താൻ മാത്രം ഒറ്റക്ക് ആകുമായിരുന്ന സാഹചര്യത്തിൽ രവിസാർ തനിക്ക് ഒരു സുഹൃത്തിനെ പോലെ കൂടെ നിൽക്കുന്നു. അവളുടെ മനസ്സിലെ ചിന്തകൾ കാട് കേറി.
പാവം മനുഷ്യൻ ജാതിയുടെയും മനുഷ്യാവാശിയിലും സ്വന്തം പ്രണയം നഷ്ട്ടപെട്ടുപോയൊരു ഒറ്റയാൻ.
“എല്ലാരും കേറിക്കോ ഇനി നമുക്ക് അടുത്ത സ്ഥലത്ത് ഇറങ്ങി കാണാം…” അശോകൻ വിളിച്ചു പറഞ്ഞു.
അത് കേട്ട് പിള്ളേരെല്ലാം ഓടി വണ്ടിയിൽ കേറി. എണ്ണം എടുത്ത്
കൃത്യമായി അരുണിമ എല്ലാരും ഉണ്ടെന്ന് പറഞ്ഞതും പ്രജിതയും രവിസാറും വണ്ടിയിൽ കേറാനെത്തി.
മുന്നിലെ സീറ്റിൽ ഡ്രൈവർ ഡെക്കിൽ ഇരിക്കുന്ന അശോകനെ നോക്കി പ്രജിത വീണ്ടും കണ്ണുരുട്ടി കാണിച്ചു. അശോകൻ ചെറുതായി പുഞ്ചിരിച്ചു തള്ളി.
അകത്തേക്ക് എത്തിയ പ്രജിത അരുണിമയോട് കണ്ണുകൊണ്ട് അച്ഛനെ കാണിച്ചു കൊടുത്തു. കുഴപ്പമൊന്നുമില്ല എന്ന് അവളും ചുമലു വെട്ടിച്ചു. വീണ്ടും തന്റെ പിറകിലെ സീറ്റിൽ കാഴ്ചകൾ കാണാനായി പ്രജിത ഇരുന്നു. വണ്ടി മുന്നോട്ട് നീങ്ങി.
വീണ്ടും വണ്ടിയിൽ പാട്ടും ബഹളവുമായി മുന്നിൽ നിന്ന് തന്റെ ഭർത്താവും മദ്യത്തിന്റെ ലഹരിയിൽ പിള്ളേർക്കൊപ്പം ഡാൻസ് കളിക്കുന്നത് പ്രജിത കണ്ടു. അത് കണ്ട് പ്രജിത വായ പൊത്തി ചിരിച്ചു കൊണ്ട് നോക്കിയിരുന്നു.
സന്ധ്യ പതിയെ ഇരുട്ട് വീണു തുടങ്ങി. എല്ലാരുടെയും ആവേശം തണുത്ത് പതിയെ സീറ്റിൽ ഇരിപ്പായി. പ്രജിത സാരിയിൽ സ്വയം പുതച്ച് തെങ്കാശി റോഡിലെ വയലും പാടങ്ങളും നോക്കിയിരുന്നു.
അപ്പോഴും ഡ്രൈവറിന്റെ ഡെക്കിൽ തന്നെ ആയിരുന്നു അശോകൻ.
ഒറ്റക്ക് ഇരിക്കുന്ന പ്രജിതയുടെ അടുത്തേക്ക് രവിസാർ വന്നിരുന്നു. പ്രജിത ഒന്ന് നോക്കി ചിരിച്ചു.
“എന്താ പ്രജിതേ ടൂർ ഇഷ്ടപ്പെട്ടില്ലേ…” രവി ചോദിച്ചു.
“ഇഷ്ടമായി സാറെ പക്ഷേ അണ്ണന്റെ ഈ കുടി എനിക്ക് എന്തോ ഒരു ഇത് പോലെ…”
“എന്നും ഇല്ലല്ലോ പ്രജിതേ ഇതുപോലെ ഒക്കെ അല്ലേ അവരുടെ സന്തോഷം.”
