കരിയും കനലും Likeഅടിപൊളി  

“അതിന് എന്താ… നമ്മൾ തമ്മിൽ അങ്ങനെ ഒരു രീതിയിൽ പോയില്ലല്ലോ… കുറച്ചൊരു ആശ്വാസം… നിന്റെ ഈ തീയിൽ ചവിട്ടിയുള്ള ജീവിതത്തിൽ ഒരല്പം ഇളം കാറ്റ് അത്രെയേ ഞാൻ ഉദ്ദേശിച്ചുള്ളൂ…

നിന്റെ ഭർത്താവിനെയും പിള്ളേരെയും ചതിക്കാൻ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ…”

“എന്നാലും സാറെ ഇന്നലെ ഞാൻ ഒരു വാക്ക് കൊണ്ട് പോലും എതിർക്കാൻ നോക്കിയില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്തോ വലിയ തെറ്റ് ചെയ്തത് പോലെ ഒരു കുത്തിനോവ്.”

“എന്റെ പൊന്ന് പ്രജിതേ… നീ ജീവിക്കുന്നത് അവർക്ക് വേണ്ടിയാണ് എന്ന് പറഞ്ഞല്ലോ… എന്നിട്ട് അവർ നിന്നെ കണ്ണിൽ എങ്കിലും കാണുന്നുണ്ടോ? നിന്റെ എന്തെങ്കിലും വിഷമമോ കഷ്ടപ്പാടോ അവർ അറിയുന്നുണ്ടോ എന്തെങ്കിലും വിലയെങ്കിലും തരുന്നുണ്ടോ?

ഞാൻ നിന്റെ നല്ലൊരു സുഹൃത്ത് ആയി ഇരിക്കാം എന്നെ കരുതിയുള്ളു… അതോ തനിക്ക് അതും ഇഷ്ടമല്ലേ… അതോ നിനക്കും താഴ്ന്നവൻ ആണോ ഞാൻ?”

പ്രജിതയുടെ മനസ്സ് ഉലക്കുന്ന രീതിയിൽ രവി തന്റെ വാക്കുകൾ നിരത്തി.

“അങ്ങനെ പറയല്ലേ സാറെ… എന്തെങ്കിലും പറ്റിപോയാൽ പിന്നെ എങ്ങനെയാ ജീവിച്ചിരിക്കുന്നത് അല്ലാതെ എനിക്ക് ഈ കുറഞ്ഞവൻ കൂടിയവൻ എന്നൊന്നുമില്ല…” പ്രജിത സ്വയം ശപിച്ചു കൊണ്ട് പറഞ്ഞു.

“അതിന് എന്ത് പറ്റാനാ… അപ്പൊ പ്രജിത എന്തോ പറ്റുന്നതിനെ കുറിച്ച് ആലോചിച്ചത് കൊണ്ടല്ലേ ഈ കുറ്റബോധം ഒക്കെ വന്നേ… അമ്പെടി കള്ളി ഇന്നലെയും ഞാൻ ഇത് ശ്രദ്ധിച്ചു.

അപ്പൊ എന്തെങ്കിലും ഒക്കെ പറ്റുമോ എന്ന് നമുക്ക് നോക്കാമേ… കിളവൻ ആയി എന്നാലും ശ്രമിക്കാം…” തമാശരൂപേണ രവി

പറഞ്ഞു.

“ഒന്ന് പോ സാറെ ഞാൻ… അങ്ങനെ ഒന്നും ഞാൻ വിചാരിച്ചില്ല… അതിന് ഇനി ശ്രമിക്കാനെന്നും പറഞ്ഞു വരണ്ട…” ചെറിയ നാണചിരിയോടെ പ്രജിത പറഞ്ഞു.

കുറ്റബോധം ഉള്ളിൽ നിറഞ്ഞു നില്കുമ്പോഴും അച്ഛനോളം പ്രായം വരുന്ന വിദ്യാസമ്പനൻ ആയൊരു വ്യക്തിയോടുള്ള കൊഞ്ചലുകൾ അറിയാതെ മനസ്സിൽ എന്തോ സന്തോഷം തരുന്നതായി പ്രജിതക്ക് തോന്നി.

