കരിയും കനലും 25അടിപൊളി  

“പെണ്ണുങ്ങളെ പിള്ളേരെല്ലാം കൂടി കൊടൈക്കനാൽ പോണത് പറഞ്ഞില്ലേ… അത് അണ്ണൻ സമ്മതിച്ചു. നാളെ പോകാമെന്ന് പറഞ്ഞിട്ടാ പോയത്. പിന്നെ തമിഴ് ഒക്കെ പറയാൻ വേണ്ടി രാവിസാറിനെ കൂടി വിളിക്കാൻ പറഞ്ഞു അണ്ണൻ.” പ്രജിത അടുത്ത വിഷയം എടുത്തിട്ടു.

“അത് ശരിയാണല്ലോ, പിള്ളേര് അത് പറഞ്ഞത് ഞാൻ അങ്ങ് വിട്ടുപോയി. ആ പിന്നെ രവിസാർ നല്ലയൊരു ഐഡിയ ആണ്. പിള്ളേർക്കും കുഴപ്പമില്ല, നിങ്ങൾക്ക് ഒരു സഹായവും ആകും.” സുധ കൂട്ടി ചേർത്തു.

“അയാൾ എന്ത് ചേച്ചി പെണ്ണ് കെട്ടാത്തത്…?” നിസ സംശയത്തോടെ ചോദിച്ചു.

“അത് എനിക്ക് അത്രക്ക് അങ്ങ് അറിഞ്ഞൂടെടി… ഇങ്ങേര് ST ക്കാർ അല്ലേ… അപ്പൊ പണ്ട് ഇങ്ങേർക്ക് നമ്മുടെ ലളിതഭായ് ടീച്ചറിന്റെ കുടുംബത്തിലെ ഒരു പെണ്ണിനെ ഭയങ്കര ഇഷ്ടം ആയിരുന്നു.

അവര് വലിയ ആളുകൾ ആയോണ്ട് ഇങ്ങേർക്ക് കെട്ടിച്ചു കൊടുക്കോ… അങ്ങനെ അവളെ ഏതോ ഡോക്ടർനെ കൊണ്ട് കെട്ടിച്ചത്. അങ്ങേര് അതിന്റെ വാശിയിൽ പഠിച്ചതും ജോലി വാങ്ങിച്ചതും ഇപ്പോ ആ റബ്ബർ തോട്ടം മൊത്തം വാങ്ങിച്ചതും ഒക്കെ…

എന്നിട്ട് ഇങ്ങനെ പെണ്ണും കെട്ടാതെ കറങ്ങി സുഖിച്ചു ജീവിക്കുന്നു.” സുധ പറഞ്ഞു.

“പത്തറുപത് വയസ്സ് ആയിട്ടും കഷണ്ടി ആണെങ്കിലും

കാണാൻ നല്ല ആരോഗ്യം ഒക്കെ ആണെന്ന് തോന്നുന്നു അല്ലേ…” നിസ പറഞ്ഞു.

“പിന്നല്ലാതെ രാവിലെ നാല് നാലര സമയം ആകുമ്പോഴേ അങ്ങേര് നടക്കാൻ പോണത് കാണാം, ഇവിടുന്ന് ജമന്തിമുക്ക് വരെ ഒരു രണ്ടു മൂന്നു കിലോമീറ്റർ വരില്ലേ… അതുവരെ അങ്ങേര് നടക്കും…” സുധ പറഞ്ഞു.

“ഇവിടെ മനുഷ്യന് ബസ്സ്റ്റോപ്പ് വരെ നടക്കാൻ വയ്യാ അപ്പോഴേ കിതപ്പും തളർേച്ചേം ആണ്.” പ്രജിത പറഞ്ഞു.

“എന്തൊക്കെ പറഞ്ഞാലും നല്ലൊരു തങ്കപ്പെട്ട മനുഷ്യൻ ആണ്. സംസാരം ഒക്കെ ഒരു മോശവും പറയാൻ ഇല്ല. പിള്ളേരുടെ അടുത്ത് ആണെങ്കിലും കൂടെ തുള്ളാനും ചാടാനും ഒക്കെ നിന്നോളും…” സുധ പറഞ്ഞു.

“അങ്ങേര് ആ വീട്ടിൽ ഒറ്റക്ക് അല്ലല്ലോ… സഹോദരി എങ്ങാണ്ട് ഇല്ലേ?” നിസ ചോദിച്ചു.

