മഴനീർതുള്ളികൾ – 7 40അടിപൊളി  

അത് പക്ഷേ……

ഒന്നുകൂടൊന്ന് നോക്കി…..

മായമ്മ!!….

തലകുടഞ്ഞുപോയി താൻ….നോക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി…

അമ്മയെ ഇങ്ങനൊരു കണ്ണിൽ നോക്കാൻ മാത്രം ചെറ്റയായിരുന്നോ മാമൻ……അറപ്പും വെറുപ്പും ദേഷ്യവും കൊണ്ട് അമ്മുവിന് കണ്ണു കാണാതായി…..

ആ ചിത്രം വലിച്ചു കീറി……

അടുത്തുകിടന്ന ചില്ലലമാര തുറന്ന് അതിലെ വരച്ചു പൂർത്തിയാക്കിയിരുന്ന ക്യാൻവാസ് ചുരുളുകൾ എടുത്ത് തറയിലേക്ക് എറിഞ്ഞു……

ഗ്ലാസ്‌ ജാറിലെ ലൈൻസീഡ് ഓയിലിൽ മുക്കി വെച്ചിരുന്ന പെയിന്റ് ബ്രഷുകൾ ജാർ അടക്കം എടുത്ത് ആ ക്യാൻവാസുകൾക് മുകളിലേക്ക് ഇടാൻ ആയുമ്പോളാണ് പാതിവിടർന്നൊരു ചിത്രത്തിൽ കണ്ണുടക്കുന്നത്……

അമ്മയെയും മാമനെയും ഇരുകൈകൊണ്ടും ചേർത്തുപിടിച്ചു നിൽക്കുന്ന ഹരി….കണ്ടിട്ട്

ടീൻ ഏജ് ആണെന്ന് തോന്നുന്നു…..

തലയ്ക്കുള്ളിൽ ഒരു പെരുപ്പ് കയറി….

വിറയ്ക്കുന്ന കൈകളോട് ഓരോ ക്യാൻവാസും വിടർത്തിനോക്കുമ്പോൾ മൂന്ന് മനുഷ്യരുടെ ജീവിതം തന്നെ മുന്നിൽ ചുരുളഴിഞ്ഞു വീണു……

വാതിൽക്കലെ നിഴലനക്കം കണ്ട് തലയുയർത്തുമ്പോൾ മാമൻ…..

ഒരു ഭ്രാന്തിയെപ്പോലെ ഓടിച്ചെന്ന് ഇതെന്തൊക്കെയാണെന്ന് ചോദിച്ചപ്പോൾ കുനിഞ്ഞ മുഖത്തോടെ ഇടറുന്ന ശബ്ദത്തോടെ  പറഞ്ഞത്….എന്റെ ജീവിതമാണവരെന്ന്….

നിലത്തേക്കൂർന്നു വീണിരുന്നു താൻ……

തളർന്നുപോയിരുന്നു….ഇത്ര വലുതൊന്ന് തനിക്കുമുന്നിൽ ഹരിയൊളിപ്പിച്ചു വച്ചല്ലോ എന്നോർത്തിട്ട്……

അവനെയും അമ്മയെയും വെറുക്കരുതെന്ന് സ്നേഹം മാത്രം കൊടുക്കാൻ അറിയുന്ന രണ്ട് ജന്മങ്ങളാണെന്ന് തെറ്റ് പറ്റിയത് തനിക്കാണെന്ന് പറഞ്ഞുകൊണ്ട് മാമൻ പറഞ്ഞുവച്ച അവരുടെ ജീവിതം…..

ഒന്ന് നിശ്വസിച്ചു കൊണ്ടവൾ അവന്റെ കൈത്തുടയിലേക്ക് കവിൾ ചേർത്തുവച്ചു ചാരി നിന്നു…..

“ദേഷ്യമുണ്ടോ എന്നോട്…..വെറുപ്പ് തോന്നുന്നുണ്ടോ….”

“എന്തിന്….”

“പറയാത്തതിന്……”

“ആഹ്….വിളിച്ചുകൂവി നടക്കാൻ പറ്റിയ കാര്യം ആണല്ലോ…ഒന്ന് പോടാ…..”

അവളത് കളിയായി തള്ളിക്കളഞ്ഞു…..

“പറയണമെന്ന് ഒരു നൂറുവട്ടം കരുതിയതാ. …പേടിയായിരുന്നു അമ്മു….നീ തെറ്റിദ്ധരിക്കുമോന്ന്….മനസിലാക്കാതെ എന്നെ ഇട്ടിട്ട് പോകുമെന്ന്…..”

