കരിയും കനലും Likeഅടിപൊളി  

നേരെയാണോ കിടക്കുന്നത് എന്ന് നോക്കി. അതിൽ ഒരു മാറ്റവുമില്ല എന്നത് കണ്ട് അവൾ നെടുവീർപ്പിട്ടു.

“ഡേയ് അശോകാ… എണീക്ക് റൂം എടുക്കണ്ടേ…?” മുന്നിൽ നിന്നും അശോകന്റെ സുഹൃത്ത് വിളിച്ചു ചോദിച്ചു.

അത് കേട്ട് പതിയെ അശോകൻ ഉണർന്നു. തന്റെ ഭാര്യയുടെ മടിയിൽ നിന്നും തലപൊക്കി എണീച്ച് സീറ്റിൽ നേരെ ഇരുന്നു. കണ്ണുകൾ തിരുമി തന്റെ സൈഡിലെ വിൻഡോ തുറന്ന്

എവിടെ എത്തി എന്ന് നോക്കി.

തമിഴ് മാത്രം എഴുതിയ ബോർഡുകൾ കണ്ട് ഒന്നും വായിക്കാൻ പറ്റാതെ അശോകൻ ആ ശ്രമം ഉപേക്ഷിച്ചു.

“നല്ലപോലെ ഉറങ്ങി അല്ലേ…?” അശോകൻ തന്റെ ഭാര്യ പ്രജിതയോട് ചോദിച്ചു.

“ഇരുന്നോണ്ടാ…?” പ്രജിത ആ ചോദ്യത്തെ പുറത്ത് കാണിക്കാത്ത പുച്ഛത്തോടെ തിരിച്ചു ചോദിച്ചു.

എല്ലാവരും പതിയെ ഒരു ലോഡ്ജിനു മുന്നിൽ ഇറങ്ങി. രവിസാറിന്ററെ മുഖത്ത് നോക്കാതെ പ്രജിതയും പിള്ളേരുടെ ഒപ്പം പുറത്തിറങ്ങി ലോഡ്ജിനു മുന്നിലായി നിന്നു.

രവിസാർ അശോകന് ഒപ്പം ലോഡ്ജിൽ കേറി റൂം തിരക്കാൻ പോയി. കഴിവതും പ്രജിത രവിസാറിന് മുഖം കൊടുക്കാതെ ഒഴിവായി നിന്നു.

അല്പം കഴിഞ്ഞതും അശോകനും രവിസാറും കൂടി ലോഡ്ജിൽ നിന്നും ഇറങ്ങി വന്നു. അവർ നേരെ പ്രജിതയോടൊപ്പം നിന്നിരുന്ന പിള്ളേരുടെ അടുത്തേക്ക് എത്തി.

“ലോഡ്ജ് എല്ലാം ഫുൾ ആണ്, റൂം ഒക്കെ ഇതുപോലെ വെക്കേഷന് വന്ന ഫാമിലികൾ ആണ്. നമുക്ക് എന്തായാലും ഒരു ഡോർമറ്റോറി കിട്ടിയിട്ടുണ്ട്, അതിൽ ബാഗ് എല്ലാം വെച്ച് കുളിച്ചു ഫ്രഷ് ആയ ശേഷം വല്ലതും കഴിച്ചിട്ട് കറങ്ങാൻ പോകാം, രാത്രി വരുമ്പോൾ ചെക്ക് ഔട്ട് ആകുന്ന

മുറികൾ തരാമെന്ന് പറഞ്ഞിട്ടുണ്ട്. ബാക്കി ഉള്ളയിടത് സൗകര്യം കൂടുതൽ ആയത് കൊണ്ട് എല്ലാം ഫുൾ ആണ്.” രവി പ്രജിതയുടെ മുഖത്തു നോക്കി പറഞ്ഞെങ്കിലും പ്രജിത കേൾക്കുന്ന രീതിയിൽ പിള്ളേരെ നോക്കി നിന്നു.

“പിള്ളേരെ ഇങ്ങോട്ട് വാ, ബാക്കി ഒക്കെ പിന്നീട് എടുക്കാം…” പുറത്തു കൂടി നിന്ന് സെൽഫി എടുത്ത് കളിച്ചുകൊണ്ടിരുന്ന മക്കളോടും പിള്ളേരോടുമായി പ്രജിത പറഞ്ഞു.

“ദാ വരുന്നൂ…” പിള്ളേരെല്ലാം പറഞ്ഞിട്ട് പതിയെ ഫോണും കുത്തി

അവരുടെ അടുത്തേക്ക് വന്നു.

“എന്തരായി?” അരുണിമ ചോദിച്ചു.

“എന്തരാവാൻ, റൂമൊന്നും ഇല്ല, ഉള്ളത് വെച്ചൊക്കെ കുളിച്ചു റെഡി ആവാൻ. രാത്രിയിൽ ഏർപ്പാട് ആക്കാം എന്ന് പറയുന്നു.” പ്രജിത പറഞ്ഞു.

“ആ കുഴപ്പമില്ല, റൂമിൽ ഇരിക്കാൻ അല്ലല്ലോ വന്നത് സ്ഥലം കാണാനല്ലേ…” അനുഷ അതും പറഞ്ഞ് അച്ഛനും രവിസാറിനും ഒപ്പം ബാഗുമായി ലോഡ്ജിന് അകത്തേക്ക് പോയി.

പ്രജിതയും പിന്നെ തന്റെ ബാഗുമായി അവരോടൊപ്പം ലോഡ്ജിന് ഉള്ളിലേക്ക് നടന്നു. നാല് നിലയുള്ള ലോഡ്ജ് അതിലെ താഴത്തെ നിലയിൽ ഒരു ഹാൾ പോലെയുള്ള സ്ഥലം.

രണ്ടു നിലകളുള്ള പത്തു കട്ടിലുകൾ. പിന്നെ ഒരു ബാത്റൂമിൽ നിന്ന് തിരിച്ച അഞ്ച് ബാത്റൂമുകൾ.

പിള്ളേരെല്ലാം ബാഗുകളുമായി ഓരോ ബെഡിലേക്ക് വലിഞ്ഞു കേറി ഫോണിൽ എടുത്ത ഫോട്ടോകൾ സ്റ്റാറ്റസ് ഇട്ട് കൊണ്ടിരുന്നു. അശോകൻ രാവിലെയുള്ള കക്കൂസിൽ പോക്കിനായി ബാത്റൂമിൽ കേറി.

ഡ്രൈവറും കിളിയും പുറത്ത് എവിടെയോ ചായകുടിക്കാൻ എന്നും പറഞ്ഞ് പോയിരുന്നു. വീണ്ടും പ്രജിത രാവിസാറിന് ഒപ്പമായി.

“എന്താ പ്രജിതേ മുഖം തരാതെ ഒരു ഒഴിഞ്ഞു മാറ്റം?” രവി ആരും കേൾക്കാതെ ബെഡിൽ ഇരിക്കുന്ന പ്രജിതയോട് ചോദിച്ചു.

“ങേ… അത് സാറിന് തോന്നിയതാകും.” പ്രജിത കള്ളം മറച്ചു പിടിച്ചു പറഞ്ഞു.

“കള്ളം പറയണ്ട പ്രജിതേ… എനിക്ക് പ്രായം അറുപതു കഴിഞ്ഞു. ഇതൊക്കെ മനസ്സിലാക്കാൻ ഉള്ള ബുദ്ധിയൊക്കെ എനിക്ക് ഇപ്പോഴുമുണ്ട്.” രാവിസാറിന്റെ ഈ തരത്തിലുള്ള വാക്കുകൾ പ്രജിതയിൽ ചെറിയൊരു കുറ്റബോധം തോന്നിപ്പിച്ചു.

“സാറെ… അതുപിന്നെ… എനിക്ക് എന്തോപോലെ ആയി അതാണ്… എനിക്ക് അങ്ങനെ സാറിനോട് ദേഷ്യവും വെറുപ്പും ഒന്നുമില്ല… അണ്ണനും പിള്ളേരുമാ എന്റെ ലോകം…

അവരുടെ സന്തോഷം

ആണ് എന്റെ സന്തോഷം…” എന്ത് പറയണമെന്ന് അറിയാതെ പ്രജിത എന്തൊക്കെയോ കറങ്ങി ചുറ്റി പറഞ്ഞു.

Updated: September 13, 2026 — 3:00 pm

Leave a Reply

Your email address will not be published. Required fields are marked *