“എന്റെ കൂടെ വന്നൂടെ…..തനിച്ചിങ്ങനെ മടുത്തെനിക്ക്…..നമ്മുടെ മോനൊരു ജീവിതമായി…ഇനി നമുക്കും വേണ്ടേ….”
വേണ്ടെന്ന് മായ മുഖം വെട്ടിച്ചു….
“എന്ത് വേണ്ടെന്ന്……എന്ത് വേണ്ടെന്നാടി…..ഏഹ്….ഈ എന്നെയോ….എന്നെയാണോ നിനക്ക് വേണ്ടാത്തത് ….” പിന്നോട്ട് നീങ്ങി അടുക്കളസ്ലാബിൽ തട്ടിനിന്നുപോയ മായയുടെ തൊട്ടുമുന്നിൽ എത്തിനിന്ന് നന്ദൻ ചോദിച്ചു….സങ്കടം കൊണ്ടോ ദേഷ്യം കൊണ്ടോ വിറയ്ക്കുന്നുണ്ട് ശബ്ദം……
മായയുടെ ചെവിയിൽ അതൊന്നും കയറിയില്ല….നോട്ടം അവിടെയാണ്….പുരികത്തിനുമുകളിലെ ആ കറുത്ത മറുകിൽ…..
“ശ്രീടെ ഏട്ടനെ നോക്കിയേടി…..ദളപതിയിലെ അരവിന്ദ് സ്വാമിയേ പോലില്ലേ…..ആ കുരുമുളക് മറുക് പോലും….നോക്കിയേ….സത്യല്ലേ……” കൊല്ലങ്ങൾക്കപ്പുറം കയ്യിൽ ഒരുബുക്കുമായി ഗോവണിയിറങ്ങി വരുന്ന ആളെ നോക്കി അടുക്കളവാതിൽക്കൽ മറഞ്ഞു നിന്ന രണ്ട് പെൺകുട്ടികളുടെ കുശുകുശുപ്പ്…..
നന്ദൻ മായയുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു….ഞെട്ടി മായ അയാളെ നോക്കി….
പൊടുന്നനെ മുഖത്തെ ഭാവം മാറി…..
എന്തോ പറയാൻ ആഞ്ഞതും അവളുടെ വായ് പൊത്തി നന്ദൻ ഒന്നുകൂടെ ദേഹത്തേക്ക്
ചേർന്നു നിന്നു…..
“ഇറങ്ങിപ്പോകാൻ…..കൺ മുന്നിൽ കാണരുത്….എന്നെ കാത്തിരിക്കരുത് എന്നൊക്കെയുള്ള പതിവ് പല്ലവി ആണെങ്കിൽ പറയണമെന്നില്ല കാണാപാഠം ആണെനിക്കത്……“
മായ കൈ പിടിച്ചു വലിച്ചു മാറ്റാൻ നോക്കുന്നുണ്ട്….സാധിക്കാതെ വന്നപ്പോൾ കയ്യെത്തുന്നിടത്തെല്ലാം തല്ലി പ്രതിഷേധിക്കുന്നുണ്ട്….അതും ഏൽക്കാതെ വന്നപ്പോൾ നന്ദന്റെ കഴുത്തിൽ അള്ളിമാന്തി…..വെളുത്തു ചുവന്ന കഴുത്തിൽ നഖപ്പാട് നീളത്തിൽ ചോര പൊടിഞ്ഞു കിടന്നു….അതുംകൂടെയായപ്പോൾ കൈകൂടെ ലോക്കിട്ട് പിടിച്ചു അവളെ തന്റെ ദേഹത്തോട് വലിച്ചു മുറുക്കി പിടിച്ചു നന്ദൻ……
കാട്ടുപൂച്ചയുടെ ശൗര്യത്തോടെ കുതറിപിടയുന്നുണ്ട് മായ…..
”എന്തിനാടി എന്നോടിങ്ങനെ…..
ആർക്കു വേണ്ടിയാ നമ്മളിങ്ങനെ….
ആരെ പേടിച്ചിട്ടാ….മരിച്ചു മണ്ണടിഞ്ഞു പോയവരെയോ…..
