എല്ലാം കഴിഞ്ഞ് രാത്രിയിൽ പല്ല് തേക്കാനെത്തിയ പ്രജിത സ്ഥിരം മേശ പുറത്തിരിക്കുന്ന മദ്യക്കുപ്പി നോക്കി തന്റെ ഭർത്താവിനെ ദയനീയമായി നോക്കി. അശോകൻ അപ്പോഴേക്കും പുരികം ഉയർത്തി എന്താ എന്ന് മദ്യപിക്കുന്നതിടയിൽ ചോദിച്ചു.
ചുമലു വെട്ടിച്ചു ഒന്നുമില്ല എന്ന് കാണിച്ചു കൊണ്ട് പകുതി ബ്രഷ്യിൽ അവൾ പല്ല് തേച്ചു കിടന്നു. കൂടെ മദ്യപാനം കഴിഞ്ഞ് അശോകനും.
പിറ്റേന്ന് രാവിലെ മുതൽ എല്ലാവരും നല്ല ഓട്ടവും തിരക്കും തന്നെയായിരുന്നു. ഉച്ചക്ക് എല്ലാവരും ആഹാരം നേരത്തെ കഴിഞ്ഞ് പാക്ക് ചെയ്ത ബാഗുമായി റെഡി ആയി നിന്നു.
സമയം ഒന്നര കഴിഞ്ഞതും ട്രാവലർ വണ്ടി വന്നു. പിള്ളേർ എല്ലാം കൂടി 13 പേര് ഉണ്ടായിരുന്നു. പിന്നെ എല്ലാരും കൂടി അകത്തു കേറി പാട്ട് ഇട്ട് മുഴക്കം തുടങ്ങി.
അവസാനം രവിസാർ എത്തി. കഷണ്ടി തലയും ഇടക്ക് വെളുത്ത കപ്പട മീശയും വെളുത്ത മുഖത്തിന് ചേരുന്നത് പോലെ തോന്നി. ജീൻസ് പാന്റും ഒരു വെള്ള ഷർട്ടും.
സാധരണ കൊച്ച് പയ്യന്മാർ
ഇടുന്നത് പോലെയുള്ള വസ്ത്രധാരണം.
പിള്ളേരെ എല്ലാം കേറ്റി മാതാപിതാക്കളുടെ യാത്ര പറഞ്ഞു കൃത്യം രണ്ടു മണിക്ക് തന്നെ വണ്ടിയെടുത്തു. പ്രജിത പതിയെ ഏറ്റവും പിറകിലെ വലിയ സീറ്റിൽ പോയി ബാഗുമായി ഇരുന്നു.
അശോകൻ മുന്നിലെ കിളിയും ഡ്രൈവർ ഉം കൂട്ടുകാർ ആയത് കൊണ്ട് അവരുടെ അടുത്ത് ആയിരുന്നു.
വണ്ടിയെടുത്ത് പാട്ട് ഇട്ടതും പിള്ളേരെല്ലാം ഡാൻസ് കളിച്ചു തുടങ്ങി. അതിൽ കൂട്ടത്തിലെ നേതാവ് എന്നത് പോലെ 60 വയസ്സുകാരൻ രവിസാർ പിള്ളേർക്കൊപ്പം ഒരു വക്രിയകൾ കാണിച്ചു കൂടെ തുള്ളി.
അതെല്ലാം കണ്ട് പ്രജിതയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
ആദ്യത്തെ ഒരു ബഹളം കഴിഞ്ഞ് ഓരോരുത്തർ സീറ്റിൽ ഇരുന്നു തുടങ്ങി. പിന്നെ അല്പം ശാന്തത ആയിരുന്നു. സൈഡ് ജനലിലൂടെ ഇളം കാറ്റും കൊണ്ട് കാഴ്ചകണ്ടിരുന്ന പ്രജിത ഉച്ചയൂണിന്റെ ക്ഷീണത്തിൽ പതിയെ മയങ്ങി.
“അമ്മേ… അമ്മേ എണീക്ക് ചായ കുടിക്കാം…” അമ്മുവിന്റെ വിളി കേട്ടാണ് പ്രജിത കണ്ണ് തുറന്നത്.
