” റെബേക്ക ആന്റി എനിക്ക് ഒരു ഗ്ലാസ് വെള്ളം നീട്ടി.

 

ജോലി ചെയ്ത് വിയർത്തു നിൽക്കുന്ന അവരെ ഒന്നുകൂടി നോക്കി ഞാൻ വെള്ളം കുടിച്ചു. എത്രയൊക്കെ ജോലിക്കാരുണ്ടെങ്കിലും ലോപ്പസ് കുടുംബത്തിന് മരുമക്കൾ വെച്ചുണ്ടാക്കുന്നത് തന്നെ വേണം.

 

ഞാൻ വിക്ടറിന്റെ മുറിയിലേക്ക് നടന്നു. അമ്മയുടെ മൂന്ന് മക്കളിൽ നടുവിലത്തെ ആളാണ് എന്റെ അമ്മ. മൂത്ത ചേട്ടൻ മാണിക്കുന്നിന്റെ ഭാര്യയാണ് ലില്ലി ആന്റി. എമിലിയും റോസുമാണ് അവരുടെ മക്കൾ.അനിയൻ കോശിയുടെ ഭാര്യയാണ് റെബേക്ക ആന്റി. അവരുടെ മക്കളാണ് വിനിതയും വിക്ടറും.

 

എമിലിയും വിനിതയും എന്റെ പ്രായമാണ്. രണ്ടുപേരും ഇപ്പോൾ ഡോക്ടർമാരാണ്. വിക്കിയും റോസും റിയയും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്. മുകളിലത്തെ നിലയിലാണ് വിക്കിയുടെ മുറി. എമിലിയുടെയും റോസിന്റെയും വിനിതയുടെയും മുറികളും അവിടെത്തന്നെയാണ്.

 

ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ വിക്കിയുടെ മുറിയുടെ വാതിൽ തുറന്നുതന്നെ കിടക്കുകയായിരുന്നു. ഞാൻ മുറിയിലേക്ക് കയറിയപ്പോൾ, ബഹുമാനം കൊണ്ടാണോ അതോ പേടിച്ചിട്ടാണോ എന്നറിയില്ല, കയ്യിലിരുന്ന പുസ്തകം മാറ്റി അവൻ കട്ടിലിൽ നിന്നെഴുന്നേറ്റു. മുഖത്ത് മനോഹരമായ ഒരു ചിരിയുണ്ട്.

 

“സുഖമല്ലേടാ മോനേ?” ഞാൻ അവന്റെ തോളിലൊന്ന് തട്ടിക്കൊണ്ട് ചോദിച്ചു.

 

“ചേട്ടാ… ഒരു പ്രശ്നം!” പെട്ടെന്ന് അവന്റെ മുഖഭാവം മാറി.

 

അവനെ അധികം മൈൻഡ് ചെയ്യാതെ സ്റ്റഡി ടേബിളിന് നേരെയുള്ള കസേരയിൽ ഞാൻ ഇരുന്നു. പടിഞ്ഞാറ് നിന്ന് നല്ല കാറ്റ് വീശുന്നുണ്ട്. വീടിന് 500 മീറ്റർ പിന്നിൽ കടലാണ്. വിക്കി മുറി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും, ഞാൻ വരുന്നതിന് തൊട്ടുമുമ്പ് വലിച്ചെറിഞ്ഞ സിഗരറ്റിന്റെ മണം അവിടെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അവൻ മേശയിൽ വെച്ചിരുന്ന ഇംഗ്ലീഷ് പുസ്തകം ഞാനൊന്ന് എടുത്തു നോക്കി.

 

“സ്കൂളിൽ…” വിക്കി പതുക്കെ പറഞ്ഞു തുടങ്ങി.

 

“അടിയാണോ?” ഞാൻ വളരെ കൂളായി ചോദിച്ചു.

 

“ദീപുവാണ് പ്രശ്നം. അവന്റെ എക്സ് (Ex-girlfriend) എനിക്ക് മെസ്സേജ് അയച്ചു. അതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഗ്രൗണ്ടിൽ വെച്ച് ദീപു എന്നെ തല്ലി.”

 

സംസാരത്തിൽ ഒരു പാവത്താൻ ഫീൽ ഉണ്ടെങ്കിലും വിക്കി അത്ര നിഷ്കളങ്കനല്ലെന്ന് എനിക്കറിയാം. അടികൊണ്ടവന്റെ ലക്ഷണമൊന്നും ചെക്കന്റെ മുഖത്തില്ല. “നിന്റെ ദേഹത്ത് അതിന്റെ അടയാളമൊന്നും കാണാനില്ലല്ലോ?”

 

രണ്ടാമത്തെ കാര്യം, ഈ പെണ്ണ് കേസിനോട് എനിക്ക് പണ്ടേ താല്പര്യമില്ല. എമിലി മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ അവളെ ശല്യം ചെയ്ത ഒരുത്തനെ വല്യപ്പൻ പറഞ്ഞതനുസരിച്ച് ഞാൻ പോയി കൈവെച്ചിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ മാസം അവനുമായിത്തന്നെ എമിലിയുടെ നിശ്ചയം കഴിഞ്ഞു. കുടുംബം മുഴുവൻ അവിടെ ഉണ്ടായിരുന്നിട്ടും എനിക്ക് മാത്രം ക്ഷണം ഉണ്ടായിരുന്നില്ല. ആ വിഷമം ഇപ്പോഴും ഉള്ളിലുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *