കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

“നീ വാ, അവനെ തിരിച്ചു തല്ലണമെന്നുണ്ടെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ പോകാം.” ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു.

 

ഞാൻ മുറിയിലേക്ക് വന്നപ്പോൾ വിക്കിയുടെ കണ്ണിൽ കണ്ട ആ കള്ളലക്ഷണം ഞാൻ വീണ്ടും ശ്രദ്ധിച്ചു. “ചേട്ടായി, അവനെ തിരിച്ചു തല്ലുകയൊന്നും വേണ്ട.” അവൻ എന്റെ അടുത്തേക്ക് വന്ന് കൈ പിടിച്ചുകൊണ്ട് എന്നെ തണുപ്പിക്കാൻ നോക്കി.

 

ഞാൻ എന്തായാലും ഇവന് വേണ്ടി തല്ലാൻ പോകില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ ഞാൻ പെട്ടെന്ന് എടുത്തുചാടിയപ്പോൾ ചെക്കന്റെ ഉള്ളിലിരുപ്പ് പുറത്തുവന്നു.

 

“കടയാടി മോനേ… ഈ വെയിലും കൊണ്ട് ഞാൻ ഇങ്ങോട്ട് വന്നത് നിന്റെ അമ്മച്ചി പറഞ്ഞിട്ടാണ്. നീ എന്നെ കളിപ്പിക്കുകയാണോ?” അവനെ ഒന്ന് പേടിപ്പിക്കാൻ ഞാൻ ഗൗരവത്തിൽ ചോദിച്ചു.

 

അതേറ്റു! വിക്കി പേടിച്ച് എന്റെ കൈവിട്ട് മാറിനിന്നു. “അതല്ല… ദീപുവിന്റെ എക്സിനെ ചേട്ടായിക്ക് അറിയാം.”

 

“അതാരാ?” എനിക്ക് ആകാംക്ഷയും പേടിയും ഒരേസമയം തോന്നി. സ്വന്തം പെങ്ങളുടെ പേരെങ്ങാനും ഈ നാറി പറയുമോ?

 

“ദിവ്യ ചേച്ചി!” ശബ്ദം താഴ്ത്തി വിക്കി അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.

 

“നീ എന്തിനാടാ അവൾക്ക് മെസ്സേജ് അയച്ചത്?” കൊച്ചു കള്ളന് നല്ല കുസൃതിയുണ്ടെന്ന് ഞാൻ മനസ്സിൽ കരുതി.

 

“അയ്യോ, ഞാനല്ല… ഇങ്ങോട്ട് മെസ്സേജ് വന്നതാണ്,” വിക്കി നിഷ്കളങ്കനെപ്പോലെ മറുപടി നൽകി.

 

“നീ പോയി വല്ലതും കഴിക്കാൻ എടുത്തിട്ട് വാ.”

 

“മുഴുവൻ പറയണ്ടേ?”

 

“വിക്കി…!” എന്റെ ശൈലി മാറിയപ്പോൾ അവൻ വേഗം താഴേക്ക് പോയി.

 

ഞാൻ വീണ്ടും കസേരയിലിരുന്ന് ആലോചനയിലാണ്ടു. സണ്ണി കൊണ്ടുവന്ന പ്രശ്നത്തിലും ദിവ്യ തന്നെ. വിക്കിയുടെ കാര്യത്തിലും ദിവ്യ! ദീപുവിനെ കണ്ടിട്ട് തന്നെ നാല് വർഷമെങ്കിലുമായി. പഴയ കണക്കുകൾ വെച്ച് നോക്കിയാൽ അവനൊന്നും എന്റെ ഒരു ഇരയേ അല്ല.

 

ആലോചിച്ചിരുന്നപ്പോൾ മൊരിഞ്ഞ മത്തി വറുത്തതിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി. വിക്കി പ്ലേറ്റുമായി വന്നു. ചോറ്, മീൻ കറി, മത്തി വറുത്തത്, തോരൻ, സലാഡ്, തൈര്… എല്ലാം ഉണ്ട്. പ്ലേറ്റ് വാങ്ങി മേശയിൽ വെച്ചു. ബാത്റൂമിൽ പോയി കൈകഴുകി വന്നപ്പോഴേക്കും വിക്കി അവനുള്ളതും എടുത്തിരുന്നു. എന്റെ ആന്റിമാരോട് എനിക്ക് അത്ര പ്രതിപത്തി ഇല്ലെങ്കിലും അവർ ഉണ്ടാക്കുന്ന ആഹാരം എനിക്ക് വലിയ ഇഷ്ടമാണ്.

