മഴനീർതുള്ളികൾ – 7 1അടിപൊളി  

തന്റെ ആരുമല്ലാതിരുന്നിട്ടും അവർക്കാദ്യം ഉണ്ടായ ചെറുമകനായി തന്നെയാണ് കൂട്ടിയത്….

ചിന്തയിലാണ്ട് നിന്ന മായ ടാപിലെ വെള്ളം നിറഞ്ഞു കവിഞ്ഞതൊന്നും അറിഞ്ഞുകൂടെയില്ല….പങ്കു വന്നത് ഓഫ്‌ ചെയ്യുമ്പോളാണ് സ്ഥലകാലബോധം തിരികെകിട്ടുന്നത്……

“ഹരീ…….” നീട്ടിപിടിച്ചൊരു വിളി…….

“മ്മ്………..” അതാസ്വദിച്ചു കൊണ്ടു ഹരിയും നീട്ടി

മൂളി….

“ഡാ……..” അങ്ങ് കുഴയുവാണ് അമ്മു…..

“എന്താടി പെണ്ണേ കിടന്ന് ചിണുങ്ങുന്നേ……” അവളുടെ മുഖവും ഭാവവും മനക്കണ്ണിൽ കണ്ടുകൊണ്ട് ഹരി പുഞ്ചിരിച്ചു…..പണി കഴിഞ്ഞു വരും വഴി അവളുടെ കാൾ വന്നതും വഴിയരുകിലെ കലുങ്കിന്റെ സൈഡിൽ ഒതുക്കി മിണ്ടാൻ തുടങ്ങിയതാണ്…..കുറച്ചപ്പുറെ മാറി അരുൺ നിൽപ്പുണ്ട്….

“നിൻെറല് പൈസ വല്ലോം ഇരുപ്പുണ്ടോ…..” മടിച്ചുമടിച്ചാണ് ചോദിക്കുന്നത്….

“ഉണ്ടെടി….എന്താ വേണ്ടേ എന്റെ അമ്മു ചേച്ചിയ്ക്ക്……” ആർദ്രമായി ഹരിയുടെ സ്വരം….വല്ലപ്പോളും മാത്രാണ് അവള് എന്തെങ്കിലും ചോദിക്കുന്നത് അതും തന്റെ കയ്യിൽ ഉണ്ടോയെന്ന് കൂട്ടിയും കിഴിച്ചുമെല്ലാം നടന്നിട്ട് അവസാനം മാത്രം….

“നാളെ വരൂല്ലേ നീയ്…..”

“മ്മ്……” ഹരി നേർത്തു മൂളി…..സന്തോഷം മുഴുക്കെ കെട്ടുപോയിരുന്നു ആ ചോദ്യത്തിൽ….

നാളത്തെ കാര്യം…….

“വരുമ്പോ എനിക്കൊരു സാധനം മേടിച്ചോണ്ട് വരുവോ…..” വെള്ളത്തിൽ കാലിട്ട് താളത്തിൽ തല്ലിക്കൊണ്ട് അമ്മു കുളപ്പടവിലേക്ക് മലർന്നു കിടന്നു…..

“എന്താ വേണ്ടേ….പറയ്…..കൊണ്ടുവരാം ”

“എന്നാലേ…..കടുംനിറത്തിലുള്ളൊരു സാരി മേടിച്ചിട്ട് വരുവോ……ഒരുപാട് വെലേടെ ഒന്നും വേണ്ട….ഒരു ആയിരത്തഞ്ഞൂറിൽ ഒക്കെ നിക്കണത് മതി……”

“മ്മ്മ്….കൊണ്ടുവരാം…..”

“എന്റെ പൊന്നാ…..ഉംംംംംംംമ്മ…..” അമ്മു ഫോണുള്ളിലേക്ക് എടുക്കുമ്പോലെ ഉമ്മ കൊടുക്കുന്നുണ്ട്…..

ഹരിയ്ക്ക് പൊള്ളിയടർന്നു കിടക്കുന്ന നെഞ്ചിൽ നെയ്പുരട്ടിയപോലൊരു ഫീലാണ് തോന്നിയത്….

“നേരം ഒട്ടും പോകുന്നില്ലെടാ…..ഇത്രേം ദിവസം പോലല്ല…..ഇന്ന് അനങ്ങീട്ടില്ല….കൊതിയാവാ എനിക്ക്….ഇനിയിച്ചിരെ മണിക്കൂറോടെ കഴിഞ്ഞാൽ ഞാൻ അവിടേക്ക് അല്ലെ…..”

അപ്പുറം നിശബ്ദം ആയിരുന്നു….

“ഹലോ…”

“ഇവിടുണ്ടെടി….കേൾകാം…..”

“നീയെന്നാ എന്നിട്ട് മിണ്ടാത്തെ…..”

“ഒന്നുല്ല….ഞാനേ വീട്ടിലെത്തീട്ട് വിളിക്കാം നിന്നെ….അരുൺ ഉണ്ട് കൂടെ അവൻ കട്ടപോസ്റ്റാ…..”

പറഞ്ഞിട്ട് ഹരി കോൾ കട്ട് ചെയ്തിട്ട് ബൈക്കിനടുത്തേക്ക് ചെന്നു….

അരുണിന്റെ പിന്നിലേക്ക് കയറി…..

വീടിന് മുന്നിൽ അരുൺ ഇറങ്ങിയതും പിന്നെയും ബൈക്കെടുത്തു റോഡിലേക്ക് തന്നെ ഇറങ്ങി ഹരി…..

വെടികൊണ്ട പന്നിയെപോലുള്ള ഈ പോക്ക് എങ്ങോട്ടാണെന്ന് നോക്കി അരുണും അവരെക്കണ്ടു മുറ്റത്തേക്കിറങ്ങിവന്ന ചിന്നുവും നിന്നു…..

അവളെയൊന്ന് കാണണം….കുളിക്കാൻ കുളത്തിലേക്ക് വന്നിരിക്കുവന്നല്ലേ പറഞ്ഞേ….മതില് ചാടിട്ടായാലും വേണ്ടില്ല കണ്ടേ പറ്റൂ…..ഇല്ലേലിങ്ങനെ വെന്തു പുഴുങ്ങി ചാവും തന്റെ ചങ്ക്……

മേലെപ്പാട്ടുകാരുടെ പറമ്പിനതിരിലൂടെ പോകുന്ന ടാറിട്ട റോഡിൽ നിന്നും വഴിപിരിഞ്ഞു പുഴയിലേക്ക് പോകുന്ന മൻറോഡിലേക്ക് ബൈക്ക് തിരിച്ചു ഹരി….

ഒരു വശം ഒന്നരയാൾ പൊക്കത്തിൽ ചെങ്കല്ല്കൊണ്ട്കെട്ടിയ മതിലും മറുവശം തേക്കിൻകാടുമാണ്….

കുറച്ചുമാറി മതിലിന് ഒരു ചെറിയ ഗേറ്റ് ഉണ്ട്….വിശേഷ ദിവസങ്ങളിൽ കാവിൽ വരാൻ ആഗ്രഹിക്കുന്ന പുറമേക്കാർക്ക് വേണ്ടി പിടിപ്പിച്ചത്….

അതാണ് ഹരിയുടെ ലക്ഷ്യം…..

അല്പദൂരം ചെന്നതും

ഇടതു വശത്തായി ആ വിടവ് കണ്ടു….കഷ്ടി ഒരാൾക്കു മാത്രം കടക്കാൻ ഇടയുള്ള ഒരു ചെറിയ ഗേറ്റ് ആണത്….ഇരുമ്പഴി കൊണ്ടുള്ളത്….

അവനതിനടുത്തായി

ബൈക്ക് നിർത്തി ഇറങ്ങി…..

അടുത്തെത്തി നോക്കുമ്പോൾ അത് പൂട്ടിയിട്ടിരിക്കുന്നു….

ചുറ്റും പുറവും ഒന്ന് പതിയെ കണ്ണുപായിച്ചിട്ട് ഹരി ആ അഴിക്കുമുകളിൽ പിടിച്ച് കയറി അപ്പുറം ചാടി….

ആരെങ്കിലും കണ്ടോ എന്ന് ഒന്നുകൂടെ പുറത്തേക്ക് തലയിട്ട് നോക്കിയിട്ട് പറമ്പിനുള്ളിലേക്ക് നടന്നു….

Leave a Reply

Your email address will not be published. Required fields are marked *