വയ്യാഞ്ഞിട്ടാടി…..അത്രയ്ക്കും മടുത്തുപോയെനിക്ക്….
അന്ന് ധൈര്യം കാണിക്കാത്തതിനെന്നെ കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലം നീ ശിക്ഷിച്ചില്ലേ…..മതിയാക്കികൂടെ ഇനിയും…..
എനിക്കൊപ്പം വന്നൂടെ…..“
തന്നെയുറ്റ് നോക്കുന്ന മിഴികളിലേക്ക് ദൈന്യതയോടെ ചോദ്യമെറിഞ്ഞു നന്ദൻ…..
”നിനക്ക് മോനെങ്കിലും ഉണ്ടായിരുന്നു മുന്നോട്ട് ജീവിക്കാൻ…..എനിക്ക്….എനിക്കാരുണ്ടായിരുന്നുമായേ….
ആകെ സ്വന്തമാണെന്ന് തോന്നിയൊരു കുഞ്ഞിനിന്ന് എന്നെ വേണ്ട…..കൊണ്ടുവന്നു നിർത്തിയിട്ടുണ്ട് ഞാനവിടെ….ഈ ഭൂമിയിൽ ഞാനല്ലാതെ മറ്റൊന്നും സ്വന്തമല്ലാതിരുന്ന എന്നെപോലെ തന്നെയൊരാൾ….പക്ഷേ അവൾക്കുമിപ്പോൾ എല്ലാവരുമായി…..ഓരോ മണിക്കൂറും എണ്ണി നോക്കിയിരിപ്പുണ്ടവിടെ….മായമ്മയെയും ഹരിയെയും കാത്ത്…..
അവൾക്ക് കൊടുത്തത്രയൊന്നും തരേണ്ടെനിക്ക്….ഇങ്ങനെ ഇങ്ങനെ വെറുക്കാതെയെങ്കിലും ഇരുന്നുകൂടെ…..പുഴുത്ത പട്ടിയെപ്പോലെ ആട്ടിയകറ്റാതിരുന്നു കൂടെ…..“
അവളുടെ ദേഹത്തെ പിടിയയച്ച് ആശയറ്റവനെപ്പോലെ തളർന്നു നിലത്തേക്ക് മുട്ടുകുത്തി നന്ദൻ……
മായയുടെ വയറിലേക്ക് നെറ്റിമുട്ടിച്ചു നിന്നു….
മേലാസകലം കറന്റ് കടന്നുപോയപോലെ വിറച്ചു മായ….
കൈകൾ വന്നു ചുറ്റിയതിനൊപ്പം വയറ്റിലറിഞ്ഞ ചുടു നനവ്…….
അയാൾ കരയുകയാണെന്നറിഞ്ഞതും നെഞ്ച് പൊടിഞ്ഞുപോയി മായയ്ക്ക്…..
ബലമായി മുഖം പിടിച്ചെടുത്തു നോക്കി……
”എന്റെ കുഞ്ഞിന്റെ കണ്ണിലെ വെറുപ്പ് കാണുമ്പോ സഹിക്കാൻ പറ്റുന്നില്ലെടി…..ഒരിക്കലും അംഗീകരിക്കില്ലേ അവനെന്നെ…അച്ഛാന്നൊന്ന് വിളിക്കില്ലേ…..“ ആ വിങ്ങിക്കരയുന്ന മുഖം കണ്ടതും മായയുടെ കണ്ണും നിറഞ്ഞൊഴുകി……
ചുണ്ടുകടിച്ചു കരച്ചിലടക്കിയവൾ ഇല്ലെന്ന് തലയാട്ടി…..ഒരു കൈകൊണ്ട് ആ താടിയിൽ പിടിച്ചുയർത്തി മറുകൈ കൊണ്ട് കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീര് തുടച്ചു നീക്കി….
അയാളുടെ അടുത്ത് ആ നിലത്തേക്കിരുന്നു….
“ഇങ്ങനൊന്നും പറയല്ലേ….സങ്കടപ്പെടല്ലേ….കാണാൻ പറ്റുന്നില്ലെനിക്ക് ഇങ്ങനൊരാവസ്ഥേല്…..”
