തന്നു.
ദിവസവും പറഞ്ഞു വിട്ടിട്ട് പോലും സ്വന്തം ഭാര്യക്ക് വേണ്ടത് മറന്നിട്ടു വരുന്ന നന്ദി ഇല്ലാത്ത മനുഷ്യർക്ക് വേണ്ടി ജീവിച്ചു ജീവിതം മടുത്തു.
ഈ യാത്ര പോലും എന്റെ കെട്ട്യോനും പിള്ളേർക്കും എന്നെ വേണ്ടാ… ആർക്കും വേണ്ടാത്തവൾ ആയി പോയല്ലോ ദേവി എന്റെയീ ജീവിതം…” പ്രജിതയുടെ ഉള്ളിലെ മുഴുവൻ അമർഷവും കെട്ടിവെച്ചിരുന്ന ബണ്ട് പോലെ പൊട്ടിയൊഴുകി.
“ആർക്കുംവേണ്ടാത്തവരെ ആണ് ചാണ്ഡലകളായി കാണുന്നത്… അത് ഒരുപാട് അനുഭവിച്ചവനാ ഞാൻ… ഇപ്പോ ഉള്ള ഈ സാറ് വിളിയും ബഹുമാനവും ഒന്നുമായിരുന്നില്ല അന്നൊക്കെ…
അതുകൊണ്ട് നിനക്ക് ആരുമില്ല എന്ന തോന്നലൊന്നും വേണ്ട… ഞാനും ആരുമില്ലാത്തവനാ അതുകൊണ്ട് ആരുമില്ലവർ ഒരുമിച്ചു പോയാൽ മതി. എന്തേ എന്റെ പ്രജിതമോൾക്ക് കുഴപ്പമുണ്ടോ അതിൽ…?”
രവി തന്റെ വാക്കുകൾ അവസാന ആണിപ്പോലെ പ്രജിതയിൽ തറച്ചു.
“ഉംഉം…” കുഴപ്പമില്ല എന്ന അർത്ഥത്തിൽ നെഞ്ചിൽ നിന്ന് കരഞ്ഞു കലങ്ങിയ കണ്ണുമായി മുഖമുയർത്താതെ പ്രജിത കെട്ടിപിടിച്ചു നിന്നുകൊണ്ട് മൂളി.
“മതി കരഞ്ഞത്, എണീച്ചേ… ഇങ്ങനെ കരഞ്ഞ് തീർക്കാനല്ലല്ലോ ഇവിടെ വന്നത് വാ നമുക്ക് നമ്മുടെ രീതിയിൽ കാഴ്ചകൾ കാണാം… ഇതൊക്കെ എന്നും വരുന്ന സ്ഥലം അല്ല…
എണീക്ക്…” തന്റെ നെഞ്ചിൽ കരഞ്ഞിരുന്ന പ്രജിതയുടെ മുഖം പിടിച്ചുയർത്തി കൊണ്ട് രവി പറഞ്ഞു.
കരഞ്ഞു കലങ്ങിയ കണ്ണുകളും മൂക്കിൽ നിന്നുള്ള മൂക്കളയും ഒലിച്ചു അലങ്കോലമായി കിടക്കുന്ന മുടിയും നോക്കി രവി കാമുകനെ പോലെ ചിരിച്ചു. പതിയെ അയാളുടെ വയസൻ കൈ കൊണ്ട് കരുതലോടെ പ്രജിതയുടെ മുടികൾ മാടി ഒതുക്കി, കണ്ണുകൾ തുടച്ചു, മൂക്കിൽ നിന്നും ഒലിച്ചതിനെ കൊച്ചുപിള്ളേരുടെ പോലെ കൈകൊണ്ട് പിഴിഞ്ഞ് കളഞ്ഞു.
പ്രജിതക്ക്
അപ്പോഴേക്കും നാണം പൂത്തു തണുപ്പിൽ തന്റെ കവിളുകൾ തുടുത്തു. ഒരറപ്പും കൂടാതെ തന്റെ മൂക്കള പിഴിഞ്ഞ് കളഞ്ഞത് സമൂഹത്തിൽ ആളുകൾ ബഹുമാനത്തോടെ കാണുന്ന വയസ്സനായ വ്യക്തിയുടെ കാമുകഭാവങ്ങൾ ആണല്ലോ എന്നോർത്ത് പ്രജിതയുടെ ഉള്ളിലെ എന്തോ സന്തോഷം ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി.