 

മത്തി രണ്ടും കടിച്ച് ആസ്വദിച്ച് കഴിച്ചു. മുളകിന്റെ എരിവ് ശരിക്കും അറിയാനുണ്ട്. മീൻ കറിയും തോരനും കൂട്ടി ചോറ് പതുക്കെ കഴിച്ചു തീർത്തു. ഒടുവിൽ സലാഡും തൈരും ഒഴിച്ച് ആ ചോറ് കഴിച്ചപ്പോൾ കിട്ടിയ സുഖം ഒന്ന് വേറെ തന്നെ. കൈ കഴുകി വന്നപ്പോഴേക്കും വിക്കി പ്ലേറ്റുകളെല്ലാം മാറ്റി റൂം ക്ലീൻ ചെയ്തിരുന്നു.

 

ഞാൻ വീണ്ടും കസേരയിലിരുന്നു. വിക്കി മുറി വാതിലടച്ച് കുറ്റിയിട്ടു. എന്നിട്ട് ദിവ്യയുമായുള്ള ചാറ്റിന്റെ കഥ പറയാൻ തുടങ്ങി.

 

“രണ്ട് മാസം മുമ്പ് ഞാനൊരു കല്യാണത്തിന് പോയതായിരുന്നു. വീട്ടിൽ നിന്ന് വല്യപ്പൻ മാത്രമേ കൂടെയുള്ളൂ. ഞാൻ ഒരു ബോഡിഗാർഡിനെപ്പോലെ കൂടെ നിൽക്കണം, അതൊരു ബോർ പരിപാടിയാണ്. നാട്ടുകാരുമായും പഴയ ബന്ധുക്കളുമായും സംസാരിച്ച് ഓടിനടക്കുന്ന വല്യപ്പനെ നോക്കി ഞാൻ അങ്ങനെ നിന്നു…”

 

“കല്യാണം കഴിഞ്ഞ് തിരിച്ചുപോരാൻ നേരം വല്യപ്പന്റെ സ്വഭാവം അറിയാമല്ലോ. ഞാൻ ഒന്ന് സോപ്പിട്ട് കാറിന്റെ താക്കോൽ കൈക്കലാക്കി. ഓഡിറ്റോറിയം വിട്ട് അടുത്ത ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരു കിടിലൻ ആന്റി കാറിന് കൈ കാണിച്ചു. ഞാൻ ഒന്ന് സ്റ്റൈലായി ഹോൺ അടിച്ചു. അത് ഇഷ്ടപ്പെടാത്ത വല്യപ്പൻ എന്റെ കൈക്കിട്ട് ഒരെണ്ണം തന്നു!” വിക്കി പറഞ്ഞു തുടങ്ങി.

 

“നിർത്താൻ പറഞ്ഞ് അയാൾ എന്റെ നേരെ ഒരു ചാട്ടമായിരുന്നു. ആ ആന്റി വല്യപ്പനോട് ‘ഞങ്ങളും വരുന്നുണ്ട്’ എന്ന് പറഞ്ഞ് കാറിൽ കയറി. എന്റെ മൂഡ് പോയി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആ ആന്റി തന്റെ രണ്ട് പെൺമക്കളെയും അടുത്തേക്ക് വിളിച്ചത്. അന്ന് ദിവ്യ ചേച്ചി ഒരു ചുരിദാറായിരുന്നു ഇട്ടിരുന്നത്. മറ്റേയാൾ ഒരു ഓറഞ്ച് ഹാഫ് സാരിയും. പിന്നെയാണ് അറിഞ്ഞത് കൂടെ വന്നത് അനിയത്തിയല്ല, കൂട്ടുകാരിയാണെന്ന്.”

Leave a Reply

Your email address will not be published. Required fields are marked *