“ഓ അവരുടെ ഭർത്താവ് മരിച്ചു പോയി. പിന്നെ പിള്ളേരൊക്കെ പുറത്താണ് ജോലിയൊക്കെ അപ്പൊ ഇങ്ങേരുടെ കൂടെ ആണ് കുടുംബവീട് അല്ലേ…” സുധ പറഞ്ഞു.

“എന്തോന്ന് കുടുംബവീട്, അതൊക്കെ അയാൾ വെച്ചതാ പിന്നെ അങ്ങേരുടെ അച്ഛനും അമ്മേം അവിടെന്നാ മരിച്ചത്. എന്ന് വെച്ച് കുടുംബവീട് എന്ന് പറയാൻ പറ്റുമോ…” പ്രജിത പറഞ്ഞു.

“ആ അത് ഞാൻ ഓർത്തില്ല. എന്തായാലും നീ വിളിച്ചു പറഞ്ഞു നോക്ക്. വേറെ എന്തെങ്കിലും പരിപാടി ഉണ്ടോ എന്ന് അറിയില്ലലോ..” സുധ പ്രജിതയോട് പറഞ്ഞു.

“എന്നാലും അങ്ങേര് ഒരു വല്ലാത്ത മനുഷ്യൻ തന്നെ അത്രക്കും പ്രണയം ആയിരുന്നോ, അല്ലെങ്കിൽ അവൾ അല്ലാതെ മറ്റൊരാളെ കല്യാണം കഴിക്കില്ല എന്നുള്ള മനസ്സിന്റെ ഉറപ്പ് നോക്കണേ…” നിസ പേരുമൂച്ചോടെ പറഞ്ഞു.

“ആ കൊള്ളാം ഇത്രയും പറഞ്ഞതിൽ നീ അതിൽ മാത്രം ഉടക്കി

പിടിച്ചോണ്ട് ഇരിക്കുക ആയിരുന്നോ…” പ്രജിത ചിരിച്ചുകൊണ്ട് ചോദിച്ചു.

“അത് പിന്നെ ഞാൻ ആലോചിച്ചു നോക്കിയതാ… ഇപ്പോഴത്തെ പിള്ളേരൊക്കെ ഇങ്ങനെ കാണുമോ എന്ന്…” നിസ പറഞ്ഞു.

“അത് പറഞ്ഞത് കാര്യം തന്ന. കാമുകിയെ ഓർത്ത് ജീവിതം മുഴുവൻ ഒറ്റത്തടിയായി ജീവിക്കുന്നു. ഓരോരുത്തരും ഓരോ സ്വഭാവം അല്ലാതെന്ത്…” സുധ പറഞ്ഞു.

“ആ എന്തായാലും ഞാൻ പോണ് പെണ്ണുങ്ങളെ അയാളെ ഒന്ന് വിളിച്ചു നോക്കട്ട്. എന്നിട്ട് വേണം ബാക്കി കാര്യങ്ങൾ.” പ്രജിത പതിയെ ഉച്ചമയക്കത്തിലെ നുണപറച്ചിൽ കൂട്ടത്തിൽ നിന്നും വേർപിരിഞ്ഞിറങ്ങി വീട്ടിലേക്ക് നടന്നു.

***

II

തിരികെ വീട്ടിലെത്തിയ പ്രജിത അടുക്കള വഴി അകത്തു കയറി ഫ്രിഡ്ജിന്റെ പുറത്തിരുന്ന ഫോൺ എടുത്ത് നോക്കി. സമയം മൂന്നു കഴിഞ്ഞിരുന്നു. ആരുടേയും കാൾ ഒന്നും വന്നിട്ടില്ല എന്ന് കണ്ടു.

പിന്നെ നെറ്റ് ഓൺ ചെയ്തു വാട്സാപ്പിൽ കയറി രവിസാർ അഡ്മിൻ ആയ വയലോരം എന്ന ഗ്രൂപ്പിൽ കേറി രവിസാറിന്റെ നമ്പർ എടുത്തു. ഒരു വോയിസ് മെസ്സേജ് അങ്ങ് ഇട്ടു.

Updated: September 13, 2026 — 3:00 pm

Leave a Reply

Your email address will not be published. Required fields are marked *