തനിക്കെന്താ കാര്യം പറഞ്ഞാൽ മനസിലാകില്ലേ എന്നാ ചോദ്യ ഭാവത്തിൽ അമ്മു അവനെ നോക്കി…..

“നിന്നെ…നിന്നെ ഞാൻ അതിന് മുന്നേ കണ്ടിട്ട് പോലും ഇല്ലായിരുന്നമ്മു….അന്നമ്പലത്തിൽ വച്ചുപോലും തള്ളിയിട്ടത് നീയാണെന്ന് എനിക്ക് അറിയില്ലായിരുന്നു….അടിച്ചു കയറ്റിയ സാധനത്തിന്റെ പുറത്ത് പറഞ്ഞുപോയതാ ഞാൻ നീ വിളിച്ചിട്ടാ വന്നതെന്ന്….അല്ലാതെ ഞാൻ…..” നിർത്തി ഹരി അമ്മുവിനെ ചെരിഞ്ഞു നോക്കി….

“അല്ലാതെ നീ……”പുരികം ചുളിഞ്ഞു….

“വെയിറ്റ്…വെയിറ്റ്….വെയിറ്റ്…..ബാക്കി ഞാൻ പറയാം….” അമ്മു കയ്യുയർത്തി തടഞ്ഞുകൊണ്ട് ഇടയ്ക്ക് കയറി….

“നീയപ്പോൾ അറിയാതെ പറഞ്ഞതല്ലല്ലേ….പറ്റിപോയതല്ലല്ലേ……

നിന്നേം അമ്മയേം ദ്രോഹിച്ചതിനുള്ള പ്രതികാരമായിരുന്നോ ഉദ്ദേശം…..തറവാടിന്റെ പടി ചവിട്ടാൻ യോഗ്യത ഇല്ലെന്ന് അമ്മമ്മ  പറഞ്ഞ അതേ പെണ്ണിന്റെ കരുണയിൽ മേലെപ്പാട്ടെ ഇനിയവശേഷിക്കുന്ന അവകാശിയെ കൊണ്ടിട്ടിട്ട് പ്രതികാരം തീർത്തതായിരുന്നോടാ…. “

”അമ്മു…..ഡീ…..“ ചങ്കുപൊടിഞ്ഞു ഹരി വിളിച്ചു…..

”അതോ നല്ലവനായെന്റെ മുന്നിൽ അഭിനയിച്ചു പ്രണയ നാടകം കൊട്ടിയാടി എനിക്ക് വയറ്റിലുണ്ടാക്കി തന്ന് അപമാനിച്ചിറക്കി വിടാനോ….എന്തായിരുന്നു നിന്റുദേശം……“

”നീ….നീ….നിർത്തിക്കോ…..ഇവിടം വച്ച് നിർത്തിക്കോ…..കയ്യീന്ന് പോയി നിക്കാ എന്റെ….ചങ്ക് പറിച്ചു കാണിച്ച് തന്നതാടി ഞാൻ….“

അവൾക്ക് നേരെ വിരൽ ചൂണ്ടി വിറച്ചു ഹരി…..

”എന്നിട്ടും മനസ്സിലായില്ലേൽ മനസിലാക്കിയില്ലേൽ നിർത്തുവാ ഞാനിവിടം വച്ച് എല്ലാം…..ഇത്…ഇത് പേടിച്ചാ ഞാനെല്ലാം ഒളിപ്പിച്ചു വച്ചത്….പക്ഷേ……“

”ആഹാ….എന്നിട്ട്…..“ അമ്മുവിന്റെ മുഖത്ത് പരിഹാസചിരിയാണ്….

ഹരിയവളെ തുറിച്ചുനോക്കി…..

അതും കൂടെയായപ്പോൾ അവളുടെ മുഖത്തെ ചിരിയൊരു പൊട്ടിച്ചിരിയായി മാറിയിരുന്നു……

1 Comment

Add a Comment
  1. വ്യോമകേശൻ

    വ്യോമകേശൻ
    പ്രണയപരവശരായ മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുമ്പോഴും പ്രകൃതി അവരിലെ പ്രണയം കൂടുതൽ ശക്തമാക്കും. അതാണ്‌ നന്ദന്റെയും മായയുടെയും, അമ്മുവിന്റെയും ഹരിയുടെയും പ്രണയം നമ്മോടു പറയുന്നത്. കയ്യൊതുക്കത്തോടെ ഈ പ്രണയ ഭാവം ആവിഷ്കരിക്കാൻ കഴിയുന്ന അനാമികക്ക് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *