“ഞങ്ങൾ ഇറങ്ങുകയാണ് രചനാ…” തിരിഞ്ഞു നടക്കുമ്പോൾ അവളെ നോക്കാൻ പോലും ഞാൻ നിന്നില്ല. സണ്ണി പുറകിൽ നിന്ന് അവൾക്ക് ടാറ്റ കൊടുക്കുന്നുണ്ട്.
“ബൈക്ക് എടുക്കടാ പട്ടീ!” അവന്റെ പുറത്തിട്ട് ഒരെണ്ണം കൊടുത്ത് ഞാൻ വേഗം കയറി ഇരുന്നു. അഞ്ച് മിനിറ്റ് കൂടി അവിടെ നിന്നിരുന്നെങ്കിൽ എന്റെ സമാധാനം പോയേനെ.
“എന്താടാ പുണ്ടേ… നിനക്കിത്ര തിടുക്കം?” കുറച്ചു ദൂരം ചെന്നപ്പോൾ സണ്ണി ചോദിച്ചു.
“നീ ഈ ബ്രോക്കർ പണി തുടങ്ങിയോ? അവൾക്ക് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഓടി അങ്ങോട്ട് ചെല്ലാൻ!”
“അല്ല എബി, പണ്ട് നടന്നതൊക്കെ ഒന്ന് പറഞ്ഞ് തീർക്കാനല്ലേ…”
“അതൊക്കെ പണ്ടേ തീർന്നതാ. അവൾ എന്റെ കയ്യിൽ നിന്ന് എത്ര ക്യാഷ് പിഴിഞ്ഞിട്ടുണ്ടെന്ന് നിനക്കറിയാമോ?” ഞാൻ ഒരു കള്ളം തട്ടിവിട്ടു.
എബിയെ വീട്ടിലാക്കി സണ്ണി പോയി.
⏩⏩
വീട്ടിലെത്തി റൂമിൽ കയറി ഹെഡ്സെറ്റും വെച്ച് കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ആ ശബ്ദം കേട്ടത്.
“എബി… എബി!”
അപ്പന്റെ ശബ്ദം! ഞാൻ പെട്ടെന്ന് ഹെഡ്സെറ്റ് ഊരി. വാച്ചിൽ നോക്കി,കുറെ നേരമായല്ലോ ഇരിപ്പുറപ്പിച്ചിട്ട്. മുഖം ഒന്ന് കഴുകി ഞാൻ താഴേക്ക് ചെന്നു. ലിവിങ് റൂമിലെ സോഫയിൽ മമ്മി ഇരിപ്പുണ്ട്. അപ്പൻ കലിപ്പിൽ നിൽക്കുകയാണ്.
“കഴുവേറി!” ആ വിളിക്ക് പിന്നാലെ ഒരാൾ എന്റെ നേരെ പാഞ്ഞു വന്നു. നല്ല ഒന്നാന്തരം ഒരെണ്ണം കവിളിൽ തന്നെ കിട്ടി. കോളേജിൽ നിന്ന് കിട്ടിയ അടിയുടെ ബാക്കിയെന്നോണം കവിൾ വീണ്ടും ചുവന്നു. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ കൈ കെട്ടി നോക്കി നിൽക്കില്ലായിരുന്നു, പക്ഷേ ഇത് അപ്പനാണ്!
“പഴയ കഴപ്പ് തീരാഞ്ഞിട്ടാണോടാ നീ കോളേജിൽ പോയി പ്രശ്നം ഉണ്ടാക്കിയത്?” അപ്പന്റെ ഒച്ച കേട്ട് പേടിച്ചിട്ടാകണം ചേട്ടത്തി നദിയെയും കൂട്ടി റൂമിൽ കയറി. മമ്മിക്ക് ഇതൊന്നും പുത്തരിയല്ല.