“ആഹ് ഇപ്പോഴാ നല്ല സുന്ദരി ആയത്…” രവി ഭംഗി വാക്ക് പറഞ്ഞു.
“ഒന്ന് പോ സാറെ… കെട്ടിക്കാറായ രണ്ട് പിള്ളേരുടെ തള്ളയാ… എന്നിട്ടാ സുന്ദരി എന്ന്…” പ്രജിത ആ വാക്കുകളിൽ സന്തോഷം കണ്ടെത്തിയെങ്കിലും ഉള്ളിലെ അപകർഷത വെളിയിൽ പറഞ്ഞു.
“അതിന് സുന്ദരി അല്ലാതെ ആകുമോ? സൗന്ദര്യത്തിന്റെ വിശദീകരണം പ്രായത്തിനു അനുസരിച്ചു മാറുമെന്റെ പ്രജിതകുട്ടീ… ഉമ്മാ…” രവി തന്റെ വാക്കുകളിൽ പ്രജിതയെ സന്തോഷിപ്പിച്ചു കൊണ്ട് അവളുടെ നെറുകയിലെ സിന്ദൂരത്തിൽ ചുണ്ടുകൾ ചേർത്ത് മുത്തം വെച്ചു.
കൗമാരക്കാരിയായ കാമുകിയെപ്പോലെ പ്രജിത തന്റെ നാല്പതിമൂന്നാം വയസ്സിൽ അന്യപുരുഷനിൽ പ്രണയത്തോടെയുള്ള ചുംബനത്തിൽ അലിഞ്ഞു നിന്നു.
“അങ്ങനെ എന്റേന്ന് മാത്രം വാങ്ങിച്ച് ഇരുന്നാൽ മതിയോ എനിക്കും കൂടി താ സ്വാർത്ഥത കാണിക്കാതെ…” കളിയോടെ രവി മുത്തം നൽകിയതിനു ശേഷം പറഞ്ഞു.
“അയ്യോ… ഞാനോ… അതെങ്ങനെ സാറെ എനിക്ക് നാണം വരുന്നു… ആളുകൾ ഒക്കെ ഇല്ലേ…” പ്രജിത അത്തരത്തിൽ മനസ്സ് എത്താതെ നിന്ന് വിക്കി.
“അയ്യെടാ… അത് കൊള്ളാമല്ലോ… ഇത്രയും നേരം കരഞ്ഞ് മൂക്കളെയും ഒലിപ്പിച്ച് കെട്ടിപിടിച്ചു നിൽക്കാൻ ഒരു ആളുകളും ഇല്ലായിരുന്നു. എന്റേന്ന് ഉമ്മ വാങ്ങാനും ഒരു കുഴപ്പവുമില്ല…
എന്നിട്ട് എനിക്ക് ഒന്ന് തരാൻ പറഞ്ഞപ്പോൾ ഓരോരോ തട്ടുമുട്ടുകൾ… ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ പ്രജിതേ…” രവിയുടെ വാക്കുകൾ പ്രജിതയുടെ ഉള്ളിലെ പിൻവലിയലിനെ
തട്ടിച്ചു.
“എന്നാലും സാറെ എന്നെകൊണ്ട് അത്ര വെക്കമൊന്നും ഇങ്ങനെ കാണിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…” പ്രജിത ഉള്ളിലെ പരമ്പരാഗത ചിന്തയിൽ നിന്നും മറുപടി പറഞ്ഞു.
“ഇങ്ങനെ ചങ്ങലയിൽ അടഞ്ഞു ജീവിക്കാൻ ആണോ പ്രജിതേ നീ ഇനിയും മുതിരുന്നത്… പൊട്ടിച്ചെറിയൂ… നിനക്കും നിന്റെ ആഗ്രഹങ്ങളുണ്ടെന്ന് സ്വന്തം മനസ്സിനോട് പറ…” രവി പ്രജിതക്ക് മനഃശക്തി നൽകി.
