“എനിക്ക് എന്തര് ബുദ്ധിമുട്ട് പ്രജിതേ…
അവിടെന്ന് ഇവിടെ വരാൻ അഞ്ചുമിനിറ്റ് ഇല്ലല്ലോ. എന്നാൽ ശരി ഞാൻ പോയിട്ട് വരാം.” എന്ന് പറഞ്ഞ് രവി തന്റെ ആക്റ്റീവ എടുത്ത് മുന്നോട്ട് നീങ്ങി.
അല്പം മുന്നോട്ട് എത്തിയ ശേഷം രവി തന്റെ കാലിന്റെ ഇടയിൽ കൈവെച്ചു പാന്റ് ഒന്ന് നേരെയാക്കി മുന്നോട്ട് പാഞ്ഞു.
രവിസാർ പോയി കഴിഞ്ഞ് പ്രജിത വീണ്ടും വന്ന് തന്റെ സ്ഥിരം തൊഴിലായ തുണി അലക്കൽ തുടർന്നു. തുണികൾ കുത്തിപിഴിയുമ്പോഴും അവളുടെ മനസ്സ് കുറച്ച് മുന്നേ നടന്ന സംഭവത്തിൽ ആയിരുന്നു.
താൻ അല്പവസ്ത്രത്തിൽ നിന്നിട്ടും രവിസാർ എത്ര ധൈര്യത്തോടെയാണ് തന്റെ കണ്ണുകളിൽ മാത്രം നോക്കി സംസാരിച്ചത്. മാറ്റാരായാലും നോട്ടം പലയിടത്തേക്കും നീണ്ടേനെ. പക്ഷേ സാർ തന്നെ ദുഷിപ്പിക്കണ്ട എന്ന് വെച്ച് അപ്പോഴേ തന്നെ പോകാൻ ശ്രമിക്കുക ആയിരുന്നു.
എന്നാലും കണ്ണിൽ നോക്കിയുള്ള സംസാരം എന്ത് ഉറച്ചതായിരുന്നു. തുളഞ്ഞ് കേറുന്നത് പോലെയുള്ള ശക്തിയുള്ള നോട്ടം. ഇങ്ങനെ ആകും പണ്ട് സാറിന്റെ കാമുകിയെ വളച്ചത്. അതോർത്ത് പ്രജിത അറിയാതെ ചിരിച്ചു പോയി.
പിന്നെ നേരെ എണീച്ച് പ്രജിത കിണറ്റിന്റെ തൂണിൽ തന്റെ ഭർത്താവ് ഷേവ് ചെയ്യാൻ അടിച്ചു വെച്ചിരിക്കുന്ന കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
മുന്നിൽ വിടവുള്ള പല്ലുകൾ കാട്ടിയുള്ള ചിരി അതിൽ പ്രതിഫലിച്ചു കണ്ടു. തിരിഞ്ഞ് പിറകിലെ അശയിൽ ഉണങ്ങി കിടന്ന ഒരു നൈറ്റിയുമെടുത്ത് കണ്ണാടിയുടെ മുകളിൽ ഇരുന്ന കത്രികയും ആയി അവൾ കുളിമുറി കയറി കതകടച്ചു.
കുളികഴിഞ്ഞു നാല് മണിക്ക് ചായ ഇട്ട് കുടിച്ച് കൊണ്ട് ടീവിയും കണ്ടുകൊണ്ടിരുന്നപ്പോൾ അമ്മുവും അച്ചുവും കടയിൽ നിന്നും വന്നു.
“ശോ വന്നോ തമ്പുരാട്ടിമാർ. നിനക്കൊക്കെ
കടേന്നു കേറ്റാൻ ആയിരുന്നു എങ്കിൽ പിന്നെ ഞാൻ ഈ രാവിലെ ഓരോന്ന് ഉണ്ടാക്കി വെയ്ക്കുന്നത് എന്തിനാ…” പ്രജിത സ്ഥിരം രീതിയിൽ ചോദിച്ചു.
“ഒന്ന് പോ അമ്മേ എന്നും വെളിയിൽ നിന്നാണോ തിന്നുന്നത്… വല്ലപ്പോഴും അല്ലേ… ദാ ചിപ്സും മിച്ചറും 7up ഉം ഒക്കെ ഉണ്ട്.