ആ തോന്നലുകളെ വെളിയിൽ കാണിക്കാതെ പിടിച്ചു നിൽക്കാൻ അവൾ കഴിവതും പാട് പെട്ടു.

“അമ്മ കുളിക്കുന്നുണ്ടോ നല്ല തണുപ്പ്…” അനുഷ ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന് പറഞ്ഞു.

“ഇല്ല പെണ്ണേ ഈ തണുപ്പത്ത് എനിക്ക് വയ്യാ… ഇനി ജലദോഷവും പനിയും എങ്ങാനും പിടിച്ചു കിടന്നാൽ നീയൊക്കെ മൈൻഡ് പോലും ചെയ്യില്ല…”

ഒരു നിമിഷം കൊണ്ട് ചാഞ്ചാടുന്ന മനസ്സിനെ തന്റെ സ്വത്വമായ അമ്മയിലേക്ക് മാറ്റി കൊണ്ട് പ്രജിത മറുപടി പറഞ്ഞു.

“പ്രജിതേ നീ കുളിക്കുന്നുണ്ടോ…?” കൊടൈക്കനാലിലെ കട്ടതണുപ്പിൽ പച്ചവെള്ളത്തിൽ കുളിച്ചിട്ട് കുടവയറും തൂക്കി കൈലി ഉടുത്തു വന്ന അശോകൻ ചോദിച്ചു.

അതിന് മറുപടി പറയാതെ അനുഷയും പ്രജിതയും ചിരിച്ചു. കൂടെ അടുത്ത് ഉണ്ടായിരുന്ന രവിയും.

“എന്താടി രണ്ടു പേരും ചിരിക്കുന്നത്?” അശോകന് ഒന്നും മനസ്സിലാക്കാതെ ചോദിച്ചു.

“ഞാൻ ഇപ്പോ ഇതേ ചോദ്യം അമ്മയോട് ചോദിച്ചതേ ഉള്ളൂ, അപ്പൊ അച്ഛൻ വന്ന് വീണ്ടും ചോദിച്ചു.” അനുഷ ചിരിച്ചു കൊണ്ട് അശോകന് മറുപടി പറഞ്ഞു.

“ആ അപ്പൊ പെട്ടെന്ന് റെഡി ആകീൻ എല്ലാരും നമുക്ക് കഴിച്ചിട്ട് പുറത്തോട്ട് പോകാം…” അശോകൻ വസ്ത്രം മാറി പുറത്തേക്ക് നടന്നു. കൂടെ അനുഷയും.

“സാറെ ഞാൻ പല്ല് തേക്കാൻ പോണ്… ഇവിടെ ഇങ്ങനെ ഇരുന്നാൽ

ശരി ആവില്ല…” ചെറിയ ചിരിയിൽ പ്രജിത പറഞ്ഞു.

“നില്ല് ഞാൻ ഇപ്പോ വരാം എന്നിട്ട് പല്ല് തേക്കാം പോകാം…” രവി പതിയെ എണീച്ച് തന്റെ ബാഗ് ഇരുന്ന കട്ടിലിനു അടുത്തേക്ക് പോയി.

രവി മുറിയുടെ ഒരു മൂലയിൽ ഉള്ളൊരു ബെഡിൽ ആയിരുന്നു തന്റെ ബാഗും സാധനങ്ങളും വെച്ചിരുന്നത്. അത് എടുക്കുന്ന സമയത്ത് ചുറ്റുമോന്ന് നോക്കി.

പിള്ളേരൊക്കെ ബാത്റൂമിലും പുറത്തും ഒക്കെയാണ്. അങ്ങേ സൈഡിൽ ഇരിക്കുന്ന പ്രജിതക്കും താൻ എന്താണ് ചെയ്യുന്നത് എന്ന് പുറകിൽ നിന്ന് നോക്കിയാൽ മനസ്സിലാകില്ല എന്ന് മനസ്സിലാക്കിയ ശേഷം രവി തന്റെ ബാഗ് തുറന്ന് ഒരു ബ്രഷ് എടുത്തു.

Updated: September 13, 2026 — 3:00 pm

Leave a Reply

Your email address will not be published. Required fields are marked *