“ആ കിളവന്റെ (കുരുവിള) അടുത്തേക്ക് തന്നെ തിരിച്ചു പോടാ! ഇവിടെ നിൽക്കുമ്പോൾ അടങ്ങി ഒതുങ്ങി കഴിഞ്ഞോണം. ഇത് എന്റെ വീടാണ്, നിന്റെ പെരിങ്ങമ്മലയല്ല!” അപ്പൻ കലിപ്പിൽ റൂമിലേക്ക് പോയി. അദ്ദേഹത്തിന്റെ വിചാരം ഞാൻ പത്തനംതിട്ട ഭരിച്ചിരുന്ന രാജാവാണെന്നാണ്.
“നിന്നോട് പറയാൻ ഞാൻ ആളല്ലല്ലോ എബി,” മമ്മിയും അപ്പന്റെ പിന്നാലെ പോയി.
കവിളും തിരുമ്മി പുറത്തിറങ്ങിയപ്പോൾ അവിടെ ജോസി അങ്കിൾ നിൽക്കുന്നു. പോലീസ് യൂണിഫോമിലാണ് ആൾ. “കിട്ടിയോ?” നാട്ടുകാരെ കേൾപ്പിക്കാൻ പാകത്തിലുള്ള ഒച്ചയിലാണ് ചോദ്യം.
“നല്ലപോലെ കിട്ടി അങ്കിളേ,” ഞാൻ കവിളിൽ കൈവെച്ച് പറഞ്ഞു.
“ചന്ദ്രൻ വിളിച്ചപ്പോഴേ തോന്നി. എനിക്ക് ഡ്യൂട്ടിയുണ്ട്, ഞാൻ ഇറങ്ങട്ടെ.” അങ്കിൾ ജീപ്പുമായി പോയി.
“കോളേജിൽ എന്തായിരുന്നു പ്രശ്നം?” പല്ലവി ചേച്ചി പുറകിൽ വന്നു ചോദിച്ചു.
“അലമ്പ് പിള്ളേർ കൈവെച്ചു… തിരിച്ചു കൊടുക്കേണ്ടി വന്നു,” ഞാൻ താല്പര്യമില്ലാതെ പറഞ്ഞു.
“നീ വാ, വന്ന് ചോറ് കഴിക്ക്.” ചേച്ചിക്ക് കൂടുതൽ വിശദീകരണം ഒന്നും വേണ്ട. വേദന ഉണ്ടെങ്കിലും നല്ല വിശപ്പുണ്ടായിരുന്നു. ചേച്ചിയുടെ പിന്നാലെ ഞാൻ അടുക്കളയിലേക്ക് നടന്നു.
കഴിച്ച് കൈ കഴുകിയപ്പോഴാണ് ഉണ്ണി വന്നത്. അവൻ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി എന്റെ അടുത്തേക്ക് വന്നു. “ആ നെൽസൺ ക്ലാസ്സിൽ വന്നിരുന്നു. നിങ്ങളെ തീർക്കുമെന്ന് പറഞ്ഞിട്ടാണ് പോയത്.”
ഞാൻ അത് മൈൻഡ് ചെയ്തില്ല. “ഞാൻ പറയുന്നത് കേട്ടില്ലേ ചേട്ടാ?” ഉണ്ണി വിടാതെ പിന്നാലെ വന്നു.
“നീ കഴിച്ചോ? ഇല്ലെങ്കിൽ പോയി കഴിച്ചിട്ട് പഠിക്കാൻ നോക്ക്,” ഞാൻ അവനെ ഒന്ന് വിരട്ടി.
“ആ നെൽസന്റെ അച്ഛൻ ജില്ലാ പാർട്ടി സെക്രട്ടറിയാണ്!” ഉണ്ണി പേടിയോടെ പറഞ്ഞു.
“നിന്നോട് ഞാൻ പറഞ്ഞു, കേറിപ്പോടാ!” ഞാൻ ശബ്ദം ഉയർത്തിയപ്പോൾ ഉണ്ണി അകത്തേക്ക് ഓടി. ഞാൻ പുറത്തെ ഊഞ്ഞാലിൽ പോയി ഇരുന്നു.