നാളെ നമുക്ക് അടിച്ചു പൊളിക്കണ്ടേ….” അരുണിമ അമ്മയോട് പറഞ്ഞു.
“ഓ ഓ എന്തെങ്കിലും ഒക്കെ കാണിക്ക്… ആ പിന്നെ രവിസാർ വന്നിരുന്നു എങ്ങനെയാണ് തീരുമാനങ്ങൾ എന്ന് ആലോചിച്ചിട്ട് പറയാൻ പറഞ്ഞു.”
“അച്ഛൻ നേരത്തെ വരുമല്ലോ അപ്പൊ ചോദിച്ചിട്ട് എല്ലാം കൺഫേം ആക്കിയിട്ട് പറയാം.” അരുണിമ മുറിയിൽ നിന്നും വിളിച്ചു പറഞ്ഞു.
അപ്പോഴേക്കും ഒരു സ്കൂട്ടർ മുന്നിൽ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് പ്രജിത എത്തിനോക്കി. അതാ വീണ്ടും രവിസാർ. അവൾ ചിരിച്ചു കൊണ്ട് മുന്നിലേക്ക് ഇറങ്ങി ചെന്നു.
“അയ്യോ സാർ അതും കൊണ്ട് വീണ്ടും വന്നോ…?” അത്ഭുതത്തോടെ പ്രജിത ചോദിച്ചു.
“അത് പിന്നെ അല്പം എങ്കിലും വേരോട്ടം ഉള്ളപ്പോൾ തന്നെ ഇത് ഇടണം മുഴുവൻ പട്ടു പോയാൽ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല.
അതാ ഞാൻ വൈകിക്കേണ്ട എന്ന് കരുതിയത്, ഇന്നാ അങ്ങ് വാങ്ങിച്ചോ…” തന്റെ കൈയിരുന്ന കവർ നീട്ടികൊണ്ട് രവി പറഞ്ഞു.
“സാറെ കേറ് സാറെ ചായ കുടിച്ചിട്ട് പോകാം.” പ്രജിത കവർ വാങ്ങിക്കൊണ്ട് പറഞ്ഞു.
“ഇല്ല പ്രജിതേ കുറച്ച് തിരക്ക് ആണ്. ഞാനും പോയി സാധനം ഒക്കെ വാങ്ങട്ടെ… അല്ലെങ്കിൽ നാളെ പിന്നെ സമയം കിട്ടില്ല. ഇനി ഒരിക്കൽ ആകാമല്ലോ സമയം കിടക്കുക അല്ലേ…”
ചിരിച്ചു കൊണ്ട് പറഞ്ഞിട്ട്
രവി വീണ്ടും സ്കൂട്ടറുമെടുത്ത് ജംഗ്ഷനിലേക്ക് പോയി.
വൈകിട്ട് നേരത്ത് തന്നെ അശോകൻ വീട്ടിലെത്തി. അച്ഛൻ വന്നത് കണ്ട് അരുണിമയും അനുഷയും ചാടിത്തുള്ളി അശോകന്റെ അടുത്ത് എത്തി കാര്യങ്ങൾ എല്ലാം പറഞ്ഞു.
പിന്നെ കൂടെ വരാമെന്ന് രവിസാർ സമ്മതിച്ചതിന്റെ അറിയിപ്പും എല്ലാം.
പിന്നെ ഒരു യുദ്ധകാലാടിസ്ഥാന സംയമനം ആയിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുന്നു. വരാനുള്ള പിള്ളേരെ മുഴുവൻ ആഡ് ചെയ്യുന്നു. നാളെ ഉച്ചക്ക് കൃത്യം 2 മണിക്ക് തന്നെ ഇവിടുന്ന് പുറപ്പെടണം എന്നൊക്കെയും എടുക്കേണ്ട ഡ്രെസ്സുകളെ കുറിച്ചുമൊക്കെ നീണ്ട ലിസ്റ്റ് അരുണിമ ഗ്രൂപ്പിൽ ഇട്ടു.