“ആ സാറിന് അറിയതോണ്ടാ… എന്നും ഉറക്കത്തിന് മുന്നേ പുള്ളിക്കാരൻ കുടിച്ച് തളർന്നെ കിടക്കാറുള്ളു. പിന്നെ ബഹളം ഒന്നുമില്ല എന്നുള്ളത് കൊണ്ട് കുഴപ്പമില്ല.
എന്നാലും ഈ ആരോഗ്യം മുഴുവൻ കുടിച്ച് തീർത്താൽ എന്താ ചെയ്യുക…” പ്രജിത തന്റെ ആവലാതി പറഞ്ഞു.
“ഓഹോ അങ്ങനെ ആയിരുന്നോ… ഞാൻ കരുതി ഇതുപോലെ ഒത്തുകൂടുമ്പോൾ മാത്രമേ കാണുക ഉള്ളൂ എന്ന്. ഹാ ഇനിയിപ്പോ ഈ ടൂറിൽ അവർ അങ്ങ് ആസ്വദിക്കട്ടെ.”
“അല്ലാതെ പിന്നെ എന്ത് പറയാനാ സാറെ. പറഞ്ഞാലും കേൾക്കില്ല അതോണ്ട് മിണ്ടാതെ ഇരിക്കുന്നതാ നല്ലത്.”
“അത് വിട്ടേ… പിന്നെ ഇന്നലെ കൊണ്ട് തന്ന കമ്പോസ്റ്റ് ഇട്ടായിരുന്നോ?”
“അത് ഇന്നലെ രാത്രിയിൽ തന്നെ ഇട്ടു. എന്താകുമോ എന്തോ…”
“എല്ലാം ശരിയാകും ഞാൻ അല്ലേ തന്നത്.”
വീണ്ടും അവർക്കിടയിൽ മൗനം നുഴഞ്ഞു കേറി. പ്രജിത വീണ്ടും പുറം കാഴ്ചകളിൽ മുഴുകി.
“സാറെ സാർ എന്താ കല്യാണം കഴിക്കാതെ..?” മൗനം ഭേധിച്ചു കൊണ്ട് പ്രജിത തന്നെ ചോദിച്ചു.
“കൊള്ളാം നല്ല ചോദ്യമാണല്ലോ… പത്തിരുപതു വർഷമായി കേൾക്കാത്ത ചോദ്യം പെട്ടെന്ന്…” ചിരിച്ചു കൊണ്ട് രവി പറഞ്ഞു.
“അല്ല ഓരോരുത്തർ ഓരോന്ന് പറയുന്നത് കേൾക്കുന്നു. ഇങ്ങനെ അല്ലാതെ സാറിനോട് ചോദിക്കാൻ ഒരു അവസരവും കിട്ടില്ല.”
“കേൾക്കുന്നതിൽ കുറച്ചൊക്കെ സത്യം തന്നെയാ..”
“കുറച്ചെന്ന് പറഞ്ഞാൽ?”
“കുറച്ചെന്ന് പറഞ്ഞാൽ പ്രേമിച്ച കാമുകിയെ കിട്ടാത്തത് കൊണ്ടാ കെട്ടാത്തത് എന്നുള്ളത്.”
“അപ്പൊ കേൾക്കാത്ത എന്താ ഉള്ളത്…?” ആവേശത്തോടെ പ്രജിത ചോദിച്ചു. തന്റെ ഉള്ളിലെ ബഹുമാനം നിലനിർത്തി കൊണ്ട് ആണെങ്കിലും എന്തോ ഒരു സൗഹൃദ ബന്ധം ഉള്ളത് പോലെ പ്രജിതജക്ക് തോന്നി.
“കഥ കേൾക്കാൻ നല്ല കൊതി ആണല്ലോ…” രവി തമാശയോടെ പറഞ്ഞു.
“ഒന്ന് പോ സാറെ…” കുണുങ്ങി ചിരിച്ചു കൊണ്ട് പ്രജിത പറഞ്ഞു.
“എന്നാ പറയാം സമയം പോകുമല്ലോ… നിങ്ങൾ ഒക്കെ കേട്ടത് പോലെ ലളിതഭായിയുടെ കുടുംബത്തിലെ പെണ്ണ് തന്നെ ആയിരുന്നു എന്റെ കാമുകി.
ഭയങ്കര ഇഷ്ടവും തന്നെ ആയിരുന്നു.