“എണീക്ക് ദാ തെന്മല ഡാം കാണണ്ടേ എണീച്ച് ഇറങ്ങി വാ…” അമ്മു പറഞ്ഞിട്ട് ബസ്സിൽ നിന്ന് അവൾ പുറത്തിറങ്ങി.
പ്രജിത പതിയെ എണീച്ച് വെളിയിൽ ഇറങ്ങി. എല്ലാവരും ഡാം നോക്കി നിൽക്കുക ആണ്. അശോകണ്ണനും കിളിയും ചെറിയ ആട്ടം കണ്ടപ്പോഴേ പ്രജിതക്ക് കാര്യം പിടികിട്ടി.
അവർ രണ്ടും അവരുടെ രീതിയിൽ അടിച്ചു പൊളിക്കുക ആണ് എന്ന്. കണ്ണുരുട്ടി ഒന്ന് തന്റെ ഭർത്താവിനെ നോക്കിയിട്ട് അവളും ഇറങ്ങി ഡാം നോക്കി നിന്നു.
വീശിയടിക്കുന്ന തണുത്ത കാറ്റ് പ്രജിതയെ ചെറിയ കുളിരു തോന്നിപ്പിച്ചു. സാരി കൊണ്ട് ഒന്ന് സ്വയം മൂടി അവൾ വിദൂരത്തിലേക്ക് കണ്ണ്നട്ടു.
“എന്താ പ്രജിതേ തണുക്കുണ്ടോ?” രവി അവളോട് ചോദിച്ചു.
“ആ കാറ്റിന് നല്ല തണുപ്പ് ഉണ്ട്…” പ്രജിത ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
“സ്വെറ്റർ എടുത്തില്ലേ…?”
“അതൊന്നും ഇല്ല സാറെ പിന്നെ എങ്ങനെ എടുക്കാനാ…” ചെറുപുഞ്ചിരിയിൽ പ്രജിത പറഞ്ഞു.
“അത് കൊള്ളാം. കൊടൈക്കനാൽ ഒക്കെ നല്ല തണുപ്പ് ആണ്. ഇപ്പോഴെ ഇങ്ങനെ ആണെങ്കിൽ പിന്നെ എന്ത് ചെയ്യും.”
“അത് അപ്പോഴല്ലേ സാറെ… അല്ലാതെ എന്ത് ചെയ്യാനാ…”
“അത് ശരിയാ… അവിടെ എത്തിയിട്ട് അല്ലേ ബാക്കി കാര്യം…” രവിയും അവളുടെ അഭിപ്രായത്തെ ശരി വെച്ചു.
“അശോകൻ നല്ല ആട്ടം തുടങ്ങിയല്ലോ…” രവി അശോകനെ നോക്കിയിട്ട് പ്രജിതയോട് പറഞ്ഞു.
“അവർക്ക് അവരുടേതായ ലോകവും സന്തോഷവും.” പ്രജിതയുടെ മറുപടിയിൽ തണുപ്പൻ മട്ട് അനുഭവപെട്ടു.
“എന്തായാലും ഈ ചൂട് കാപ്പി കുടിക്ക് അല്ലെങ്കിൽ അങ്ങോട്ട് പോകുമ്പോൾ ഒക്കെ പാട് ആയിരിക്കും.” അടുത്തുള്ള പെട്ടിക്കടയിൽ നിന്നും പാൽകാപ്പി വാങ്ങി കൊടുത്ത് കൊണ്ട് രവി പറഞ്ഞു.
വേണ്ടാ എന്ന് മറുത്ത് പറയാനാകാതെ പ്രജിത അത് വാങ്ങി ചൂടോടെ കുടിച്ചു. പിള്ളേരെല്ലാം പിള്ളേരുടെ ലോകത്ത് ഓടി ചാടി കളിക്കുന്നു. അശോകണ്ണനും കിളിയും അവരുടെ വെള്ളമടിയിൽ സന്തോഷിക്കുന്നു.
